നിപ : ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിലൂടെ പഠനം സാധ്യമാക്കി – മന്ത്രി പി എ മുഹമ്മദ് റിയാസ്

നിപ : ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിലൂടെ പഠനം സാധ്യമാക്കി – മന്ത്രി പി എ മുഹമ്മദ് റിയാസ്

നിപ വ്യാപനത്തെ തുടർന്ന് ജില്ലയിലെ 1298 വിദ്യാലയങ്ങളിലെ ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിലൂടെ പഠനം സാധ്യമാക്കിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച കലക്ടറേറ്റ് കോൺഫറൻസ് ചേർന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആശങ്ക ഇല്ലാതെ വളരെ ജാഗ്രതയോടു കൂടി കോഴിക്കോട്ടെ ജനങ്ങൾ നിപയെ നേരിട്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഫലപ്രദമായാണ് ക്ലാസുകൾ പുരോഗമിക്കുന്നത്. കൈറ്റ് രൂപകൽപ്പന ചെയ്ത ജി സ്യൂട്ട് വഴിയാണ് ഓൺലൈൻ […]

Read More
 അവധിയിൽ തിരുത്ത്

അവധിയിൽ തിരുത്ത്

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിപ പശ്ചാത്തലത്തില്‍ അനിശ്ചിതകാല അവധിയെന്ന ഉത്തരവ് തിരുത്തി അധികൃതര്‍. ജില്ലയിലെ അവധി ഈ മാസം 18 മുതല്‍ 23 വരെയാക്കി ചുരുക്കിട്ടുണ്ട്. കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍നായി മാത്രം നടത്തും. ഇതോടെ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. നിപ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളും ഫറോക് നഗരസഭയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് […]

Read More
 വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത അവധി

‍‍‍‍‍കോഴിക്കോട്∙ ജില്ലയിൽ നിപ്പ വൈറസ് ബാധയെ തുടർന്ന് കാേഴിക്കൊട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി. തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും നടക്കുന്നത്. ട്യൂഷൻ സെന്ററുകൾക്കും കോച്ചിങ് സെന്ററുകൾക്കും ഉത്തരവ് ബാധകമായിരിക്കും. എന്നാൽ പൊതു പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Read More
 പ്രൈമറി അധ്യാപകരാകാന്‍ ബി.എഡ് ബിരുദമുള്ളവര്‍ യോഗ്യരല്ല: സുപ്രീംകോടതി

പ്രൈമറി അധ്യാപകരാകാന്‍ ബി.എഡ് ബിരുദമുള്ളവര്‍ യോഗ്യരല്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രൈമറി തലത്തിലുള്ള അധ്യാപന യോഗ്യതയായി ബി.എഡ് ഉള്‍പ്പെടുത്തി 2018 ജൂണ്‍ 28ന് പുറപ്പെടുവിച്ച നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍സിടിഇ) വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കി. പ്രൈമറി അധ്യാപകരാകാന്‍ ബി.എഡ് ബിരുദമുള്ളവര്‍ യോഗ്യരല്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതി വിധി ശരിവെച്ചാണ് സുപ്രീം കോടതി നടപടി. പ്രൈമറിക്ലാസുകളിലെ അധ്യാപന യോഗ്യതയായി ബി.എഡ് ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. പ്രൈമറി സ്‌കൂള്‍ കുട്ടികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ ബോധനശാസ്ത്രം (Pedagogical Training) ബി.എഡ് അധ്യാപകര്‍ […]

Read More
 ‘കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കും’:വി.ശിവൻകുട്ടി

‘കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കും’:വി.ശിവൻകുട്ടി

തിരുവനന്തപുരം∙ കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ വിദ്യാർഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള പുസ്തകങ്ങൾ ഓണാവധി കഴിഞ്ഞ ഉടനെ സ്കൂളിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘‘രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധം സംബന്ധിച്ച ഭാഗങ്ങൾ, ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലത്തെ കാര്യങ്ങൾ സംബന്ധിച്ചത്, ഗുജറാത്ത് കലാപം ഇങ്ങനെയുള്ള കുറേ വിഷയങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മറ്റി ചർച്ച ചെയ്തു. ഈ കരിക്കുലം കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഒഴിവാക്കപ്പെട്ട […]

Read More
 നൂതന വിദ്യാഭ്യാസ സമ്പ്രദായങ്ങൾ കൊണ്ടുവരണം: എം.കെ. രാഘവൻ

നൂതന വിദ്യാഭ്യാസ സമ്പ്രദായങ്ങൾ കൊണ്ടുവരണം: എം.കെ. രാഘവൻ

കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് നൂതന സാങ്കേതിക സമ്പ്രദായങ്ങൾ കൊണ്ടുവരണമെന്ന് എം.കെ. രാഘവൻ എം.പി. പുതിയ വിദ്യാഭ്യാസ രീതികൾ നമ്മൾ പിന്തുടരണമെന്നും ന്യൂ ജൻ കോഴ്സുകൾ കണ്ടെത്തി പഠന രംഗത്ത് മുന്നോട്ട് വരാൻ വിദ്യാർത്ഥികൾ തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കാലിക്കറ്റ് ടവറിൽ നടന്ന കരിയർ ഗൈഡൻസ് ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുക്കാനും അത് വഴി യഥാർത്ഥ ലക്ഷ്യത്തിലെത്താനും പുതിയ കാലത്തെ ഉപയോഗപ്പെടുത്താന്നും വിദ്യാർത്ഥികൾ സന്നദ്ധരാവണം. മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി […]

