കോൺ​​ഗ്രസ് എംപി രാജീവ് സതാവ് കോവിഡ് ബാധിച്ച് മരിച്ചു

കോൺ​​ഗ്രസ് എംപി രാജീവ് സതാവ് കോവിഡ് ബാധിച്ച് മരിച്ചു

കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ രാജീവ് സതാവ് കോവിഡ് ബാധിച്ച് മരിച്ചു. ദിവസങ്ങളായി ചികില്‍സയിലായിരുന്നു. ഏപ്രിൽ 20-നാണ് അദ്ദേഹത്തിന്‌ കോവിഡ് സ്ഥിരീകരിച്ചത്‌. പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് വളരെയധികം അടുപ്പമുളള നേതാക്കളിലൊരാളായിരുന്നു രാജീവ് സാതവ്.

Read More
 മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു

മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു

മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കൊച്ചിയില്‍ അന്തരിച്ചു. 41 വയസായിരുന്നു. മൂന്നാഴ്ചയായി കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന അദ്ദേഹം ന്യൂമോണിയ ബാധിച്ചതോടെ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ രണ്ടിന് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ.് കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വിപിന്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 2005-ല്‍ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ വിപിൻ 2012-ലാണ് മാതൃഭൂമിയിൽ ജോലിയിൽ പ്രവേശിച്ചത്. ഭാര്യ: ശ്രീദേവി. മകന്‍: മഹേശ്വര്‍

Read More
 കോവിഡ് ബാധിച്ചു മരിച്ച പിതാവിന്റെ ചിതയിൽ എടുത്ത് ചാടി മകള്‍

കോവിഡ് ബാധിച്ചു മരിച്ച പിതാവിന്റെ ചിതയിൽ എടുത്ത് ചാടി മകള്‍

രാജസ്ഥാനില്‍ കോവിഡ് ബാധിച്ചു മരിച്ച പിതാവിന്റെ ചിതയില്‍ ചാടി മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ഇവര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. 70 ശതമാനം പൊള്ളലേറ്റതായി കോട്‌വാലി പോലീസ് പറഞ്ഞു.രാജസ്ഥാനിലെ ബാർമെർ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ദാമോദർ ഷർദ എന്ന 73കാരൻ കോവിഡ് ബാധിച്ച് മരിച്ചത്. ദാമോദറിന്റെ ശവസംസ്കാരം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മകൾ ചന്ദ്ര ഷർദ ചിതയിലേക്ക് എടുത്തുചാടിയതെന്ന് പൊലീസ് അറിയിച്ചു. ദാമോദറിന്റെ മൂന്നു മക്കളിൽ ഇളയവളാണ് ചന്ദ്ര. പെട്ടെന്നു തന്നെ ചുറ്റും നിന്നവർ ചന്ദ്രയെ ചിതയിൽനിന്ന് […]

Read More

രാജസ്ഥാന്‍ ബി.ജെ.പി വനിതാ എം.എല്‍.എ കൊവിഡ് ബാധിച്ച് മരിച്ചു

രാജസ്ഥാൻ ബി.ജെ.പി മുതിര്‍ന്ന നേതാവും രാജ്‌സമന്ദ് എം.എല്‍.എയുമായ കിരണ്‍ മഹേശ്വരി കൊവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു.ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുര്‍ഗോണിലെ മെദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.രാജ്‌സമന്ദില്‍ നിന്നും മൂന്ന് തവണ എം.എല്‍.എയായ വ്യക്തിയാണ് കിരണ്‍ മഹേശ്വരി.ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, അസംബ്ലി സ്പീക്കര്‍ സി.പി ജോഷി, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ തുടങ്ങിയ നേതാക്കള്‍ ഇവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു.ബി.ജെ.പി നേതാവും രാജ്‌സമന്ദ് […]

Read More