ലൈംഗികാതിക്രമ പരാതി; കൊറിയോഗ്രാഫർ ഗണേഷ് ആചാര്യക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ലൈംഗികാതിക്രമ പരാതി; കൊറിയോഗ്രാഫർ ഗണേഷ് ആചാര്യക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയ്‌ക്കെതിരെ മുംബൈ പോലീസ് ലൈംഗികാതിക്രമ പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു.2020 ലാണ് ഗണേഷ് ആചാര്യക്കെതിരേ യുവതി പോലീസില്‍ പരാതി നല്‍കിയത്. മുപ്പത്തി മൂന്നുകാരിയായ നൃത്ത സംവിധായികയാണ് പരാതിക്കാരി. ലൈംഗികബന്ധം ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതിന് ശേഷമാണ് ആചാര്യ തന്നെ ഉപദ്രവിക്കാൻ തുടങ്ങിയതെന്ന് സഹ നർത്തകി പരാതിയിൽ ആരോപിച്ചു. സിനിമയില്‍ നിന്ന് ലഭിച്ചിരുന്ന വരുമാനം ഗണേഷ് ആചാര്യ ആവശ്യപ്പെട്ടു. ഇതു കൂടാതെ അശ്ലീല വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിച്ചു. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു- യുവതി പരാതിയില്‍ പറയുന്നു.

Read More