ഏറ്റുമാനൂരിൽ കാറപകടം;മാണി സി. കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് മരിച്ചു

ഏറ്റുമാനൂരിൽ കാറപകടം;മാണി സി. കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് മരിച്ചു

ഏറ്റുമാനൂര്‍ പട്ടിത്താനം ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മാണി സി. കാപ്പൻ എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് രാഹുൽ ജോബി (23) ആണ് മരിച്ചത്. രാത്രി 12.30ന് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽനിന്നും സാധനങ്ങൾ എടുക്കാൻ പോകും വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടം.രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ച […]

Read More
 യുഡിഎഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് കാപ്പന്‍;കാപ്പനെ എൽ.ഡി.എഫിൽ എടുക്കുന്ന പ്രശ്നമേയില്ലെന്ന് എ.കെ. ശശീന്ദ്രൻ

യുഡിഎഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് കാപ്പന്‍;കാപ്പനെ എൽ.ഡി.എഫിൽ എടുക്കുന്ന പ്രശ്നമേയില്ലെന്ന് എ.കെ. ശശീന്ദ്രൻ

യുഡിഎഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് ആരോപണവുമായി വിമര്‍ശനവുമായി മാണി സി. കാപ്പന്‍ എംഎല്‍എ.അഭിപ്രായവ്യത്യാസങ്ങളില്ലെങ്കിലും മുട്ടില്‍ മരംമുറി, മാടപ്പള്ളി പ്രതിഷേധം അടക്കം മുന്നണി നേതൃത്വം നല്‍കിയ പ്രധാനപ്പെട്ട പല കാര്യങ്ങളും അറിയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വിഷയം പല തവണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അറിയിച്ചിട്ടും ഒരു നടപടിയും കൊക്കൊള്ളാൻ തയ്യാറായില്ലെന്നും എന്നാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കാര്യങ്ങൾ നല്ല നിലയിലാണ് കൈകാര്യം ചെയ്യുന്നതെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു എന്നാൽ മാണി സി. കാപ്പനെ എൽ.ഡി.എഫിൽ എടുക്കുന്ന […]

Read More
 ‘പ്രചരിക്കുന്ന വാർത്തകൾ കള്ളം’എൻസിപി പ്രവേശന വാർത്ത നിഷേധിച്ച് മാണി സി കാപ്പൻ,

‘പ്രചരിക്കുന്ന വാർത്തകൾ കള്ളം’എൻസിപി പ്രവേശന വാർത്ത നിഷേധിച്ച് മാണി സി കാപ്പൻ,

എൻസിപിയിലേക്ക് തിരികെ പോകുന്നുവെന്ന വാർത്ത നിഷേധിച്ച് യുഡിഎഫ് പിന്തുണയോടെ പാലായിൽ വിജയിച്ച മാണി സി.കാപ്പൻ. തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണിതെന്ന് കാപ്പൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ശരത് പവാറിനെ പതിനഞ്ച് തവണ കണ്ടു എന്നാൽ രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നാണ് കാപ്പൻ പറയുന്നത്. പി സി ചാക്കോയുമായി ചർച്ച നടത്തിയിട്ടില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.യുഡിഎഫ് വിടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും മാണി സി.കാപ്പൻ പറഞ്ഞു. ഇടതുമുന്നണിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഇപ്പോൾ ചർച്ചയേ ചെയ്തിട്ടില്ലെന്നാണ് മാണി […]

Read More
 പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയെ വിമര്‍ശിച്ച് മാണി സി കാപ്പന്‍

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയെ വിമര്‍ശിച്ച് മാണി സി കാപ്പന്‍

യുഡിഎഫ് പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത നടപടിക്രമത്തെ വിമര്‍ശിച്ച് ഘടകകക്ഷി നേതാവ് കൂടിയായ മാണി സി കാപ്പന്‍ രംഗത്ത്. വി ഡി സതീശനെ പ്രതിപക്ഷനേതാവായി കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുത്തതില്‍ തനിക്ക് അഭിപ്രായഭിന്നത ഇല്ലെന്നും അതേസമയം തെരഞ്ഞെടുത്ത രീതിയോട് വിയോജിപ്പ് ഉണ്ടെന്നും കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാണി സി കാപ്പന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നേതൃത്വത്തെ തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫിലെ ഒരു പ്രശ്‌നത്തില്‍ പരസ്യ വിമര്‍ശനവുമായി ഇതാദ്യമായാണ് കാപ്പന്‍ മാധ്യമങ്ങള്‍ക്ക് […]

Read More
 പാലായിൽ ഫോട്ടോ ഫിനിഷ് ഉണ്ടാകില്ല; ജോസ് കെ മാണി

പാലായിൽ ഫോട്ടോ ഫിനിഷ് ഉണ്ടാകില്ല; ജോസ് കെ മാണി

കോട്ടയം പാലായില്‍ ഫോട്ടോ ഫിനിഷ് ഉണ്ടാകില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ജോസ് കെ മാണി. ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടി വിജയിക്കും.കേരളത്തില്‍ ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം തന്നെയാണ് ഉള്ളത് . തനിക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി പ്രതികരിച്ചു. അതേസമയം പാലായിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെച്ചവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പറഞ്ഞു. മദ്യവും പണവും ഒഴുക്കി വോട്ട് […]

