തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ വന്‍ സ്‌ഫോടനം; നിരവധിപ്പേര്‍ക്ക് പരിക്ക്;  25 ലേറെ വീടുകൾക്ക് കേടുപാട്, 300 മീറ്റർ അകലെവരെ പ്രകമ്പനം

തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ വന്‍ സ്‌ഫോടനം; നിരവധിപ്പേര്‍ക്ക് പരിക്ക്;  25 ലേറെ വീടുകൾക്ക് കേടുപാട്, 300 മീറ്റർ അകലെവരെ പ്രകമ്പനം

എറണാകുളം: തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കപ്പുരയ്ക്ക് സ്‌ഫോടനം. നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. പരിസരത്തെ വീടുകള്‍ക്ക് കേടുപാട്. 300 മീറ്റര്‍ അപ്പുറത്തേക്ക് അവശിഷ്ടങ്ങള്‍ തെറിച്ചു വീണുവെന്നാണ് സമീപ വാസികള്‍ പറയുന്നത്. ഫയര്‍ ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 25 വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നിട്ടുണ്ട്. തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതിൽ പടക്കം ശേഖരിച്ചിരുന്നു.

Read More