ഇസ്രായേല്‍ തട്ടിക്കൊണ്ടുപോയ 114 ഫലസ്തീനികളെ വിട്ടയച്ചു

ഇസ്രായേല്‍ തട്ടിക്കൊണ്ടുപോയ 114 ഫലസ്തീനികളെ വിട്ടയച്ചു

ഗസ്സ: ഇസ്രായേല്‍ തട്ടിക്കൊണ്ടുപോയ 114 ഫലസ്തീനികളെ വിട്ടയച്ചെന്ന് ചൈനീസ് ന്യൂസ് ഏജന്‍സിയായ സിന്‍ഹുവയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തെക്കന്‍ ഗസ്സ മുനമ്പിലെ കേരാം ഷാലോം ക്രോസിങ്ങില്‍ വെച്ചാണ് ഇവരെ മോചിപ്പിച്ചത്. മോചിപ്പിച്ചവരെ റഫ നഗരത്തിലെ നജ്ജാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ചിലരുടെ ആരോഗ്യനില മോശമാണെന്നാണ് റിപ്പോര്‍ട്ട്. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ കരയുദ്ധത്തിനിടെ നൂറുകണക്കിന് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം തട്ടികൊണ്ട് പോയിരുന്നു. പിന്നീട് ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Read More