പവന് 42880 രൂപ;സ്വർണവില കുത്തനെ കൂടി

പവന് 42880 രൂപ;സ്വർണവില കുത്തനെ കൂടി

സ്വർണവില കുത്തനെ ഉയർന്നു,ഇന്ന് ഒരുഗ്രാം സ്വർണത്തിന് 60 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,360 രൂപയായി. 5310 രൂപയെന്ന സർവകാല റെക്കോഡാണ് ഇന്നത്തെ സ്വർണവില മറികടന്നിരിക്കുന്നത്. ഇന്ന് 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 42,880 രൂപയിലെത്തി.രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളശര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.

Read More
 കുത്തനെയുള്ള കയറ്റത്തിന് ശേഷം ഇറക്കം; കേരളത്തിൽ സ്വർണവില കുറഞ്ഞു

കുത്തനെയുള്ള കയറ്റത്തിന് ശേഷം ഇറക്കം; കേരളത്തിൽ സ്വർണവില കുറഞ്ഞു

കുത്തനെയുള്ള കയറ്റത്തിന് ശേഷം കേരളത്തിൽ സ്വർണവില താഴേക്ക്. കഴിഞ്ഞ ദിവസം റെക്കോർഡ് വിലയായ പവന് 42,480 രൂപ എന്ന നിലയിൽ കേരളത്തിൽ സ്വർണ വിപണനം നടന്നിരുന്നു. ഒറ്റ ദിവസം കൊണ്ട് 480 രൂപ കുറഞ്ഞ് പവന് 42,000 രൂപ എന്ന നിലയിലെത്തി. സുരക്ഷിത നിക്ഷേപ മാർഗമായ സ്വർണം കേരളത്തിൽ എപ്പോഴും ആവശ്യത്തിൽ മുൻപന്തിയിലാണ്. ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയ ദിവസമാണ് സ്വർണവില കുറഞ്ഞിരിക്കുന്നത്. പോയ ദിവസവും ഓഹരി നഷ്‌ടത്തിലായിരുന്നു.

Read More
 പവന് 42160;കുതിച്ചുയർന്ന് സ്വർണവില

പവന് 42160;കുതിച്ചുയർന്ന് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില റെക്കോർഡിൽ. ഗ്രാമിന് 35 രൂപ വർധിച്ച് 5270 രൂപയും പവന് 280 രൂപ വർധിച്ച് പവന് വില 42160 രൂപയിലെത്തി.2020 ആഗസ്ത് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 42,000 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 5250 രൂപയായിരുന്നു വില.1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. പവൻ വില 220 രൂപയുമായിരുന്നു. 190 മടങ്ങ് വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 50 വർഷത്തിനിടെ സ്വർണ വില […]

Read More
 കുത്തനെ താഴോട്ട്, രണ്ട് ദിവസത്തിനിടെ സ്വർണത്തിന് കുറഞ്ഞത് 960 രൂപ

കുത്തനെ താഴോട്ട്, രണ്ട് ദിവസത്തിനിടെ സ്വർണത്തിന് കുറഞ്ഞത് 960 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.ഒറ്റ ദിവസം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,720 രൂപ. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4715 ആയി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. രണ്ട് ദിവസത്തിനിടെ 960 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. 22 കാരറ്റ് സ്വർണവിലയിലുണ്ടായ കുറവിനെ തുടർന്ന് 18 കാരറ്റ് സ്വർണത്തിനും ആനുപാതികമായ വിലക്കുറവ് ഉണ്ടായിട്ടുണ്ട്.

Read More
 പവന് വിലനാൽപ്പതിനായിരത്തിന് അടുത്ത്; ഇന്ന് വർധിച്ചത് 800 രൂപ

പവന് വിലനാൽപ്പതിനായിരത്തിന് അടുത്ത്; ഇന്ന് വർധിച്ചത് 800 രൂപ

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു.. നാൽപ്പതിനായിരത്തിന് അടുത്താണ് ഇന്ന് ഒരു പവന് വില. പവന് 800 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇന്നലെ 38,720 രൂപയായിരുന്നു ഒരു പവന് വില. ഇന്നത് 39,520 രൂപയായി. ഗ്രാമിന് 100 വർധിച്ച് 4940 രൂപയായി. ഇന്നലെ 4840 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില.

