ലോക സിനിമാക്കാഴ്ചയുടെ ഉത്സവത്തിന് ഇന്ന് കൊടിയിറക്കം; നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥി

ലോക സിനിമാക്കാഴ്ചയുടെ ഉത്സവത്തിന് ഇന്ന് കൊടിയിറക്കം; നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥി

എട്ടു രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് കൊടിയിറക്കം. അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകൾ പ്രദർശിപ്പിച്ച മേളയുടെ സമാപന സമ്മേളനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ വൈകിട്ട് 5.45 ന് നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ എഴുത്തുകാരന്‍ ടി.പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സഹകരണ മന്ത്രി വി.എന്‍ വാസവന്‍ മാധ്യമ അവാര്‍ഡുകള്‍ […]

Read More
 ഇത് നിന്റെ ഇടം; ഭാവനയുടെ വീഡിയോ പങ്ക് വെച്ച് പാർവതി

ഇത് നിന്റെ ഇടം; ഭാവനയുടെ വീഡിയോ പങ്ക് വെച്ച് പാർവതി

കഴിഞ്ഞ ദിവസം നടന്ന നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച്നടന്ന ഐഎഫ്എഫ്കെ ഉദ്ഘാടനചടങ്ങിൽ പോരാട്ടത്തിന്റെ പെൺപ്രതീകമായ ഭാവന എത്തിയിരുന്നു . തുടർന്ന് ഭാവനയുടെ വരവ് ആഘോഷമാക്കി സമൂഹ മാധ്യമങ്ങൾ. ഇപ്പോൾ നടി പാർവതി തിരുവോത്തും ഭാവനയുടെ വേദിയിലേക്ക് കടന്നു വരുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഇത് നിന്റെ ഇടമാണ്. നിന്റെ കഥ എന്ന് കുറിച്ചുകൊണ്ടായിരുന്നു പാർവതി വീഡിയോ പങ്കുവച്ചത്.ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെ പോരാട്ടത്തിന്റെ പെൺപ്രതീകം എന്ന് അഭിസംബോധന ചെയ്താണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്. റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, […]

Read More
 മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് രാജ്യാന്തരചലച്ചിത്ര മേളയിൽ ആദരം

മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് രാജ്യാന്തരചലച്ചിത്ര മേളയിൽ ആദരം

ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്‌ത, നടൻ ദിലീപ് കുമാർ, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ, മലയാളത്തിന്റെ അഭിമാനം കെഎസ് സേതുമാധവൻ, കെപിഎസി ലളിത തുടങ്ങി മൺമറഞ്ഞ എട്ടു ചലച്ചിത്ര പ്രവർത്തകർക്ക് രാജ്യാന്തര മേള അഭ്ര പാളിയിൽ ആദരമൊരുക്കും. ഡെന്നിസ് ജോസഫ്, മാടമ്പ് കുഞ്ഞുകുട്ടൻ, പി ബാലചന്ദ്രൻ എന്നിവരുടെ ചിത്രങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കെപിഎസി ലളിത, മാടമ്പ് കുഞ്ഞുകുട്ടൻ എന്നിവരുടെ ഓർമ്മയ്ക്കായി ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രം പ്രദർശിപ്പിക്കും. കെഎസ് സേതുമാധവൻ തിരക്കഥ […]

Read More
 കോവിഡ് വ്യാപനം; ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു

കോവിഡ് വ്യാപനം; ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി നാല് മുതൽ നടത്താനിരുന്ന ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു. പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ച് മേള നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ അത് കോവിഡ് രൂക്ഷമായതിനാല്‍ അത് പ്രായോഗികമല്ല. തിരുവന്തപുരത്ത് വച്ച് തന്നെ മേള നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷത്തെ മേള ഉപേക്ഷിച്ചിട്ടില്ലെന്നും കോവിഡ് തോത് കുറയുന്നതിന് അനുസരിച്ച് മേള നടത്തുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Read More
 ഒമിക്രോണ്‍;ചലച്ചിത്ര മേളയുടെ തീയതിയില്‍ പുനരാലോചനയ്ക്ക് സാധ്യതയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്

ഒമിക്രോണ്‍;ചലച്ചിത്ര മേളയുടെ തീയതിയില്‍ പുനരാലോചനയ്ക്ക് സാധ്യതയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്

ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിൽ രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്‌കെ) തീയതിയില്‍ പുനരാലോചനയ്ക്ക് സാധ്യതയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ചെയര്‍മാനായി ഇന്ന് രാവിലെയാണ് രഞ്ജിത്ത് ചുമതല ഏറ്റെടുത്തത്. ഒമിക്രോൺ പശ്ചാത്തലത്തിൽ ഫിലിം ഫെസ്റ്റിവൽ സംബന്ധിച്ച കാര്യത്തിൽ പുനരാലോചനയ്ക്ക് സാധ്യതയുണ്ട്. എന്നാൽ കൊവിഡ് വ്യാപനം വർധിച്ചില്ലെങ്കിൽ നിശ്ചയിച്ച പ്രകാരം തന്നെ ചലച്ചിത്ര മേള നടക്കുമെന്നും രഞ്ജിത്ത് അറിയിച്ചു. ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് ഐഎഫ്എഫ്‌കെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബറില്‍ നടക്കാനിരുന്ന മേളയാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്. തിരുവനന്തപുരത്ത് വെച്ച് […]

