കേരളത്തെ പഠിക്കാന്‍ ഉത്തരാഖണ്ഡ് സംഘമെത്തി, ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുക മുഖ്യലക്ഷ്യം

കേരളത്തെ പഠിക്കാന്‍ ഉത്തരാഖണ്ഡ് സംഘമെത്തി, ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുക മുഖ്യലക്ഷ്യം

കേരളത്തിലെ ദുരന്ത നിവാരണ സംവിധാനത്തെ പറ്റി കൂടുതല്‍ മനസ്സിലാക്കാനും പഠിക്കാനുമായി ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം കേരളത്തിലെത്തി. ഉത്തരഖണ്ഡ് സര്‍ക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് 3 ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയിരിക്കുന്നത്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യം. നേരത്തേ കേരളത്തിലെത്തിയിരുന്ന ലോക ബാങ്കിന്റെ വിദഗ്ധ സംഘം ദുരന്ത നിവാരണത്തിലും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള സംസ്ഥാനത്തിന്റെ […]

Read More
 വെള്ളപൊക്കം; കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകൾ റദ്ദു ചെയ്തു

വെള്ളപൊക്കം; കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകൾ റദ്ദു ചെയ്തു

ആന്ധ്രപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകൾ റദ്ദ് ചെയ്തു.ആലപ്പുഴ-ധന്‍ബാദ് ബൊക്കാറോ എക്സ്പ്രസ്, തിരുനെല്‍വേലി-ബിലാസ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ്, നാഗര്‍കോവില്‍-മുംബൈ എക്സ്പ്രസ്, കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ്, തിരുവനന്തപുരം-സെക്കന്ദരാബാദ് എക്സ്പ്രസ്, എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നീ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെയാണ് ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴയും വെള്ളപ്പൊക്കവും നാശം വിതച്ചത്. അതേസമയം ആന്ധ്രപ്രദേശില്‍ സര്‍ക്കാര്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം […]

Read More
 ആന്ധ്രാപ്രദേശിൽ മിന്നൽ പ്രളയം ;മൂന്ന് മരണം  മുപ്പത് പേരെ കാണാനില്ല

ആന്ധ്രാപ്രദേശിൽ മിന്നൽ പ്രളയം ;മൂന്ന് മരണം മുപ്പത് പേരെ കാണാനില്ല

ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ ഉണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മരണം.കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 30 പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ ചെയ്യേരു നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി ​ഗ്രാമങ്ങളിൽ വെള്ളക്കെ‌ട്ടുണ്ടായി. നന്ദലൂരിലെ സ്വാമി ആനന്ദ ക്ഷേത്രവും വെള്ളത്തിനടിയിലായി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ആന്ധ്രാപ്രദേശില്‍ ശക്തമായ മഴ തുടരുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. #Andhrapradeshrains: #Papagni river in spate […]

Read More
 എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്;തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്;തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

തമിഴ്‌നാട്ടില്‍ മഴ വീണ്ടും ശക്തമായി. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 16 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. പോണ്ടിച്ചേരിയിലും തെക്കന്‍ ആന്ധ്രാ തീരത്തും ശക്തമായ മഴ തുടരുകയാണ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി മഴ ഇതേ രീതിയിൽ ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് വര്‍ഷത്തിന് ശേഷമാണ് ചെന്നൈയും പരിസരപ്രദേശങ്ങളും ഇത്രയും ശക്തമായ മഴയും രൂക്ഷമായ വെള്ളക്കെട്ടും നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്ന് […]

Read More
 ചൈനയില്‍ ആയിരം വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പേമാരി; പത്തുലക്ഷത്തിലധികം ആളുകളെ മാറ്റി പാര്‍പ്പിച്ചു, 63 മരണം

ചൈനയില്‍ ആയിരം വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പേമാരി; പത്തുലക്ഷത്തിലധികം ആളുകളെ മാറ്റി പാര്‍പ്പിച്ചു, 63 മരണം