Read More
 സ്വർണവില ഉയർന്നു പവന് 560 രൂപ കൂടി

സ്വർണവില ഉയർന്നു പവന് 560 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വർധിച്ചത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4840 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരുപവൻ 22 കാരറ്റ് സ്വർണത്തിന് 38720 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4000 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന്‍ വില 320 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായ വര്‍ധന 880 രൂപ.

Read More
 സ്വര്‍ണ വില കുത്തനെ താഴേക്ക്; പവന് ഇന്ന് കുറഞ്ഞത് 400 രൂപ

സ്വര്‍ണ വില കുത്തനെ താഴേക്ക്; പവന് ഇന്ന് കുറഞ്ഞത് 400 രൂപ

കുതിച്ചുയര്‍ന്ന സ്വര്‍ണ വില കുത്തനെ താഴേക്ക്. പവന് ഇന്ന് കുറഞ്ഞത് 400 രൂപയാണ് . ഇന്നലെ 320 രൂപ താഴ്ന്നിരുന്നു. രണ്ടു ദിവസം കൊണ്ട് 720 രൂപയുടെ കുറവ് ആണ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,080 രൂപ. ഗ്രാം വില 50 രൂപ കുറഞ്ഞ് 4635ല്‍ എത്തി. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4685 രൂപയായിരുന്നു വില.. ഒരു പവൻ സ്വർണത്തിന് 37480 രൂപയായിരുന്നു ഇന്നലത്തെ വില. യുദ്ധം തുടങ്ങിയതിനു പിന്നാലെ […]

Read More
 കുതിച്ചുയർന്ന് സ്വർണവില ഒറ്റ ദിവസം കൂടിയത് പവന് 800 രൂപ

കുതിച്ചുയർന്ന് സ്വർണവില ഒറ്റ ദിവസം കൂടിയത് പവന് 800 രൂപ

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണ വില. പവന് 800 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപ. ഗ്രാം വില നൂറു രൂപ കൂടി 4680ല്‍ എത്തി. 4580 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില. ഇന്ന് 100 രൂപ കൂടി 4680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിലഏതാനും ദിവസമായി സ്വര്‍ണ വില കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച 36080 രൂപയായിരുന്നു പവന്‍ വില. ഒരാഴ്ച കൊണ്ട് […]

Read More
 സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന.ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് ഇന്ന് കൂടിയത്.ഒരു ഗ്രാമിന് വില 15 രൂപ ഉയർന്നു ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4540 രൂപയായി. പവന് 36,320 രൂപയാണ് ഇന്നത്തെ വില.36320 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന് വില. 22 ക്യാരറ്റ് സ്വര്‍ണത്തിന് ഇന്നലെ ഗ്രാമിന് 4,540 രൂപയായിരുന്നു. ഇത് ഇന്ന് 4,555 രൂപയായി വര്‍ധിച്ചു. 18 ക്യാരറ്റ് സ്വര്‍ണത്തിന് ഇന്നലെ ഗ്രാമിന് 3,750 രൂപയായിരുന്നെങ്കില്‍ ഇന്ന് 3,765 രൂപയാണ് വില.

Read More
 സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,120 രൂപ. ഗ്രാം വില ഇരുപതു രൂപ കുറഞ്ഞ് 4515 ആയി. സ്വര്‍ണ വില ഇന്നലെ പവന് എണ്‍പതു രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി വില താഴുന്ന പ്രവണതയാണ് പ്രകടമാവുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ 10 ദിവസത്തിനിടെ ഏറ്റവും ഉയർന്ന സ്വർണ്ണ വില ഡിസംബർ 20നായിരുന്നു. 4570 രൂപയായിരുന്നു അന്ന് ഒരു ഗ്രാം 22 ക്യാരറ്റ് സ്വർണത്തിന് വില

Read More