അപകടം കണ്ട് കാറിൽ നിന്നിറങ്ങി;ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി,കുട്ടികളെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച് മന്ത്രി
വാഹനാപകടത്തില്‍പ്പെട്ടവരെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെ തിരുവനന്തപുരം പാളയം വി.ജെ.ടി. ഹാളിനു സമീപം അനുവും ഭാര്യ ആതിരയും മക്കളും, സഹോദരന്റെ മക്കളും സഞ്ചരിച്ചിരുന്ന ബൈക്കിനേയാണ് മറ്റൊരു ബൈക്ക് ഇടിച്ചത്..മന്ത്രി കിഴക്കേക്കോട്ടയിലേക്ക് പോകുന്ന സമയത്തായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ച ബൈക്ക് നിര്‍ത്താതെ കടന്നു പോയി. അപകടത്തില്‍ ആതിരയും മക്കളും റോഡില്‍ തെറിച്ചു വീണു. ആതിരയുടെ കാലില്‍ ബൈക്ക് വീണ് പരുക്കേറ്റു ഓണാഘോഷത്തോടനുബന്ധിച്ച് […]
Read More
