കാട്ടാക്കടയില്‍ മുഖംമൂടി ധരിച്ച രണ്ടംഗസംഘം തോക്ക് ചൂണ്ടി സ്വര്‍ണം കൊള്ളയടിച്ചു, ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്

കാട്ടാക്കടയില്‍ മുഖംമൂടി ധരിച്ച രണ്ടംഗസംഘം തോക്ക് ചൂണ്ടി സ്വര്‍ണം കൊള്ളയടിച്ചു, ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്

തിരുവനന്തപുരം കാട്ടാക്കടയില്‍ തോക്കുചൂണ്ടി കവര്‍ച്ച. കാട്ടാക്കടയ്ക്ക് സമീപം കളിയാക്കോടാണ് സംഭവം. മുഖംമൂടി ധരിച്ച രണ്ടംഗ സംഘമാണ് ബൈക്കിലെത്തി കൊള്ള നടത്തിയത്. കളിയാകോട്ടെ രതീഷിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. രതീഷിന്റെ മക്കളും ഭാര്യാമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ സ്വര്‍ണ കമ്മലെന്ന് കരുതി കള്ളന്മാര്‍ കൊള്ളയടിച്ചത് മുക്കുപണ്ടമായിരുന്നു. നഷ്ടപ്പെട്ട കമ്മല്‍ സ്വര്‍ണമായിരുന്നില്ലെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയെന്ന് പൊലീസ് അറിയിച്ചു. കാട്ടാക്കട പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രധാനമായും പ്രദേശത്തെ കഞ്ചാവ് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എസ്ഐയുടെ […]

Read More
 പിതാവ് വിവാഹം കഴിക്കുന്നതിൽ വിരോധം;വീട് അടിച്ചു തകര്‍ത്ത് മകന്‍, പണവും കോഴികളേയും മോഷ്ടിച്ചു

പിതാവ് വിവാഹം കഴിക്കുന്നതിൽ വിരോധം;വീട് അടിച്ചു തകര്‍ത്ത് മകന്‍, പണവും കോഴികളേയും മോഷ്ടിച്ചു

പിതാവ് വീണ്ടും വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ മകന്‍ വീട് അടിച്ചുതകര്‍ത്തതായി പരാതി. കാട്ടാക്കട സ്വദേശി മനോഹരന്റെ വീട്ടിലാണ് അക്രമം നടന്നത്. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം 45000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് നാടന്‍ കോഴികളെ മോഷ്ടിച്ചതായും മനോഹരന്‍ നല്‍കിയ പരാതിയിലുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ വിരോധത്തിലാണ് മകന്‍ ആക്രമണം നടത്തിയതെന്നാണ് മനോഹരന്‍ പറയുന്നത്.ഒറ്റയ്ക്ക് താമസിക്കുന്ന താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ വിരോധത്തിലാണ് മകന്‍ ആക്രമണം നടത്തിയതെന്നാണ് മനോഹരൻ ആരോപിക്കുന്നത്. […]

Read More