മലപ്പുറം ലീഗ് കൗൺസിലറിന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നെല്ലിക്കുത്ത് സ്വദേശി ഷംസീർ അറസ്റ്റിലായി. പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.മജീദും ഷുഹൈബും ജലീലിന്റെ വാഹനത്തെ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. കൂടെയുള്ളവരുടെ മൊഴി അനുസരിച്ച് മാരകായുധങ്ങൾ ഉപയോഗിച്ചാണ് ജലീലിനെ കൊലപ്പെടുത്തിയത് . വാഹനത്തിന്റെ ലൈറ്റ് അണക്കാത്തതും സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമറ്റുപയോഗിച്ചാണ് കാറിന്റെ ചില്ല് […]
Read More