ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചു; ബഹ്റൈനിൽ അധികൃതര്‍ ഇന്ത്യന്‍ റസ്റ്റോറന്റ് അടച്ചുപൂട്ടിച്ചു
ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഇസ്ലാമിക് രാജ്യമായ ബഹ്റൈനിലെ ഇന്ത്യന്‍ റസ്റ്റോറന്റിനെതിരെ നടപടി.അദ്ലിയയിലെ ഇന്ത്യന്‍ റസ്റ്റോറന്റ് കഴിഞ്ഞ ദിവസം അധികൃതര്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട്.ഖേദം പ്രകടിപ്പിച്ച റസ്റ്റോറന്റ് അധികൃതര്‍ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനേജരെ സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചു. ബഹ്റൈനിലെ ആദിലിയയിലെ ലാന്റേണ്‍സ് റസ്റ്റോറന്റിലാണ് സംഭവമുണ്ടായത്.ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ റസ്റ്റോറന്റിലെ ഡ്യൂട്ടി മാനേജര്‍ തടയുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന് അതോറിറ്റി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന […]
Read More