ജിഫ്രി മുത്തു കോയ തങ്ങളുടെ റമദാന്‍ ലേഖനം ദേശാഭിമാനിയില്‍
കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ലേഖനം സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചു. ‘റംസാന്‍: സാഹോദര്യത്തിന്റെ, മാനവികതയുടെ പ്രഖ്യാപനം’ എന്ന തലക്കെട്ടില്‍ റംസാന്‍ വ്രതാരംഭത്തെക്കുറിച്ചാണ് ലേഖനം. ഇത് ആദ്യമായാണ് ദേശാഭിമാനിയില്‍ സമസ്ത അധ്യക്ഷന്റെ ലേഖനം വരുന്നത്. ദേശാഭിമാനിയോടും സിപിഐഎമ്മിനോടുമുള്ള നിലപാട് മാറ്റത്തിന്റെ സൂചനയാണ് ലേഖനമെന്നാണ് വിലയിരുത്തല്‍. എഡിറ്റോറിയല്‍ പേജിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. നിരീശ്വരവാദത്തിന്റെ വക്താക്കളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമെന്ന ആക്ഷേപം ദേശാഭിമാനിയെക്കുറിച്ച് സമസ്തയ്ക്കുണ്ടായിരുന്നു, അതേ പത്രത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സമസ്ത അധ്യക്ഷന്‍ ലേഖനമെഴുതുന്നതിന്റെ രാഷ്ട്രീയം […]
Read More