രാജ്യത്ത് പെട്രോൾ – ഡീസൽ വില വീണ്ടും കൂടി; വിമാന ഇന്ധനത്തേക്കാൾ കൂടുതൽ വില
ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി രാജ്യത്തെ പെട്രോൾ-ഡീസൽ വില വീണ്ടും കൂടി. ഞായറാഴ്ച 35 പൈസയാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. നിലവിൽ വിമാന ഇന്ധനത്തേക്കാൾ കൂടുതൽ വിലയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും. രാജസ്ഥാനിലെ അതിർത്തി നഗരമായ ഗംഗാനഗറിൽ പെട്രോൾ വില 117 രൂപയും ഡീസൽ വില 105 രൂപയും കഴിഞ്ഞ് കുതിക്കുകയാണ്, എന്നാൽ, വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബിൻ ഫ്യുവലിന് ലിറ്ററിന് 79 രൂപ മാത്രമാണ് ഡൽഹിയിലെ വില.രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നിരുന്നു. […]
Read More
