കമലഹാസന്‍ രാജ്യസഭയിലേക്ക്; എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരം ചര്‍ച്ച നടത്തി
കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. താരവുമായി ചര്‍ച്ച നടത്തി ഡിഎംകെ മന്ത്രി ശേഖര്‍ബാബു. എം.കെ.സ്റ്റാലിന്റെ നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച. ജൂലൈയില്‍ ഒഴിവുവരുന്ന 6 രാജ്യസഭ സീറ്റില്‍ ഒന്നു മക്കള്‍ നീതി മയ്യത്തിന് നല്‍കുമെന്ന് അറിയിച്ചതായി സൂചനയുണ്ട്. കമല്‍ തന്നെ മത്സരിക്കണം എന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം എന്നും അന്തിമ തീരുമാനം എടുക്കേണ്ടത് അദ്ദേഹം തന്നെ ആണെന്നും എംഎന്‍എം വക്താവ് മുരളി അപ്പാസ് പറഞ്ഞു. ഡിഎംകെ നേരത്തെ തന്നെ സീറ്റ് ഉറപ്പ് നല്‍കിയതാണെന്നും അപ്പാസ് കൂട്ടിച്ചേര്‍ത്തു.
Read More