Read More
 വിദ്യാഭ്യാസ അവകാശ പ്രക്ഷോഭ യാത്ര – സ്വീകരണ കമ്മിറ്റി രൂപീകരിച്ചു

വിദ്യാഭ്യാസ അവകാശ പ്രക്ഷോഭ യാത്ര – സ്വീകരണ കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് മുനീബ് എലങ്കമല്‍ നയിക്കുന്ന വിദ്യാഭ്യാസ അവകാശ പ്രക്ഷോഭ യാത്രയുടെ കുന്ദമംഗലം മണ്ഡലം സ്വീകരണ കമ്മിറ്റി രൂപീകരണം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല വൈസ് പ്രസിഡന്റ് സജീര്‍ ടി സി അധ്യക്ഷതയില്‍ നടന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മുസ്തഫ പാലായി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുക, ജില്ലയിലെ മുഴുവന്‍ ഗവ. ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തുക, നിലവിലെ ഗവ. കോളേജുകളില്‍ പുതിയ […]

Read More
 പൊതുവിദ്യാഭ്യാസ വകുപ്പില്‍ 312.88 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി; മന്ത്രി വി. ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പില്‍ 312.88 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി; മന്ത്രി വി. ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പില്‍ 312.88 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൗജന്യ സ്‌കൂള്‍ യൂണിഫോമിന് 140 കോടിയാണ് അനുവദിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം 288 സ്‌കൂളുകള്‍ക്ക് അനുവദിച്ചു. ഇ-ഗവേണന്‍സിന് 15 കോടി രൂപ അനുവദിച്ചു. ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ലാബ് നവീകരണത്തിന് 10 കോടിയും ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ലാബ് ഉപകരണങ്ങല്‍, ഫര്‍ണിച്ചര്‍, ലൈബ്രറി പുസ്തകങ്ങള്‍ എന്നിവയ്ക്ക് 9 കോടിയും കേരളാ സ്‌കൂള്‍ […]

Read More
 താന്‍ രാഹുല്‍ ഗാന്ധിയാണെന്ന് സ്‌കൂള്‍ വിദ്യാര്‍ഥി തെറ്റിദ്ധരിച്ച സംഭവം, യുപിയിലെ താഴ്ന്ന വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് അഖിലേഷ്

താന്‍ രാഹുല്‍ ഗാന്ധിയാണെന്ന് സ്‌കൂള്‍ വിദ്യാര്‍ഥി തെറ്റിദ്ധരിച്ച സംഭവം, യുപിയിലെ താഴ്ന്ന വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് അഖിലേഷ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥി രാഹുല്‍ ഗാന്ധിയാണെന്ന് തെറ്റിദ്ധരിച്ച സംഭവം ഓര്‍ത്തെടുത്ത് സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. യുപിയിലെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തെ സൂചിപ്പിച്ചാണ് അഖിലേഷ് ഈ കാര്യം പറഞ്ഞത്. സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു യാദവ്. ‘ഒരിക്കല്‍ ഒരു പ്രൈമറി സ്‌കൂളില്‍ പോയപ്പോള്‍ അവിടെ പഠിച്ച ഒരു വിദ്യാര്‍ഥി എന്നെ തിരിച്ചറിഞ്ഞില്ല. ഞാന്‍ ആരാണെന്ന് അറിയുമോ എന്ന് ഞാന്‍ ആ കുട്ടിയോട് ചോദിച്ചു. രാഹുല്‍ ഗാന്ധിയല്ലേ എന്നാണ് കുട്ടി നല്‍കിയ […]

Read More
 ‘വികൃതികളായ സ്ത്രീകളെ വീട്ടിലിരുത്തും’ പെണ്‍കുട്ടികള്‍ക്കു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അനുവദിക്കുമെന്ന ‘വാഗ്ദാനം’ ആവര്‍ത്തിച്ച് താലിബാന്‍

‘വികൃതികളായ സ്ത്രീകളെ വീട്ടിലിരുത്തും’ പെണ്‍കുട്ടികള്‍ക്കു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അനുവദിക്കുമെന്ന ‘വാഗ്ദാനം’ ആവര്‍ത്തിച്ച് താലിബാന്‍

അഫഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി സ്‌കൂളിലേക്ക് പോകാന്‍ അനുവദിക്കുമെന്ന ‘വാഗ്ദാനം’ ആവര്‍ത്തിച്ച് താലിബാന്‍. താലിബാന്റെ ആക്ടിങ് ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖ്ഖാനിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ‘വികൃതികളായ പെണ്ണുങ്ങള്‍’ വീട്ടില്‍ത്തന്നെ തുടരുമെന്നും ഹഖ്ഖാനി കൂട്ടിച്ചേര്‍ത്തു. ‘താലിബാന്‍ ഭരണത്തില്‍ വീടിന് പുറത്തിറങ്ങാന്‍ ഭയക്കുന്നവര്‍ വീട്ടില്‍ തന്നെ കഴിയണം. വികൃതികളായ സ്ത്രീകളെ ഞങ്ങള്‍ വീട്ടിലിരുത്തും. നിലവിലെ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നതിനായി മറ്റ് ശക്തികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെയാണ് വികൃതികള്‍ എന്നുദേശിച്ചത്. ആറാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് നിലവില്‍ സ്‌കൂളില്‍ പോകാന്‍ […]

Read More