ചൈനയുടെ കിഴക്കന്‍ സെജിയാങ് പ്രവിശ്യയില്‍ ഇന്‍-ഫാ ചുഴലിക്കാറ്റില്‍ വ്യാപക നാശം. സെക്കന്‍ഡില്‍ 38 മീറ്റര്‍ വരെ വേഗതയില്‍ വീശിയ കാറ്റിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഹെനാനില്‍ മരിച്ചവരുടെ എണ്ണം 63 ആയി. ഇതുവരെ അഞ്ചുപേരെ കാണാതായി. ഒരാഴ്ചയായി ഹെനാന്‍ പ്രവിശ്യയില്‍ തുടരുന്ന മഴയില്‍ 24,474 വീടുകള്‍ തകര്‍ന്നു. ദശലക്ഷത്തിലധികം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 876.6 ഹെക്ടറുകളോളം വിളകള്‍ നശിച്ചതായാണ് റിപ്പോര്‍ട്ട്. ഹെനാന്‍ തലസ്ഥാനമായ സെങ്‌ഴുവിലാണ് മഴ ഏറ്റവും അധികം ബാധിച്ചത്. 1000 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പേമാരിയെന്നാണ് സെങ്‌ഴു […]

Read More
 മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു; മരണം നൂറ് കടന്നു

മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു; മരണം നൂറ് കടന്നു

രണ്ട് ദിവസത്തിനിടെയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി മഹാരാഷ്ട്രയിൽ നൂറിലേറെ പേർ മരിച്ചു. ഇതിനോടകം 136 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോലാപ്പൂർ, റായ്ഗഡ്, രത്നഗിരി, പൽഘർ, താനെ, നാഗ്പൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുംബൈയിൽ അതിതീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ […]

Read More
 മഹാരാഷ്ട്രയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം

മഹാരാഷ്ട്രയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം

മഹാരാഷ്ട്രയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. രത്നഗിരി, സതാര, കോലാപുർ പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതി വിവരങ്ങൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഫോണിൽ കൂടി സംസാരിച്ചു. സംസ്ഥാനത്തെ വിവിധ മേഖലകളിലെ റോഡ് ഗതാഗതവും റെയിൽ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. കൊങ്കൺ പാതയിൽ കൂടിയുള്ള നിരവധി ട്രെയിനുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതോടെ കൊങ്കൺ പാതയിൽ കൂടി സഞ്ചരിക്കുന്ന ആറായിരത്തിലേറെ യാത്രക്കാരാണ് ട്രെയിനിൽ […]

Read More
 മിന്നൽ പ്രളയം; യൂറോപ്പില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു

മിന്നൽ പ്രളയം; യൂറോപ്പില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു

മിന്നല്‍പ്രളയത്തില്‍ യൂറോപ്പില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ 90 പുതിയ മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു. ജര്‍മനിയിലും ബെല്‍ജിയത്തിലുമാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. 1300ഓളം പേരെ വിവിധ നഗരങ്ങളിലായി കാണാതായി. പലയിടങ്ങളിലും ടെലിഫോണ്‍-വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ജര്‍മന്‍ നഗരങ്ങളായ റിനേലാന്റ്പാലറ്റിനേറ്റ്, നോര്‍ത്ത് റിനേവെസ്റ്റ്ഫാലിയ എന്നിവിടങ്ങളിലാണ് മിന്നല്‍പ്രളയം കൂടുതലായി ബാധിച്ചത്. ശനിയാഴ്ച പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മണ്ണിനടിയിലും ഒഴുകിപ്പോയ വാഹനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള […]

Read More
 കേരളത്തില്‍ രണ്ടിടത്ത് പ്രളയസാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്‍

കേരളത്തില്‍ രണ്ടിടത്ത് പ്രളയസാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്‍

പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാധ്യത ഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വലിയ രീതിയില്‍ മഴ പെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജല കമ്മീഷന്‍ വിലയിരുത്തിയത്. പത്തനംതിട്ടയില്‍ മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയസാധ്യയുണ്ടെന്ന് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. കല്ലൂപ്പാറ എന്ന സ്ഥലത്ത് മണിമലയാര്‍ അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മീഷന്‍ അറിയിച്ചു. അപകട നിലയ്ക്ക് 0.08 മീറ്റര്‍ ഉയരത്തിലാണ് ഇവിടെ വെള്ളം ഒഴുകികൊണ്ടിരിക്കുന്നതെന്ന് […]

Read More

ഉത്തരാഖണ്ഡ് പ്രളയം;മരണം 32 ആയി ; രക്ഷാപ്രവര്‍ത്തനങ്ങള്‍പുരോഗമിക്കുന്നു

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. ചൊവാഴ്ച ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇനിയും 174 പേരെക്കൂടി കണ്ടെത്തേണ്ടതുണ്ട്. തപോവന്‍ തുരങ്കത്തില്‍ മാത്രം 30-35 പേര്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐടിബിപി, കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പൊലീസ്, സൈന്യം എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Read More