ഉത്തരം മുട്ടി തടി തപ്പിയതല്ല, സത്യത്തിനു മുന്നേ നുണകൾ പറക്കുന്നു വൈറല്‍ വീഡിയോയില്‍ പ്രതികരണം

ഉത്തരം മുട്ടി തടി തപ്പിയതല്ല, സത്യത്തിനു മുന്നേ നുണകൾ പറക്കുന്നു വൈറല്‍ വീഡിയോയില്‍ പ്രതികരണം

ദേശീയ പണിമുടക്ക് ദിനത്തിൽ ബൈക്ക് യാത്രികന്‍റെ ചോദ്യത്തിന് വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറിയെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി ഡി.വൈ.എഫ്.ഐ നേതാവ്. കഴിഞ്ഞ ദിവസം മറുപടി നല്‍കാതെ പ്രതിഷേധക്കാരിലൊരാള്‍ ഓടി രക്ഷപ്പെടുന്നു എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായത്. ചുണ്ടേൽ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പ്രജീഷ് ആയിരുന്നു വീഡിയോയിലുള്ളത്. എന്തിനാണ് സമരം എന്ന് ബൈക്കിലെത്തിയ യുവാക്കള്‍ ചോദിക്കുമ്പോള്‍ ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞ് പ്രജീഷ് പോകുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഞാൻ പ്രജീഷ്.വയനാട്ടിലെ ഒരു തോട്ടം […]

Read More
 കെഎസ്ആര്‍ടിസി ജീവനക്കാർക്ക് സമരാനുകൂലികളുടെ അക്രമം ; കണ്ടക്ടറുടെ തലയില്‍ തുപ്പി

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് സമരാനുകൂലികളുടെ അക്രമം ; കണ്ടക്ടറുടെ തലയില്‍ തുപ്പി

തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരെ സമരാനുകൂലികളുടെ അക്രമം. ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും കണ്ടക്ടറുടെ തലയില്‍ തുപ്പുകയും ചെയ്തു. അമ്പതോളം സമരാനുകൂലികളാണ് ആക്രമിച്ചത് .പൊലീസ് നോക്കി നില്‍ക്കെയാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു അക്രമത്തെ തുടർന്ന് ഡ്രൈവര്‍ സജിയേയും കണ്ടക്ടര്‍ ശരവണനേയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് കളിയിക്കാവിളയിലേക്ക് പോകുകയായിരുന്നു ബസ്. എസ്‌കോര്‍ട്ടായി പോലീസ് ജീപ്പും ഉണ്ടായിരുന്നു. പാപ്പനംകോട് എത്തിയപ്പോള്‍ സമരപ്പന്തലില്‍ നിന്ന് ഓടിവന്ന അമ്പതില്‍ അധികം ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ […]

Read More
 സർക്കാർ ഓഫീസുകളിൽ ആളില്ല,പണിമുടക്ക് രണ്ടാം ദിനം സജീവമായി റോഡുകൾ

സർക്കാർ ഓഫീസുകളിൽ ആളില്ല,പണിമുടക്ക് രണ്ടാം ദിനം സജീവമായി റോഡുകൾ

സംയുക്ത തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഇന്ന് രണ്ടാം ദിനം.പൊതു​ഗതാ​ഗതം സ്തംഭനാവസ്ഥയിലാണ്. തിരുവനന്തപുരത്ത് കടകൾ തുറന്നില്ല. ‌എറണാകുളത്തും കോഴിക്കോടും കടകൾ അടപ്പിച്ചു.രണ്ടാം ദിനത്തില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.എറണാകുളത്ത് വാഹനങ്ങള്‍ രാവിലെത്തന്നെ ഓടിത്തുടങ്ങിയിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങളും കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാര വ്യവസായ സംഘടന നേരത്തെ തന്നെ അറിയിച്ചിരുന്നു. ചില ആളുകള്‍ക്ക് മാത്രം സമരത്തില്‍ പരിഗണന ലഭിക്കുന്നു എന്ന ആക്ഷേപങ്ങള്‍ പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ ഉയര്‍ന്നിരുന്നു.ഡയസ്നോൺ പ്രഖ്യാപനം സർവ്വീസ് സംഘടനകൾ നേരത്തേ തള്ളിയിരുന്നു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ അവധിയില്ലെന്നാണ് സർക്കാർ […]

Read More
 കൂട്ടത്തോടെ പണിമുടക്കി സെക്രട്ടേറിയറ്റ് ജീവനക്കാര്‍,ജോലിക്കെത്തിയത് 32പേര്‍

