ആറ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഇന്ന് മുതൽ ആർടിപിസിആർ പരിശോധന നിർബന്ധം
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആറ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഇന്ന് മുതൽ ആർടിപിസിആർ പരിശോധന നിർബന്ധം.യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ ഫലം എയർ സുവിധ പോർട്ടൽ വഴി സമർപ്പിക്കണം. വിമാനത്താവളങ്ങളിൽ നിരീക്ഷണം ഇന്ന് മുതൽ കൂടുതൽ ശക്തിപ്പെടുത്തും. ചൈന, സിംഗപ്പൂർ, ഹോങ്കോംഗ്, തായ്‌ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കേന്ദ്ര സർക്കാർ ഉത്തരവ് ബാധകം.അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. […]
Read More