Read More
 എലത്തൂർ സീറ്റിൽ എൻ സി കെ തന്നെ മത്സരിക്കും ;മാണി സി കാപ്പൻ

എലത്തൂർ സീറ്റിൽ എൻ സി കെ തന്നെ മത്സരിക്കും ;മാണി സി കാപ്പൻ

എലത്തൂർ സീറ്റിൽ എൻ സി കെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. യു ഡി എഫ് തന്ന സീറ്റാണ് അത്. അവിടെ തന്നെ മത്സരിക്കും.യു.ഡി.എഫിന് എലത്തൂരില്‍ ഒരു സ്ഥാനാര്‍ഥി മാത്രമേ ഉണ്ടാവുകയുള്ളൂ അത് എന്‍.സി.കെയുടെ സ്ഥാനാര്‍ഥിയായിരിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. സ്ഥാനാർത്ഥിയായ സുൽഫികർ മയൂരിയെ എം കെ രാഘവൻ അംഗീകരിക്കേണ്ട എന്നും മാണി സി കാപ്പൻ പറഞ്ഞു.രമേശ് ചെന്നിത്തല തന്നെ വിളിച്ചിട്ടില്ല. എലത്തൂരിൽ യു ഡി എഫിൽ നിന്ന് രണ്ട് സ്ഥാനാർഥികൾ ഉണ്ടാവില്ല. […]

Read More
 ഒടുവിൽ പ്രഖ്യാപനം;മാണി സി കാപ്പൻ എൽഡിഎഫ് വിട്ടു;

ഒടുവിൽ പ്രഖ്യാപനം;മാണി സി കാപ്പൻ എൽഡിഎഫ് വിട്ടു;

മാണി സി കാപ്പൻ എംഎൽഎ എൽഡിഎഫ് വിട്ടു.അടുത്തദിവസം ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുക യു.ഡി.എഫ് ഘടകക്ഷിയായിട്ടായിരിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. എൻസിപി കേന്ദ്രനേതൃത്വം ഇന്ന് വൈകിട്ട് തീരുമാനം പ്രഖ്യാപിക്കും.കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം തനിക്ക് അനുകൂലമായില്ലെങ്കിലും ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവെക്കില്ല. പുതിയ പാർട്ടിയുണ്ടാക്കുന്ന കാര്യമൊക്കെ പിന്നിട് ആലോചിക്കേണ്ട കാര്യങ്ങളാണ്. ദേശീയ നേതൃത്വം ഒപ്പം നിൽക്കുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വാസം. പാലായിലെ ജനങ്ങൾ തനിക്കൊപ്പം നിൽക്കും. 101 ശതമാനവും അക്കാര്യത്തിൽ വിശ്വാസമുണ്ട്. നാളത്തെ […]

Read More
 സി.പി.എം മുന്നണി മര്യാദ കാണിച്ചില്ലെന്ന് മാണി സി.കാപ്പന്‍, മുന്നണി മാറ്റത്തിൽ തീരുമാനം വെള്ളിയാഴ്ച്ച

സി.പി.എം മുന്നണി മര്യാദ കാണിച്ചില്ലെന്ന് മാണി സി.കാപ്പന്‍, മുന്നണി മാറ്റത്തിൽ തീരുമാനം വെള്ളിയാഴ്ച്ച

സി.പി.എം മുന്നണി മര്യാദ കാണിച്ചില്ലെന്ന് മാണി സി.കാപ്പന്‍,മുന്നണി മാറ്റം സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ദേശീയ നേതൃത്വം പ്രഖ്യാപിക്കും. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കാന്‍ പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.പ്രഫുല്‍ പട്ടേല്‍ വളരെ വ്യക്തമായി പറഞ്ഞതാണല്ലോ. പാലാ ഉള്‍പ്പെടെ ഞങ്ങള്‍ മത്സരിച്ച നാല് സീറ്റുകളും തരാം എന്ന ഉറപ്പിലാണ് ഇടത് മുന്നണിയില്‍ തുടരുമെന്ന് തീരുമാനിച്ചത്. പാലാ തരാന്‍ പറ്റില്ല, പകരം വേണമെങ്കില്‍ കുട്ടനാട് തരാമെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. അത് അവര്‍ […]

Read More
 മാണി സി കാപ്പന്‍ യുഡിഎഫിലേക്കെന്ന് വാര്‍ത്തകള്‍; നിഷേധിച്ച് പീതാംബരന്‍ മാസ്റ്റര്‍

മാണി സി കാപ്പന്‍ യുഡിഎഫിലേക്കെന്ന് വാര്‍ത്തകള്‍; നിഷേധിച്ച് പീതാംബരന്‍ മാസ്റ്റര്‍

ഇടത് മുന്നണിയില്‍ നിന്നും എന്‍സിപിയിലെ മാണി സി കാപ്പനും അദ്ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരും പുറത്ത് പോവുന്നതിനുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതായി റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് പാല സീറ്റ് വിട്ട് കൊടുക്കേണ്ടി വരുമെന്ന സാഹചര്യം നിലനില്‍ക്കെ അത് മുന്നില്‍ കണ്ടാണ് പുതിയ നീക്കങ്ങള്‍ എന്നാണ് വിവരങ്ങള്‍. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് പാര്‍ട്ടിയിലെ ശശിന്ദ്രന്‍ പക്ഷത്ത് നിന്നും അനുകൂല നിലപാടുകളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. ദേശീയ നേതൃത്വത്തെ കൊണ്ട് […]

Read More