5,000 കുടുംബശ്രീ പ്രവർത്തകർ അവയവദാനത്തിലേക്ക്

5,000 കുടുംബശ്രീ പ്രവർത്തകർ അവയവദാനത്തിലേക്ക്

കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തിൽ അവയവ ദാനത്തിന് സമ്മതപത്രം നൽകാനൊരുങ്ങി 5,000 കുടുംബശ്രീ അംഗങ്ങൾ. മരണാനന്തര അവയവദാന സമതപത്രം സ്വാതന്ത്ര്യദിനത്തിൽ നൽകാനാണ് പ്രവർത്തകർ ലക്ഷ്യമിടുന്നത്. ഇതിൻ്റ ഭാഗമായി വിപുലമായ ബോധവൽകരണ പരിപാടിയാണ് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ആദ്യ ഘട്ടമായി സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, ഫെസിലിറ്റേറ്റർമാർ എന്നിവർക്കുള്ള ക്ലാസ് അവിടനല്ലൂർ എൽ.പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്നേഹസ്പർശം കോ-ഓർഡിനേറ്റർ ശ്രീരാജ് ബോധ വൽകരണ ക്ലാസെടുത്തു. […]

Read More
 ‘സ്ത്രീയുടെ എല്ലാ ജീവിതചെലവും വഹിക്കേണ്ടത് പുരുഷൻ, ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്’;കുടുംബശ്രീക്കെതിരെ സമസ്ത നേതാവ് നാസർ ഫൈസി

‘സ്ത്രീയുടെ എല്ലാ ജീവിതചെലവും വഹിക്കേണ്ടത് പുരുഷൻ, ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്’;കുടുംബശ്രീക്കെതിരെ സമസ്ത നേതാവ് നാസർ ഫൈസി

കൊച്ചി: കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് തയ്യാറാക്കി നൽകിയ പ്രതിജ്ഞക്കെതിരെ സമസ്ത. എൽഡിഎഫ് സർക്കാരിന്റെ ജെൻഡർ ക്യാംപെയിനിന്റെ ഭാഗമായി തയ്യാറാക്കി നൽകിയ പ്രതിജ്ഞയിലെ സ്വത്തവകാശം സംബന്ധിച്ച ഭാഗത്തിനെതിരെയാണ് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്തെത്തിയത്. പ്രതിജ്ഞാ വാചകം ഭരണഘടനയുടെ മൗലികാവകാശം നിഷേധിക്കുന്നതെന്നാണ് വാദം. ‘നമ്മൾ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശം നൽകും’ എന്നാണ് കുടുംബശ്രീക്ക് കൈമാറിയ പ്രതിജ്ഞാ വാചകം. സ്വത്തവകാശം സംബന്ധിച്ച് ഇസ്ലാമിക് മതഗ്രന്ഥമായ ഖുറാനിൽ പരാമർശിച്ചിരിക്കുന്നത് ‘ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്”. ഇതിന് വിരുദ്ധമായി പ്രതിജ്ഞവാചകം […]

Read More
 ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി ട്വന്റി; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒറ്റദിവസം കൊണ്ട് 10.25 ലക്ഷം രൂപയുടെ കച്ചവടം നടത്തി കുടുംബശ്രീ

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി ട്വന്റി; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒറ്റദിവസം കൊണ്ട് 10.25 ലക്ഷം രൂപയുടെ കച്ചവടം നടത്തി കുടുംബശ്രീ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തോട് അനുബന്ധിച്ച് നടത്തിയ കച്ചവടത്തിൽ കുടുംബശ്രീ നേടിയത് 10 ലക്ഷം രൂപ. കുടുംബശ്രീ ഒറ്റദിവസം കൊണ്ട് 10.25 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടാക്കിയത്. സ്റ്റേഡിയത്തിന്റെ വിവിധ ഫുഡ് കോർട്ടുകളിലൂടെയാണ് ഭക്ഷണവിതരണം നടത്തിയത്. കാണികൾക്ക് പുറമെ, മാച്ച് ഒഫീഷ്യൽസ്, ഗ്രൗണ്ട് സ്റ്റാഫ്, പൊലീസ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കും കുടുംബശ്രീ ഭക്ഷണം വിതരണം ചെയ്തു.12 കുടുംബശ്രീ യൂണിറ്റുകളാണ് സ്റ്റേഡിയത്തിൽ ഭക്ഷണമൊരുക്കിയത്. മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പാനീയങ്ങളുമാണ് കുടുംബശ്രീ […]

Read More
 ഡിവൈഎഫ്ഐ സെമിനാറിനെത്തിയില്ലെങ്കിൽ പിഴയെന്ന ശബ്ദ സന്ദേശം;ചെയർപേഴ്സണെതിരെ നടപടി വേണ്ടെന്ന് കുടുംബശ്രീ

ഡിവൈഎഫ്ഐ സെമിനാറിനെത്തിയില്ലെങ്കിൽ പിഴയെന്ന ശബ്ദ സന്ദേശം;ചെയർപേഴ്സണെതിരെ നടപടി വേണ്ടെന്ന് കുടുംബശ്രീ

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡിവൈഎഫ്ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന സന്ദേശം അയച്ചതിന്റെ പേരിൽ എഡിഎസ് ചെയർപേഴ്സണെതിരെ നടപടി വേണ്ടെന്ന് പത്തനംതിട്ട ജില്ലാ കുടുംബശ്രീമിഷൻ. സെക്രട്ടറി തെറ്റ് തിരിച്ചറിഞ്ഞെന്നും അതുകൊണ്ടുതന്നെ നടപടിയുമായി മുന്നോട്ട് പോകേണ്ടെന്നുമാണ് നിർദേശം.പത്തനംതിട്ട ചിറ്റാർ പഞ്ചായത്തിലെ പത്താം വാർഡിലെ കുടുംബശ്രീ വാട്സ് ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശമാണ് വിവാദത്തിലായത്. വാർഡിലെ എ ഡി എസ് അംഗമാണ് ശബ്ദ സന്ദേശം അയച്ചത്. പി കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുക്കാത്തവർക്ക് 100 രൂപ ഫൈൻ ഉണ്ടെന്നായിരുന്നു സന്ദേശം. […]

Read More
 കുടുംബശ്രീ മുഖേന 3700 കോടിയലധികം രൂപയുടെ പലിശ രഹിത വായ്പാ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കുടുംബശ്രീ മുഖേന 3700 കോടിയലധികം രൂപയുടെ പലിശ രഹിത വായ്പാ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ദുരന്തകാലങ്ങളില്‍ കുടുംബശ്രീ മുഖേന 3700 കോടിയലധികം രൂപയുടെ പലിശ രഹിത വായ്പാ പദ്ധതി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. സംസ്ഥാനം നേരിട്ട വിവിധ ദുരന്തങ്ങളില്‍ വരുമാന മാര്‍ഗം തടസ്സപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ സാധാരണക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം ലഭിക്കുക എന്ന ഉദ്ദേശത്തോടെ അത്തരം സാഹചര്യങ്ങളില്‍ കുടുംബശ്രീ വഴി പലിശ രഹിത വായ്പ അനുവദിക്കുക എന്ന മാതൃകാപരമായ നയം കേരളം സ്വീകരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പോസ്റ്റിലൂടെ വിശദമാക്കുന്നു. 2018 ലെ മഹാപ്രളയത്തിന് ശേഷമാണ് […]

Read More