ബിഹാറില്‍ ഇന്ന് ജെഡിയുവിന്റെ നിര്‍ണായക യോഗം;ബിജെപിയോട് ബൈ പറയുമോ നിതീഷ്?

ബിഹാറില്‍ ഇന്ന് ജെഡിയുവിന്റെ നിര്‍ണായക യോഗം;ബിജെപിയോട് ബൈ പറയുമോ നിതീഷ്?

ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിർണായക തീരുമാനം ഇന്നുണ്ടായേക്കും.നിതീഷ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും നിര്‍ണായക യോഗം രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കും. അതേസമയത്തുതന്നെ റാബ്‌റി ദേവിയുടെ വസതിയില്‍ ആര്‍ജെഡി എംഎല്‍എമാരുടേയും യോഗം ചേരും.ബി ജെ പിയുമായുള്ള പോര് കനക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാർ എന്‍ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിലൂടെ നിതീഷ് ഇപ്പുറത്ത് എത്തിയേക്കുമെന്നതടക്കമുളള വിലയിരുത്തലുകളാണ് പലയിടത്തും ഉയർന്നിട്ടുള്ളത്. ഇരുപാര്‍ട്ടി യോഗങ്ങളിലും എംഎല്‍എമാര്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ നേതൃത്വം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. […]

Read More
 ബീഹാറില്‍ 17 ജെഡിയു എംഎല്‍എ മാര്‍ തങ്ങള്‍ക്കൊപ്പമെന്നും എന്‍ഡിഎ യെ താഴെയിറക്കുമെന്നും ആര്‍ജെഡി

ബീഹാറില്‍ 17 ജെഡിയു എംഎല്‍എ മാര്‍ തങ്ങള്‍ക്കൊപ്പമെന്നും എന്‍ഡിഎ യെ താഴെയിറക്കുമെന്നും ആര്‍ജെഡി

ബീഹാറില്‍ 17 ജെ.ഡി.യു എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാദള്‍. എതു നിമിഷവും സംസ്ഥാനത്തെ എന്‍.ഡി.എ ഭരണം അട്ടിമറിക്കപ്പെടുമെന്നും രാഷ്ട്രീയ ജനതാദള്‍ പറഞ്ഞു. ഇതോടെ ഒരു രാഷ്ട്രീയ അട്ടിമറി ബീഹാറില്‍ നടക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. അതേസമയം രാഷ്ട്രീയ ജനതാദളിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. രാഷ്ട്രീയ ജനതാദളിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്. ഏതു നിമിഷവും തങ്ങള്‍ക്ക് സഭയെ അട്ടിമറിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ കൂറുമാറ്റ നിരോധന […]

Read More