ഹൃദയപൂര്‍വ്വം’ ഭക്ഷണപൊതിയില്‍ കുറിപ്പും പണവും;അജ്ഞാതനെ തിരഞ്ഞ് സോഷ്യൽ മീഡിയ

ഹൃദയപൂര്‍വ്വം’ ഭക്ഷണപൊതിയില്‍ കുറിപ്പും പണവും;അജ്ഞാതനെ തിരഞ്ഞ് സോഷ്യൽ മീഡിയ

ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂര്‍വ്വം’ ഭക്ഷണപൊതിയില്‍ പണവും ഹൃദയസ്പര്‍ശിയായ കുറിപ്പും വച്ച അജ്ഞാതനെ തേടി സൈബര്‍ ലോകം. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഭക്ഷണ പൊതിക്കുള്ളിലാണ് 200 രൂപ നോട്ടിനൊപ്പം ഒരു കുറിപ്പും കണ്ടെത്തിയത്. പൊതിച്ചോര്‍ ലഭിച്ച യുവാവാണ് കത്തും തുകയും ലഭിച്ച വിവരം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറിയിച്ചത് കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: ”അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടന്ന് […]

Read More