ഇന്ധന സെസ് കുറയ്ക്കില്ലെന്ന് ധനമന്ത്രി,തുര്‍ക്കി-സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് കേരളം 10 കോടി നല്‍കും

ഇന്ധന സെസ് കുറയ്ക്കില്ലെന്ന് ധനമന്ത്രി,തുര്‍ക്കി-സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് കേരളം 10 കോടി നല്‍കും

ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കാതെ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ മറുപടി പ്രസംഗം.വര്‍ധിപ്പിച്ച നികുതി നിര്‍ദേശങ്ങള്‍ കുറയ്ക്കില്ല. നിലവിലെ നടപടി പ്രതിസന്ധി മറികടക്കാനാണ്. ജനങ്ങള്‍ക്ക് നികുതി ഭാരമില്ല. പെട്രോള്‍-ഡീസല്‍ നികുതി വര്‍ധനയില്‍ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.ഭരണപക്ഷത്തിന്റെ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ സഭ വിട്ടു. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതും അടക്കം എല്ലാ നികുതി വർധനവും ഇതോടെ അടുത്ത സാമ്പത്തിക വർഷത്തിൽ […]

Read More
 ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ.സി വേണുഗോപാല്‍ എം.പി,പ്രഖ്യാപനപ്പെരുമഴ നടത്തി ജനങ്ങളെ കബളിപ്പിക്കുന്നു

ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ.സി വേണുഗോപാല്‍ എം.പി,പ്രഖ്യാപനപ്പെരുമഴ നടത്തി ജനങ്ങളെ കബളിപ്പിക്കുന്നു

കേരള ജനതയുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റാണ് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.സമസ്തമേഖലയിലും വിലക്കയറ്റത്തിന് വഴിവെയ്ക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളെ പിഴിയുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. രാജ്യത്ത് ഇന്ധനവില ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ്‌ ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചെറുകിട, ഇടത്തരം സംരംഭകരെയും പരമ്പരാഗത വ്യവസായ മേഖലയെയും തഴഞ്ഞു. ഇവര്‍ക്ക് വായ്പ, പലിശ, സബ്സിഡി എന്നിവയില്‍ കാര്യമായ ഇളവ് നല്‍കിയില്ല. വൈദ്യുതി […]

Read More
 കെട്ടിട നികുതി,ഭൂമിയുടെ ന്യായവില, വൈദ്യുതി ബജറ്റിലെ നികുതി കൂട്ടൽ

കെട്ടിട നികുതി,ഭൂമിയുടെ ന്യായവില, വൈദ്യുതി ബജറ്റിലെ നികുതി കൂട്ടൽ

ഭൂമിയുടെ ന്യായ വില കൂട്ടി സർക്കാർ.വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം. വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി. ഫ്‌ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മുദ്രവില രണ്ട് ശതമാനം കൂട്ടി. കെട്ടിട നികുതി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കെട്ടിട നികുതിക്കൊപ്പം അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവയും പരിഷ്‌കരിക്കും.സര്‍ക്കാര്‍ ഭൂമിയുടെ പാട്ട വാടക ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമാക്കിയുള്ളതാക്കും. മൈനിംഗ് ആന്റ് ജിയോളജി മേഖലയില്‍ പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം ഏര്‍പ്പെടുത്തും.വിലക്കയറ്റ […]

Read More
 സർക്കാർ നികുതി കൊള്ള നടത്തി, കേരളത്തിലെ സമ്പദ് മേഖല നേരിടുന്ന വെല്ലുവിളി അറിയാത്ത പോലെ നടിക്കുന്നു; ബജറ്റിനെതിരെ വി ഡി സതീഷൻ

സർക്കാർ നികുതി കൊള്ള നടത്തി, കേരളത്തിലെ സമ്പദ് മേഖല നേരിടുന്ന വെല്ലുവിളി അറിയാത്ത പോലെ നടിക്കുന്നു; ബജറ്റിനെതിരെ വി ഡി സതീഷൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ. കേരളത്തിൻ്റെ ധനപ്രതിസന്ധിയെ മറച്ചുവെച്ചുകൊണ്ട് സർക്കാർ നികുതി കൊള്ള നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാരിന് കൈക്കടത്താൻ കഴിയുന്ന എല്ലാമേഖലകളിലും അശാസ്ത്രീയമായ നികുതി വർധനവാണുണ്ടാക്കിയിട്ടുള്ളത്. പെട്രോളിനും ഡീസലിനും വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ലിറ്ററിന് രണ്ട് രൂപ കൂട്ടിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. യാഥാർത്ഥ്യ ബോധത്തിൽ നിന്നും അകന്ന ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീരദേശത്തെ ജനങ്ങളെ പൂർണമായും അവഗണിച്ചു. കേരളത്തിലെ സമ്പദ് […]

