കുസാറ്റ് അപകടം; അധികൃതരുടെ അടുത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി പോലീസ് റിപ്പോർട്ട്

കുസാറ്റ് അപകടം; അധികൃതരുടെ അടുത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി പോലീസ് റിപ്പോർട്ട്

കുസാറ്റ് അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട്.സംഗീത നിശക്ക് ആസൂത്രണമോ മുന്നൊരുക്കമോ ഉണ്ടായില്ലെന്ന് ഹൈക്കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എത്രപേർ എത്തുമെന്നു പോലും സംഘാടകർക്കറിയില്ലായിരുന്നു. കുസാറ്റിൽ നിന്നുപോലും നാലായിരം പേർ പങ്കെടുത്തു. ഓഡിറ്റോറിയം നിർമാണത്തിലെ പോരായ്മകളും ദുരന്തത്തിലേക്ക് നയിച്ച് വെന്ന് തൃക്കാക്കര അസി. കമ്മീഷണർറാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു . കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ‌എസ്‌യു നൽകിയ ഹർജിയിലാണ്, പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഹർജി ജനുവരി 18 ന് വീണ്ടും […]

Read More
 പരിസ്ഥിതി, ശബ്ദ മലിനീകരണം ; സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം

പരിസ്ഥിതി, ശബ്ദ മലിനീകരണം ; സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം

പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നതിനാൽസംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി.വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി പറഞ്ഞു .ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ല കലക്ടർമാരാണ് ഉറപ്പുവരുത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Read More
 സിസ തോമസിനെതിരായ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

സിസ തോമസിനെതിരായ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

സർക്കാരിന് തിരിച്ചടിയായി സിസ തോമസിനെതിരായ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. സിസ തോമസ് നൽകിയ ഹർജി അനുവദിച്ചാണ് കോടതി ഇടപെട്ടത്. അനുമതിയില്ലാതെ കെ.ടി.യു , വി സി സ്ഥാനം ഏറ്റെടുത്തതിലായിരുന്നു സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സിസ തോമസിന്റെ ഹർജിയിൽ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസും തുടർ നടപടികളുമാണ് റദ്ദാക്കിയത്. സർക്കാറിന്‍റെ പ്രതികാര നടപടികൾ സർവീസിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി സിസ തോമസ് നൽകിയ ഹര്‍ജിയിലാണ് കോടതി വിധി. സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസിനെതിരെ സിസ […]

Read More
 സംഭരിച്ച നെല്ലിന്‍റെ വില കർഷകർക്ക് നൽകിയില്ല;  സർക്കാരിനെതിരെ സ്വരം കടുപ്പിച്ച് ഹൈക്കോടതി

സംഭരിച്ച നെല്ലിന്‍റെ വില കർഷകർക്ക് നൽകിയില്ല; സർക്കാരിനെതിരെ സ്വരം കടുപ്പിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ നെല്ല് സംഭരിച്ചതിൽ കർഷകർക്ക് നൽകാനുള്ള തുക ഒരാഴ്ചയ്ക്കം നൽകണമെന്ന ഉത്തരവ് സർക്കാരും സപ്ലൈക്കോയും പാലിക്കാത്തത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഈ മാസം 25 നകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി,സപ്ലൈക്കോ എം ഡി ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. കർഷകർക്ക് ഒരാഴ്ചയ്ക്കം പണം നൽകണമെന്ന് ഓഗസ്റ്റ് 24 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2022-23 കാലത്ത് കര്‍ഷകരില്‍ നിന്ന് സംഭരിച്ച 7,31,184 ടണ്‍ നെല്ലിന്റെ […]

Read More
 നടിയെ ആക്രമിച്ച കേസ് : ‘വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി

നടിയെ ആക്രമിച്ച കേസ് : ‘വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണ്ടിവരുമെന്ന് വിചാരണ കോടതി ഹൈക്കോടതിയെ അറിയിച്ചു. സമയം നീട്ടി ചോദിച്ച് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയെന്നും വിചാരണ കോടതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യ ഹർജിയിലാണ് റിപ്പോർട്ട് നൽകിയത്. വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് അറിയിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കേസിൽ പൾസർ സുനിയ്ക്കെതിരെ അതിജീവത നൽകിയ മൊഴിയും ഹാജരാക്കാൻ വിചാരണ […]