കൂട്ടത്തോടെ പണിമുടക്കി സെക്രട്ടേറിയറ്റ് ജീവനക്കാര്‍,ജോലിക്കെത്തിയത് 32പേര്‍

പൊതുപണിമുടക്കിന്റെ ആദ്യ ദിനത്തില്‍ സെക്രട്ടേറിയറ്റില്‍ ഹാജര്‍ നിലയില്‍ വന്‍ കുറവ്.ജീവനക്കാരിൽ 32 പേർ മാത്രമാണ് ഇന്ന് സെക്രട്ടേറിയറ്റില്‍ ഹാജരായത്.ആകെ 4828പേരാണ് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്നത്. ഭരണ, പ്രതിപക്ഷ അനുകൂല ട്രേഡ് യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നതിനാലാണ് ഹാജര്‍ നില ഇത്രയും താഴേക്ക് പോയത്.അതേ സമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമെന്ന് കേരള ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് വിലക്കി സര്‍ക്കാര്‍ ഇന്നുതന്നെ ഉത്തരവ് ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ കോടതി അതൃപ്തി […]

Read More
 കോഴിക്കോട് കുടുംബത്തിന് നേരെ സമരാനുകൂലികളുടെ കൈയ്യേറ്റം,തിരൂരിൽ ഓട്ടോഡ്രൈവർക്ക് മർദ്ദനം ,തിരുവനന്തപുരത്ത് പമ്പ് അടിച്ചുതകര്‍ത്തു

കോഴിക്കോട് കുടുംബത്തിന് നേരെ സമരാനുകൂലികളുടെ കൈയ്യേറ്റം,തിരൂരിൽ ഓട്ടോഡ്രൈവർക്ക് മർദ്ദനം ,തിരുവനന്തപുരത്ത് പമ്പ് അടിച്ചുതകര്‍ത്തു

ട്രേഡ് യൂണിയനുകളുടെ 48 മണിക്കൂർ ദേശീയപണിമുടക്കിനിടെ പലയിടത്തും സംഘർഷം.തിരുവനന്തപുരം മംഗലപുരത്ത് പണിമുടക്കു ദിവസം തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പ് സമരാനുകൂലികള്‍ അടിച്ചുതകര്‍ത്തു. ഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. ഉച്ചയ്ക്കുശേഷം രണ്ടരയോടെ സമരാനുകൂലികള്‍ പ്രതിഷേധവുമായി പമ്പില്‍ എത്തുകയും പെട്രോള്‍ പമ്പ് ഓഫീസിന്റെ ജനല്‍ച്ചില്ലുകളും വാതിലിന്റെ ചില്ലും അടിച്ചുതകര്‍ക്കുകയായിരുന്നു. തിരൂരിൽ ഓട്ടോ ഡ്രൈവർക്ക് സമരാനുകൂലികളുടെ മർദ്ദനം. തിരൂർ സ്വദേശി യാസറിനെയാണ് സമരാനുകൂലികൾ മർദ്ദിച്ചത്. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. ആക്രമണത്തിൽ വായിൽ നിന്നും മൂക്കിൽ നിന്നും […]

Read More
 സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സമരാനുകൂലികളുടെ പ്രതിഷേധം,പൊതുഗതാഗതം തടസപ്പെട്ടു,ജനത്തെ വലച്ച് ദേശീയ പണിമുടക്ക്

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സമരാനുകൂലികളുടെ പ്രതിഷേധം,പൊതുഗതാഗതം തടസപ്പെട്ടു,ജനത്തെ വലച്ച് ദേശീയ പണിമുടക്ക്

കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കിൽ വലഞ്ഞ് സംസ്ഥാനം.മോട്ടോര്‍ വാഹന തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ സമരം സാരമായി ബാധിക്കുന്നുണ്ട്.നഗരഗ്രാമ വ്യത്യാസമില്ലാതെ അടഞ്ഞുകിടക്കുകയാണ് കേരളം. കടകൾ തുറന്നത് അടപ്പിക്കുന്നുണ്ട്, ജോലിയെടുക്കാൻ വന്നവരെ തിരിച്ചയക്കുന്നുണ്ട്. എന്നാൽ മുംബൈയും ദില്ലിയും ബെംഗളൂരുവുമുൾപ്പെടെ രാജ്യത്തെ വൻ നഗരങ്ങളിലെല്ലാം ജനജീവിതം ഒരു തടസ്സവുമില്ലാതെ നീങ്ങുകയുമാണ്.തൊഴിലാളി വിരുദ്ധ നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം […]

Read More
 ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍;ഇരുപതോളം തൊഴിലാളി സംഘടനകൾ പങ്കെടുക്കും,അവശ്യ സര്‍വീസുകളെ ഒഴിവാക്കും

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍;ഇരുപതോളം തൊഴിലാളി സംഘടനകൾ പങ്കെടുക്കും,അവശ്യ സര്‍വീസുകളെ ഒഴിവാക്കും

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തൊഴിലാളിസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കില്‍ നിന്ന് പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി.മാര്‍ച്ച് 27-ന് രാത്രി 12 മുതല്‍ 29-ന് രാത്രി 12 വരെ 48 മണിക്കൂറാണ് പണിമുടക്ക്.മോട്ടോർ വാഹന തൊഴിലാളികൾ, കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര,സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, എൽഐസി, ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടനകൾ, അധ്യാപക സംഘടനകൾ, തുറമുഖ തൊഴിലാളികൾ എന്നിവരും വ്യാപാര,വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരും പണിമുടക്കും.വാണിജ്യ-വ്യാപാര […]

Read More