രജിസ്ട്രാറായി ഡോ കെ എസ് അനില്‍കുമാറിന് തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: കേരള സര്‍വ്വകലാശാല രജിസ്ട്രാറായി ഡോ. കെ എസ് അനില്‍കുമാറിന് തുടരാം. സസ്പെന്‍ഷനെതിരെ അനില്‍ കുമാര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജി പിന്‍വലിക്കാനുള്ള ഡോ. കെ എസ് അനില്‍കുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സസ്പെന്‍ഷന്‍ റദ്ദാക്കിയതില്‍ എതിര്‍പ്പുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. വൈസ് ചാന്‍സലറുടെ തീരുമാനം റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റിന് അധികാരം ഉണ്ടെന്ന് സര്‍വ്വകലാശാല ഹൈക്കോടതിയെ അറിയിച്ചു. വൈസ് […]
Read More
