ഉന്നതതല യോഗം വിളിച്ച് അമിത് ഷാ; കര്‍ഷകരുമായി ചര്‍ച്ച നടത്തും

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ നിശ്ചയിക്കാന്‍ ഉന്നത തല യോഗം വിളിച്ചു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടന പ്രതിനിധികളുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ച് ചേര്‍ത്തത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കും എന്ന് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.ബുറാഡിയിലെ മൈതാനത്ത് സമരം കേന്ദ്രീകരിക്കണം എന്ന ഉപാധി കര്‍ഷകര്‍ തള്ളിയിരുന്നു. സമരം അനിശ്ചിതമായി തുടര്‍ന്നാല്‍ രാഷ്ട്രീയമായി നഷ്ടം ഉണ്ടാകും എന്ന് ബിജെപിയും വിലയിരുത്തി. […]

Read More