Read More
 മോട്ടോർ വാഹന നികുതി കൂട്ടി,പെട്രോളിനും ഡീസലിനും വില കൂടും; മദ്യവിലയിലും വര്‍ധന

മോട്ടോർ വാഹന നികുതി കൂട്ടി,പെട്രോളിനും ഡീസലിനും വില കൂടും; മദ്യവിലയിലും വര്‍ധന

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിക്കും. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മോട്ടോർ വാഹന നികുതി കൂട്ടി. പുതിയതായി വാങ്ങുന്ന 2 ലക്ഷം വില വരുന്ന മോട്ടോർ വാഹനങ്ങളുടെ ഒറ്റ തവണ നികുതിയിൽ 2% വർദ്ധന വരുത്തി. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.അഞ്ഞൂറു രൂപ മുതല്‍ 999 രൂപ വരെയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് […]

Read More
 മെൻ‌സ്ട്രൽ കപ്പുകളുടെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കും,സ്ത്രീസുരക്ഷയ്ക്ക് 14 കോടി,അംഗനവാടി ജീവനക്കാർക്കായി ‘അങ്കണം’ ഇൻഷുറൻസ് പദ്ധതി

മെൻ‌സ്ട്രൽ കപ്പുകളുടെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കും,സ്ത്രീസുരക്ഷയ്ക്ക് 14 കോടി,അംഗനവാടി ജീവനക്കാർക്കായി ‘അങ്കണം’ ഇൻഷുറൻസ് പദ്ധതി

സംസ്ഥാനത്തെ അംഗനവാടി ജീവനക്കാര്‍ക്കായി ‘അങ്കണം’ എന്ന പേരില്‍ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. സാമൂഹ്യ ക്ഷേമ പെൻഷൻ കൂട്ടിയില്ലെന്നും സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതി തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു.സംസ്ഥാനത്ത് മെൻസ്ട്രുവൽ കപ്പ് പ്രോത്സാഹിപ്പിക്കാൻ 10 കോടി രൂപ ബജറ്റിൽ വകയിരുത്തി.ഇതിനായി സ്കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ സർക്കാർ തലത്തിൽ ബോധവൽക്കരണവും പ്രചരണവും സംഘടിപ്പിക്കും.സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നടപ്പാക്കൽ അവലോകനത്തിനും അവ ശക്തിപ്പെടുത്തുന്നതിനുമായി 14 കോടി രൂപ ബജറ്റിൽ വകയിരുത്തി

Read More
 പേവിഷ ബാധക്കെതിരെ തദ്ദേശീയ വാക്സിൻ വികസിപ്പിക്കും,പാവപ്പെട്ടവർക്ക് സൗജന്യ കണ്ണട; ‘എല്ലാവർക്കും നേത്രാരോ​ഗ്യം’ പദ്ധതി

പേവിഷ ബാധക്കെതിരെ തദ്ദേശീയ വാക്സിൻ വികസിപ്പിക്കും,പാവപ്പെട്ടവർക്ക് സൗജന്യ കണ്ണട; ‘എല്ലാവർക്കും നേത്രാരോ​ഗ്യം’ പദ്ധതി

പേവിഷ ബാധക്കെതിരെ തദ്ദേശീയ വാക്സിൻ വികസിപ്പിക്കുമെന്ന് ധനമന്ത്രി.സംസ്ഥാന തദ്ദേശീയമായ ഓറല്‍ റാബിസ് വാക്‌സീന്‍ വികസിപ്പിക്കുന്നതിന് സംരംഭം ആരംഭിക്കും.തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെയും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ആയിരിക്കും വാക്‌സീന്‍ വികസിപ്പിക്കുക. ഈ പദ്ധതിക്കായി അഞ്ച് കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി അറിയിച്ചു.നേത്രാരോ​ഗ്യത്തിനായി ബജറ്റിൽ അമ്പതു കോടിയുടെ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. നേർക്കാഴ്ച എന്ന പേരിലാണ് നേത്രാരോ​ഗ്യത്തിനുള്ള ബൃഹത് പദ്ധതി അവതരിപ്പിച്ചത്. എല്ലാവർക്കും നേത്രാരോ​ഗ്യം എന്ന […]

Read More