എല്ലാവരേയും ഒപ്പം നി‍ർത്തി പുനസംഘടനയുമായി മുന്നോട്ട് പോകാം;കെപിസിസിയ്ക്ക് ഹൈക്കമാൻഡ് പച്ചക്കൊടി

എല്ലാവരേയും ഒപ്പം നി‍ർത്തി പുനസംഘടനയുമായി മുന്നോട്ട് പോകാം;കെപിസിസിയ്ക്ക് ഹൈക്കമാൻഡ് പച്ചക്കൊടി

കെപിസിസി പുനഃസംഘടനയുമായി കെപിസിസിക്ക് മുന്നോട്ട് പോകാമെന്ന് ഹൈക്കമാൻഡ് , എന്നാല്‍ എല്ലാവരേയും വിശ്വാസത്തിലെടുക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് ഹൈക്കമാന്‍ഡ് തീരുമാനം കെപിസിസിയെ അറിയിച്ചത്.അംഗത്വവിതരണം പൂർത്തിയാക്കും വരെ പുനസംഘടന നടത്തുന്നതിൽ തടസ്സമില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. 2022 മാർച്ച് 31-നാണ് കോൺ​ഗ്രസിൻ്റെ അം​ഗത്വവിതരണം പൂ‍ർത്തിയാവുക. രാഷ്ട്രീയകാര്യ സമിതി തുടരും. പാര്‍ട്ടിയുടെ ഉപദേശക സമിതി എന്ന റോളിലാകും രാഷ്ട്രീയ കാര്യസമിതി പ്രവര്‍ത്തിക്കുക. കൊവിഡ്-19 കാരണം പല സംസ്ഥാനങ്ങളിലും പുനഃസംഘടന നടന്നിട്ടില്ലെന്നും താരിഖ് അന്‍വര്‍ കൂട്ടിചേര്‍ത്തു.

Read More
 പൂർണ്ണമായും കേരളം വിടില്ല; ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കും ; രമേശ് ചെന്നിത്തല

പൂർണ്ണമായും കേരളം വിടില്ല; ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കും ; രമേശ് ചെന്നിത്തല

ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയെ അറിയിച്ചു. എന്നാൽ പൂർണ്ണമായും കേരളം വിടാനാവില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. പ്രതിപക്ഷ നേതൃസ്ഥാനം തീരുമാനിച്ച രീതി ശരിയായില്ലെന്നും ചെന്നിത്തല രാഹുലിനെ അറിയിച്ചു. തന്നെ അപമാനിക്കുന്ന രീതി ഉണ്ടായെന്നാണ് ചെന്നിത്തലയുടെ പരാതി. മാറി നിൽക്കാൻ താൻ തയ്യാറായിരുന്നുവെന്നും തോൽവിക്ക് താൻ മാത്രമല്ല ഉത്തരവാദിയെന്നും ചെന്നിത്തല വ്യക്തമാക്കി. കൊവിഡിനു ശേഷമുള്ള സാഹചര്യം തോൽവിക്കു കാരണമായെന്നാണ് വിശദീകരണം. സംഘടന വീഴ്ചകൾക്ക് താൻ കാരണക്കാരനല്ലെന്ന് നിലപാടെടുത്ത ചെന്നിത്തല ഉമ്മൻചാണ്ടിയോടും നീതി കാട്ടിയില്ലെന്ന് പരാതിപ്പെട്ടു.

Read More