സ്വകാര്യ വാക്സിനേഷൻ ക്യാമ്പിൽ വാക്‌സിന് അമിത വില; ഇടപെട്ട് ആരോഗ്യവകുപ്പ്

സ്വകാര്യ വാക്സിനേഷൻ ക്യാമ്പിൽ വാക്‌സിന് അമിത വില; ഇടപെട്ട് ആരോഗ്യവകുപ്പ്

തൃശ്ശൂരിൽ വാക്സീന് കൂടുതൽ തുക ഈടാക്കുന്നത് തടഞ്ഞ് ആരോഗ്യവകുപ്പ്. സ്വകാര്യ അപാർട്മെന്റിൽ നടന്ന വാക്സിനേഷൻ ക്യാമ്പിലായിരുന്നു ആരോഗ്യവകുപ്പിന്റെ ഇടപെടൽ. സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ കൊവിഷീൽഡ് വാക്സീന് 1350 രൂപയാണ് ഈടാക്കിയത്. ഇതിനെതിരായാണ് ആരോഗ്യവകുപ്പ് നടപടി. സർക്കാർ നിരക്കിൽ വാക്സീൻ നൽകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. 780 രൂപയാണ് സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകാൻ സർക്കാർ നിശ്ചയിച്ച നിരക്ക്. ആരോഗ്യവകുപ്പ് ഇടപെടലിന് പിന്നാലെ പുതുക്കിയ നിരക്കിൽ വാക്സീൻ വിതരണം തുടർന്നു.

Read More