ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ മരക്കാര്‍

ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ മരക്കാര്‍

മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍.ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡ്സ്-2021നുള്ള ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന്‍ പട്ടികയിലാണ് മരക്കാര്‍ ഇടംപിടിച്ചിരിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളില്‍ ദേശീയ പുരസ്‌കാരം നേരത്തെ ചിത്രത്തിന് ലഭിച്ചിരുന്നു. മരക്കാറിനെ കൂടാതെ സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഗോത്രവിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പറഞ്ഞ ചിത്രം മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള നോമിനേഷന്‍ പട്ടികയിലാണ് ഇടംനേടിയിരിക്കുന്നത്.കുഞ്ഞാലി മരക്കാറിന്റെ വീര […]

Read More
 മരക്കാർ ഒടിടി റിലീസ് പ്രഖ്യാപിച്ചു;.ചിത്രം ഡിസംബർ 17 മുതൽ ആമസോൺ പ്രൈമിൽ

മരക്കാർ ഒടിടി റിലീസ് പ്രഖ്യാപിച്ചു;.ചിത്രം ഡിസംബർ 17 മുതൽ ആമസോൺ പ്രൈമിൽ

മരക്കാർ; അറബിക്കടലിന്റെ സിംഹം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു.ചിത്രം ഡിസംബർ 17 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും. പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം തിയേറ്ററില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിനൊപ്പം അർജുൻ സർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, അന്തരിച്ച നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.2021 ഒക്‌ടോബറിൽ നടന്ന 67മത് ദേശീയ […]

Read More
 ഇനി ആറ് നാൾ കൂടി… സുബൈദയായി മഞ്ജു; മരക്കാർ കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റര്‍

ഇനി ആറ് നാൾ കൂടി… സുബൈദയായി മഞ്ജു; മരക്കാർ കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റര്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്.മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മഞ്ജുവാര്യരുടെ സുബൈദ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം തിയേറ്ററിലെത്താന്‍ ഇനി ആറുദിവസം ബാക്കി നില്‍ക്കെയാണ് പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്.ചിത്രത്തിൻേതായി പുറത്തുവന്ന ടീസറുകൾക്കും പോസ്റ്ററുകൾക്കും വലിയ പ്രതികരണങ്ങൾ തന്നെയാണ് ലഭിക്കുന്നത്

Read More
 ‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്; മോഹൻലാലിന് ആശംസകളുമായി മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലെ ഗാനം

‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്; മോഹൻലാലിന് ആശംസകളുമായി മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലെ ഗാനം

മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലെ ഗാനമെത്തി. ‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്, ചായുന്ന ചന്ദന തോളാണ്, ചാമരം പോലൊരു നെഞ്ചാണ്’ എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടത്. സംവിധായകന്‍ പ്രിയദര്‍ശന്‍ ആണ് പാട്ടിന്‍റെ വരികള്‍ എഴുതിയത്. വിഷ്ണു രാജ് ആണ് ആലാപനം. ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ എന്ന ഹാഷ് ടാഗിനൊപ്പമാണ് ഗാനം യൂ ട്യൂബിലെത്തിയത്. 100 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രം മലയാളത്തിലെ […]

Read More