ഷവര്‍മ്മ പോലുള്ളവ പാഴ്‌സൽ വാങ്ങുന്നത് ഒഴിവാക്കണം,ഹോട്ടലിൽ വച്ച് കഴിക്കണമെന്ന് മന്ത്രി

ഷവര്‍മ്മ പോലുള്ളവ പാഴ്‌സൽ വാങ്ങുന്നത് ഒഴിവാക്കണം,ഹോട്ടലിൽ വച്ച് കഴിക്കണമെന്ന് മന്ത്രി

ഷവർമ പോലെയുള്ള ഭക്ഷണം പാഴ്‌സൽ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളിൽ നിന്ന് ഇവ കഴിക്കാൻ ശ്രദ്ധിക്കണമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനിൽ.ഭക്ഷ്യവിഷബാധ വർധിക്കുന്നുവെന്നത് സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു “ഷവർമ അടക്കമുള്ള ഉത്പന്നങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ കഴിച്ചില്ലെങ്കിൽ അത് കേടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങൾ പാഴ്‌സൽ വാങ്ങുന്നത് കുറയ്ക്കണം. ഇതിന് കൂടുതൽ ബോധവത്കരണം ആവശ്യമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നടപടി വേഗത്തിൽ പൂർത്തിയായാൽ ഒരു പരിധി വരെ ഇത് […]

Read More
 ‘ന്യായം നോക്കിയേ ചെയ്യൂ’ഭക്ഷ്യമന്ത്രിയുമായി വാക്ക് തർക്കം,ഓഡിയോ വിവാദത്തിൽ പിന്നാലെ നടപടി

‘ന്യായം നോക്കിയേ ചെയ്യൂ’ഭക്ഷ്യമന്ത്രിയുമായി വാക്ക് തർക്കം,ഓഡിയോ വിവാദത്തിൽ പിന്നാലെ നടപടി

ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും വട്ടപ്പാറ സി.ഐ ഗിരിലാലും തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാദത്തില്‍.ടുംബ കേസിൽ ഇടപെടാനായി ഇൻസ്പെക്ടറെ വിളിച്ചപ്പോഴാണ് തർക്കമുണ്ടായത്. ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇൻസ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിച്ചത്.തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആളെ താന്‍ പോയി തൂക്കിയെടുത്തുകൊണ്ട് വന്നാല്‍ നാളെ ഞങ്ങളെ ആരും സംരക്ഷിക്കാന്‍ കാണില്ലെന്ന് സിഐ പറയുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.രണ്ടാം ഭര്‍ത്താവിനെതിരേ ആയിരുന്നു സ്ത്രീ മന്ത്രിയോട് പരാതി പറഞ്ഞത്. തുടര്‍ന്ന് മന്ത്രി സി.ഐയെ നേരിട്ട് വിളിക്കുകയായിരുന്നു. ഓഡിയോ പുറത്തുവന്നതിന് പിന്നാലെ ഇൻസ്പെക്ടർ […]

Read More
 മന്ത്രി ജി.ആർ അനിലിന് കൊവിഡ്

മന്ത്രി ജി.ആർ അനിലിന് കൊവിഡ്

ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരും. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.സംസ്ഥാനത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ന് ലോക്ക് ഡൌൺ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി നാൽപത്തിനായിരത്തിന് മുകളിലാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം.

Read More
 അച്ഛനും മകൾക്കും നേരെയുണ്ടായ ഗുണ്ടാ ആക്രമണം;നിര്‍ഭാഗ്യകരമെന്ന് മന്ത്രി പൊലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ, പിന്നീട് എന്തെന്ന് അപ്പോൾ പറയാം

അച്ഛനും മകൾക്കും നേരെയുണ്ടായ ഗുണ്ടാ ആക്രമണം;നിര്‍ഭാഗ്യകരമെന്ന് മന്ത്രി പൊലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ, പിന്നീട് എന്തെന്ന് അപ്പോൾ പറയാം

തിരുവനന്തപുരത്ത് പോത്തൻകോട് കഴിഞ്ഞ ദിവസം അച്ഛനും മകൾക്കും നേരെ ​ഗുണ്ടാ ആക്രമണം നടന്ന സംഭവം നിർഭാ​ഗ്യകരമെന്ന് മന്ത്രി ജി ആർ അനിൽ.ഗൗരവമായ പോലീസ് ഇടപെടലിന് അപ്പോൾ തന്നെ നിർദേശം നൽകിയിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം.പോത്തൻകോട് പൊലീസ് ഇത്തരം സംഭവങ്ങൾ ഗൗരവമായി കൈകാര്യം ചെയ്യണം. പൊലീസിന് മേൽ രാഷ്ട്രീയ നിയന്ത്രണത്തിനും മേൽനോട്ടത്തിനും കുറവില്ല.ഇത്തരം ആക്ഷേപങ്ങൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പതിവാണ്. പൊലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ, പിന്നീട് എന്തെന്ന് അപ്പോൾ പറയാം. വിഷയം ലഘുവായി കാണുന്നില്ല, ​ഗൗരവത്തോടെ […]

Read More
 വിലക്കയറ്റം; സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി

വിലക്കയറ്റം; സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി

റേഷൻ കട വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആ‌ർ അനിൽ. കൊവിഡ് സമയത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് റേഷൻ കടകൾ വഴി കിറ്റ് വിതരണം ചെയ്തതെന്നും വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കിറ്റ് നൽകില്ലെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സ‌ർക്കാരിന്റെ പരി​ഗണനയിലോ ആലോചനയിലോ ഇല്ല എന്നും മന്ത്രി വ്യക്തമാക്കി. പൊതു മാ‌ർക്കറ്റിൽ നന്നായി ഇടപെടുന്ന നിലപാടാണ് കേരളത്തിൽ ഇടത് സ‌ർക്കാ‌ർ സ്വീകരിച്ചിട്ടുള്ളത്. സപ്ലൈക്കോ […]

Read More
 കേന്ദ്ര വിഹിതമായ അരി എത്തുന്നത് കീറച്ചാക്കുകളിലാണെന്ന് പരാതി; പരിശോധനയുമായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി

കേന്ദ്ര വിഹിതമായ അരി എത്തുന്നത് കീറച്ചാക്കുകളിലാണെന്ന് പരാതി; പരിശോധനയുമായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി

കേന്ദ്ര വിഹിതമായി ലഭിക്കുന്ന അരി കീറച്ചാക്കുകളിലാണ് എത്തുന്നതെന്ന പരാതിയെത്തുടര്‍ന്ന് കൊച്ചിയിലെ എഫ്‌സിഐ ഗോഡൗണില്‍ പരിശോധന നടത്തി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി. ചാക്കുകളുടെ ഗുണ നിലവാരം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി ജി ആര്‍ അനില്‍ എഫ്‌സിഐക്ക് കത്ത് നല്‍കി. കീറിയ ചാക്കുകളില്‍ അരി എത്തുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേരളത്തിന് ലഭിക്കേണ്ട അരിയുടെ ഗുണനിലവാരം നേരിട്ടറിയാന്‍ മന്ത്രി വില്ലിങ്ടണ്‍ ഐലന്റിലെ എഫ്‌സിഐ ഗോഡൗണിലെത്തിയത്. മോശം ചാക്കുകളിലെത്തിക്കുന്നതിനാല്‍ കേരളത്തിന് ലഭിക്കുന്ന അരി പാഴാവുകയാണെന്നും ഗുണനിലവാരം […]

Read More