ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ്

ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ ഇളവ് നേടാനായി മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി സമീപിക്കാനുള്ള ഹൈക്കോടതി ഉത്തരവ് വ്യവസ്ഥ ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് ഇബ്രാഹിംകുഞ്ഞ് പുതിയ അപേക്ഷ നൽകിയിരിക്കുന്നത്.ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും ജയിലിലേക്ക് മാറ്റുന്നത് ജീവൻ അപകടത്തിലാക്കുമെന്നും ഇബ്രാഹിംകുഞ്ഞിന്റെ അപേക്ഷയിൽ പറയുന്നു. ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിലായതിനാൽ ബന്ധുക്കൾക്ക് കൃത്യമായി സാന്ത്വന പരിചരണം നൽകാൻ കഴിയുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

Read More