Read More
 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടും മുൻപ് നോട്ടീസ് നിർബന്ധമായും നൽകണം; കേരളാ ഹൈക്കോടതി

താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടും മുൻപ് നോട്ടീസ് നിർബന്ധമായും നൽകണം; കേരളാ ഹൈക്കോടതി

കൊച്ചി : താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് മുൻപ് നോട്ടീസ് നൽകണമെന്ന് കേരളാ ഹൈക്കോടതി. ജോലി തൃപ്തികരമല്ലെങ്കിൽ പോലും നോട്ടീസ് നൽകിയതിന് ശേഷം മാത്രമേ പിരിച്ചുവിടാൻ പാടുള്ളൂവെന്ന് ജസ്റ്റിസ് അനു ശിവരാമൻ ഉത്തരവിട്ടു. മാനന്തവാടി മുൻസിപ്പാലിറ്റിയിലെ ആയുഷ് ഹോമിയോപതിയിൽ താത്കാലിക ജീവനക്കാരായ സ്ത്രീകളെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയാണ് ഉത്തരവ്.

Read More
 പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല,സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് കോടതി

പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല,സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് കോടതി

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. പണിമുടക്കുന്നവർക്ക് ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ 48 മണിക്കൂര്‍ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

Read More
 കുഫോസ് വിസി പുറത്ത്;കെ.റിജി ജോണിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി

കുഫോസ് വിസി പുറത്ത്;കെ.റിജി ജോണിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി

കുഫോസ് (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ്) വൈസ് ചാന്‍സലര്‍ നിയമനം റദ്ദുചെയ്ത് ഹൈക്കോടതി.യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിയമനം എന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കുഫോസ് വി.സിയുടെ നിയമനം അസാധുവാക്കിയത്‌. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്.കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചതു യു ജി സി ചട്ടപ്രകാരം അല്ലെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹര്‍ജി എത്തിയത്. വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം […]

Read More
 ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ;വിശദീകരണംനല്‍കാന്‍ വി.സിമാർക്ക് സമയം നീട്ടിനല്‍കി ഹൈക്കോടതി

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ;വിശദീകരണംനല്‍കാന്‍ വി.സിമാർക്ക് സമയം നീട്ടിനല്‍കി ഹൈക്കോടതി

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുളള സമയം വിസിമാർക്ക് നീട്ടി നൽകി ഹൈക്കോടതി.കാരണം കാണിക്കല്‍ നോട്ടീസില്‍ തിങ്കളാഴ്ച അഞ്ചുമണിക്കകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഇന്ന് അഞ്ചുമണിക്കകം വിശദീകരണം നല്‍കണമെന്ന ഗവര്‍ണറുടെ നോട്ടീസിന് എതിരെ സര്‍വകലാശാല വിസിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോടതി സമയം അനുവദിച്ചു. രണ്ട് വിസിമാര്‍ വിശദീകരണം നല്‍കിയെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ കോടതിയെ അറിയിച്ചു.നിയമനത്തിൽ ക്രമകേട് ഉണ്ടെങ്കിൽ വിസി മാരുടെ നിയമനം […]

Read More
 റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ പേര് കെ-റോഡ് എന്നാക്കി മാറ്റണോയെന്ന് ഹൈക്കോടതി

റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ പേര് കെ-റോഡ് എന്നാക്കി മാറ്റണോയെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോയെന്ന ചോദ്യമായി കേരള ഹൈക്കോടതി. റോഡുകളുടെ ദയനീയ അവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സര്‍ക്കാരിനെതിരെ പരിഹാസമുന്നയിച്ചത്. സംസ്ഥാനത്ത് അനുദിനം റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത് അനുവദിക്കാനാകില്ല. മികച്ച റോഡുകള്‍ എന്നത് പൊതുജനത്തിന്റെ അവകാശമാണ്. മോശം അവസ്ഥയിലായ റോഡുകളില്‍ അറ്റകുറ്റപ്പണി നടത്താതെ ആ പണം മറ്റാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഉപയോഗിക്കുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി ആറ് മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ വിജിലന്‍സ് കേസ് എടുക്കണം. റോഡ് പണിയ്ക്ക് നേതൃത്വം […]

Read More