മെഗാ വാക്‌സിനേഷന്‍ ക്യാമ്പെയിന്‍; തിരുവോണ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ മലപ്പുറത്ത്

മെഗാ വാക്‌സിനേഷന്‍ ക്യാമ്പെയിന്‍; തിരുവോണ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ മലപ്പുറത്ത്

മലപ്പുറം ജില്ലയില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പെയിന് മികച്ച പ്രതികരണം. കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക മെഗാ വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ നടത്തിയത്. തിരുവോണദിവസം സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നല്‍കിയത്. ഓണം, മുഹറം പൊതു അവധി ദിവസങ്ങളിലും ജില്ലയില്‍ നിരവധി വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. മുഹറം ദിനത്തില്‍ 39,818 പേര്‍ക്കും ഉത്രാട ദിവസം 28,095 പേര്‍ക്കും തിരുവോണ ദിവസം 17,833 പേര്‍ക്കും ജില്ലയില്‍ വാക്‌സിന്‍ നല്‍കി. ഇതോടെ ശനിയാഴ്ച്ച വൈകിട്ട് വരെ ജില്ലയില്‍ വാക്‌സിന്‍ […]

Read More
 അടുപ്പു പുകയാന്‍ വിറകു കച്ചവടവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍

അടുപ്പു പുകയാന്‍ വിറകു കച്ചവടവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍

പാചകവാതക വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ വീടുകളിലും മറ്റും അടുപ്പു പുകയാന്‍ വിറകു കച്ചവടം ചെയ്ത് ഒരു കൂട്ടം ചെറുപ്പക്കാര്‍. മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് ഒരുപറ്റം ചെറുപ്പക്കാര്‍ വിറകു കച്ചവടം ചെയ്ത് ഉപജീവനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നത്. എടവണ്ണയിലെ അറക്കമില്ലുകളില്‍ എത്തുന്ന മരത്തടികളില്‍ നിന്നും അവസാനം ഉപയോഗശൂന്യമായി ഒഴിവാക്കുന്ന ഭാഗങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ 60 ഉം 70 ഉം കിലോമീറ്റര്‍ ദൂരങ്ങളില്‍ വരെ കച്ചവടം ചെയ്യുന്നത്. ഒന്നര ടണ്‍ വിറകിന് 3200 രൂപ വീതമാണ് ഇവര്‍ ഈടാക്കുന്നത്. ലോക്ഡൗണ്‍ […]

Read More
 മലപ്പുറം ജില്ലയെ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ പ്രധാന സ്ഥാനമുള്ള ജില്ലയാക്കും; മുഹമ്മദ് റിയാസ്

മലപ്പുറം ജില്ലയെ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ പ്രധാന സ്ഥാനമുള്ള ജില്ലയാക്കും; മുഹമ്മദ് റിയാസ്

മലപ്പുറം ജില്ലയുടെ സാംസ്കാരിക പൈതൃകം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടവുമായി ബന്ധിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മന്ത്രിയുടെ നേതൃത്വത്തിലുളള സംഘം വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്ന് സന്ദര്‍ശിച്ചു.കൊവിഡ് രണ്ടാംതരംഗ ഭീഷണി ഒഴിഞ്ഞാൽ ജില്ലയിലെ ടൂറിസം വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോട്ടക്കുന്ന് പാർക്കിൽ വിള്ളൽ കണ്ടെത്തിയ സ്ഥലത്തെത്തിയും പരിശോധന നടത്തി. പ്രളയത്തിൽ തകർന്ന ഹാജിയാർപള്ളി തൂക്കുപാലത്തിലും സന്ദര്‍ശനം നടത്തി. പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പോരാട്ടങ്ങളുടെ സ്മരണകളിരമ്പുന്ന മണ്ണായ കോട്ടക്കുന്നിനെ പ്രധാന […]

Read More
 മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു

മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു

മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. ഇതോടെ സംസ്ഥാനത്തെ ഒരു ജില്ലയിലും ട്രിപ്പിൾ ലോക്ക്ഡൗൺ ഇല്ലാതായി.ഇളവുകളോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചത്. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 5 മണി വരെ പ്രവർത്തിക്കാമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ 14 ജില്ലകളിലും ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. ജൂൺ 9 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിൽ ചില മേഖലകൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കയർ, കശുവണ്ടി വ്യവസായങ്ങൾക്ക് 50 ശതമാനം ജീവനക്കരേ വച്ച് പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും […]

Read More