ഹേമന്ദ് സോറന് തിരിച്ചടി;ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ ഇഡി അറസ്റ്റ് നടപടി ചോദ്യം ചെയ്ത് നൽകിയ ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. സോറനോട് റാഞ്ചി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിര്‍ദേശം നൽകി.ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ഹൈക്കോടതിയും ഭരണഘടന കോടതിയാണെന്ന് ജസ്റ്റീസ് സഞ്ജീവ് ഖന്ന പറഞ്ഞു.ഒരു ഹര്‍ജിയില്‍ ഇടപെട്ടാല്‍ എല്ലാ ഹര്‍ജികളിലും ഇടപടേണ്ടി വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ അറസ്റ്റ് നടപടിക്രമങ്ങൾ ചോദ്യം ചെയ്തായിരുന്നു ഹർജി. […]
Read More