എടയാറിൽ സ്പിരിറ്റ് വേട്ട; പെയിന്റ് കമ്പനിയുടെ ഭൂ ഗർഭ അറയിൽ നിന്ന് പിടികൂടിയത് 8500 ലിറ്റര്‍ സ്പിരിറ്റ്
എടയാറിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്റ് കമ്പനിയുടെ ഭൂഗർഭ അറയിൽ 200 ലധികം കന്നാസുകളിൽ രഹസ്യമായി സൂക്ഷിച്ച 8500 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അതേസമയം, സ്പിരിറ്റ് കടത്തിലെ പ്രധാനിയായ കടയുടമ കലൂർ സ്വദേശി കുര്യൻ ഒളിവിലാണെന്നും അയാൾക്കുള്ള തെരച്ചിൽ ഊര്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പെയിന്റ് നിര്‍മാണത്തിന്റെ മറവിലാണ് എടയാറിലെ കമ്പനിയിലേക്ക് വ്യാപകമായി സ്പിരിറ്റ് കടത്തിയിരുന്നത്. ഗോവയില്‍നിന്നാണ് ഇവിടേക്ക് സ്പിരിറ്റ് എത്തിച്ചതെന്നും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ എറണാകുളം, ഇടുക്കി ജില്ലകള്‍ […]
Read More