പാലത്തിൽ വെള്ളം കയറി; സ്കൂട്ടർ യാത്രക്കാരൻ ഒഴുക്കിൽ പെട്ടു

പാലത്തിൽ വെള്ളം കയറി; സ്കൂട്ടർ യാത്രക്കാരൻ ഒഴുക്കിൽ പെട്ടു

വിതുര പെന്നാം ചുണ്ട് പാലത്തിൽ നിന്നും സ്കൂട്ടറിൽ പോയ ആളെ ആറ്റിൽ വീണ് കാണാതായി.വിതുര കൊപ്പം ഹരി നിവാസിൽ സോമൻ (62) നെ കാണാതായത്. ആക്ടീവ സ്കൂട്ടറിൽ വരുന്ന സമയത്ത് പാലത്തിലേക്ക് വെള്ളം കയറി ഒലിച്ച് പോവുകയായിരുന്നു.നരിക്കൽ പോയ ശേഷം തിരിച്ച് വരുന്ന വഴിയിലാണ് അപകടം. ഉച്ചയ്ക്ക് 1.45 – ന് സംഭവം. വിതുര ഫയർ ഫോഴ്സും പോലീസും തിരച്ചിൽ തുടങ്ങി

Read More
 ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശമായ കഠ്‌വയ്ക്കു സമീപം ആയുധങ്ങളുമായി എത്തിയ ഡ്രോണ്‍ പൊലീസ് വെടിവെച്ചിട്ടു

ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശമായ കഠ്‌വയ്ക്കു സമീപം ആയുധങ്ങളുമായി എത്തിയ ഡ്രോണ്‍ പൊലീസ് വെടിവെച്ചിട്ടു

ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ കഠ്‌വയ്ക്കു സമീപം വെടിവച്ചിട്ട ഡ്രോണില്‍നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തതായി റിപ്പോര്‍ട്ട്. അമര്‍നാഥ് യാത്ര മുന്‍നിര്‍ത്തി ആക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തി പ്രദേശത്ത് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ പറക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട പൊലീസ് വെടിവെച്ചിടുകയായിരുന്നു. ഡ്രോണില്‍ നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തിട്ടുണ്ട്. ഞായറാഴ്ച്ച പുലര്‍ച്ചെ രാജ്ബാഗ് പൊലീസ് സ്റ്റേഷന്‍ പട്രോളിംഗ് ടീമിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പൊലീസ് സംഘം ഉടന്‍തന്നെ ഇതു വെടിവച്ചിട്ടു. […]

Read More