കടവരാന്തയിൽ ഉറങ്ങിക്കിടക്കവേ മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി;ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

കടവരാന്തയിൽ ഉറങ്ങിക്കിടക്കവേ മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി;ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം കടവരാന്തയിൽ ഉറങ്ങിക്കിടക്കവേ മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീവെച്ച് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു.കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത് ആണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം 13ന് ആണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ കട വരാന്തയിൽ വെച്ച് ഷൗക്കത്തിനെ അക്രമിച്ചത്. മദ്യലഹരിയിലെ തർക്കമാണ് ആക്രമണത്തിന് കാരണം. ഷൗക്കത്തിന്റെ സുഹൃത്തും തമിഴ്‌നാട് സ്വദേശിയുമായ മണിയെ തലശേരിയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.

Read More