Read More
 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തീയേറ്ററുകള്‍ക്ക് ഭീഷണിയല്ല, മരക്കാറിന്റെ ഡീഗ്രേഡിന് കാരണം പ്രേക്ഷകരുടെ അമിതപ്രതീക്ഷ; സംവിധായകന്‍ കമല്‍

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തീയേറ്ററുകള്‍ക്ക് ഭീഷണിയല്ല, മരക്കാറിന്റെ ഡീഗ്രേഡിന് കാരണം പ്രേക്ഷകരുടെ അമിതപ്രതീക്ഷ; സംവിധായകന്‍ കമല്‍

ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ തിയറ്ററുകള്‍ക്ക് ഭീഷണിയല്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. പുതിയ സാധ്യതകള്‍ തുറക്കുന്ന ഒന്നാണ് ഒ.ടി.ടിയെന്നും അത് പുതിയ കാഴ്ചാ സംസ്‌കാരം സൃഷ്ടിച്ചെന്നും കമല്‍ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒ.ടി.ടി പുതിയ സാധ്യത തുറന്നിട്ടെന്നും സിനിമാമേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും കമല്‍ പറഞ്ഞു. മരക്കാറിനെതിരായ ഡീഗ്രേഡിംഗിന് കാരണം പ്രേക്ഷകരുടെ അമിത പ്രതീക്ഷയാണെന്നും നേരത്തെ തിയേറ്ററില്‍ കൂവിയ ഫാന്‍സുകാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂവുകയാണെന്നും കമല്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലില്‍ ആയിരുന്നു പരാമര്‍ശം ഒരു […]

Read More
 ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്‌കെ നടത്തുന്നത് കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലെന്നും എകെ ബാലന്‍

ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്‌കെ നടത്തുന്നത് കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലെന്നും എകെ ബാലന്‍

കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്‌കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ ബാലന്‍. വലിയ മേളകള്‍ നടത്തുമ്പോള്‍ സര്‍ക്കാരിന് ആശങ്കയുണ്ടാകും. ഇത്തവണത്തെ ഐഎഫ്എഫ്‌കെയില്‍ 5000 പേരുടെ രജിസ്ട്രേഷന്‍ ആണ് നടത്തുന്നത്. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഉണ്ടാക്കാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് നാല് വേദികളിലായി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മാത്രമാണ് ഐഎഫ്എഫ്‌കെ കേന്ദ്രികരിക്കുന്നതെന്നത് തെറ്റായ ധാരണയാണ്. ഐഎഫ്എഫ്‌കെയുമായി ബന്ധപ്പെട്ട് പ്രാദേശിക പ്രദര്‍ശനവും നടത്താറുണ്ട്. ജില്ലയെ സ്‌നേഹിക്കുന്നവര്‍ തെറ്റായ പ്രചാരണം നടത്തുകയില്ല. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടാക്കാനാണ് ഇത്തരക്കാരുടെ ശ്രമം. […]

Read More
 ‘ഇത് പാരമ്പര്യം കൂടിയാണ്’; ഐഎഫ്എഫ്‌കെ നാലിടത്ത് നടത്താനുള്ള തീരുമാനത്തിനെതിരെ ശശിതരൂര്‍

‘ഇത് പാരമ്പര്യം കൂടിയാണ്’; ഐഎഫ്എഫ്‌കെ നാലിടത്ത് നടത്താനുള്ള തീരുമാനത്തിനെതിരെ ശശിതരൂര്‍

ചലച്ചിത്രമേളയുടെ മികച്ച വേദി മാത്രമല്ല, പാരമ്പര്യവും സൗകര്യങ്ങളും മികച്ച കാണികളും തിരുവനന്തപുരത്തുണ്ടെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു ഐ എഫ് എഫ് കെ നാല് മേഖലകളിലായി നടത്തുന്നത് ദുംഖകരമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കുന്ന നടപടിയാണിതെന്ന് കെ.എസ്.ശബരിനാഥ് എം.എല്‍.എയും വിമര്‍ശിച്ചിരുന്നു.കൊവിഡ് പ്രതിസന്ധി കാരണമാണ് നാല് മേഖലകളിലായി ചലച്ചിത്രമേള നടത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. മറ്റ് ജില്ലകളിലും മേള നടത്തുന്നത് കരുതിക്കൂട്ടിയുള്ള നടപടിയാണെന്ന് വിമര്‍ശനവുമുണ്ട്. ഇത് സംബന്ധിച്ച് 2016 ഒക്ടോബര്‍ 17 മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതും ചൂണ്ടിക്കാട്ടിയുള്ള […]

Read More