നടത്തിയ പരിഹാസം ഇരിക്കുന്ന പദവികൾക്ക് യോജിച്ചതല്ല;സ്വന്തം അണികളുടെ ആരവത്തിൽ ആവേശഭരിതനായി സ്വയം ചെറുതാകരുത്;മുനീറിനോട് ജയരാജൻ

നടത്തിയ പരിഹാസം ഇരിക്കുന്ന പദവികൾക്ക് യോജിച്ചതല്ല;സ്വന്തം അണികളുടെ ആരവത്തിൽ ആവേശഭരിതനായി സ്വയം ചെറുതാകരുത്;മുനീറിനോട് ജയരാജൻ

മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ മുനീറിന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം നേതാവ് പി. ജയരാജന്‍.വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ പുതിയ വസ്ത്രത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നതിന് വേണ്ടി ആദരണീയനായ കേരള മുഖ്യമന്ത്രിയെയും അദ്ധേഹത്തിൻ്റെ ഭാര്യയെയും ഉൾപ്പെടുത്തി താങ്കൾ നടത്തിയ പരിഹാസം ഇരിക്കുന്ന പദവികൾക്ക് യോജിച്ചതല്ല.താങ്കൾ ആരോഗ്യശാസ്ത്രം പഠിച്ചിട്ടുള്ളതിനാൽ ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്, എന്നാൽ ശാസ്ത്രബോധം മുനീറിനില്ലെന്നും ജയരാജൻ പറഞ്ഞു. ശാസ്ത്രം, മനുഷ്യരാശിയുടെ അറിവിൻ്റെ മേഖല അതിവേഗം വിപുലപ്പെടുത്തിക്കൊണ്ടിരിക്കയാണ്. അതിൻ്റെ നേട്ടങ്ങൾ എല്ലാവരും അനുഭവിക്കുന്നുമുണ്ട്. എന്നാൽ അത്തരക്കാരിൽ ചിലർ തന്നെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കെതിര് നിന്നാൽ […]

Read More
 ഏതെങ്കിലും ആണിന് സാരിയോ ചുരിദാറോ ഇടണമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് ധരിക്കട്ടെ

ഏതെങ്കിലും ആണിന് സാരിയോ ചുരിദാറോ ഇടണമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് ധരിക്കട്ടെ

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ക്കെതിരേ മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക കെ അജിത.വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരുന്ന പരിഷ്‌കരണങ്ങളെ മതപരമായി ബന്ധപ്പെടുത്തുന്ന പ്രസ്താവനകളോട് യോജിച്ച് പോകാന്‍ കഴിയില്ലെന്നും സ്ത്രീ പുരുഷ തുല്യത വിദ്യാഭ്യാസ മേഖലയില്‍ നിന്നു തന്നെ തുടങ്ങണമെന്നും അവർ പറഞ്ഞു.വിദ്യാഭ്യാസ മേഖലയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വേര്‍തിരിവ് വേണ്ട എന്നാണ് എന്റെ അഭിപ്രായം. പെണ്‍കുട്ടികളുടെ സ്വതന്ത്ര ചലനങ്ങളെ നിലവിലെ വേഷം തടസ്സപ്പെടുത്തുന്നുണ്ട്. അതിനെ മറികടന്നവരാണ് ബാലുശ്ശേരി സ്‌കൂള്‍. മുനീര്‍ പറയുന്ന […]

Read More
 ലിംഗ സമത്വത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുനീർ ;സ്ത്രീകളെ നിരാകരിക്കുന്നതാണ് സിപിഐഎമ്മിന്റെ ഘടന

ലിംഗ സമത്വത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുനീർ ;സ്ത്രീകളെ നിരാകരിക്കുന്നതാണ് സിപിഐഎമ്മിന്റെ ഘടന

ഇന്നലെ എം എസ് എഫ് വേദിയിൽ ലിംഗസമത്വ യൂണിഫോമിനെതിരെ സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി എംകെ മുനീർ.തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു വെന്ന് മുനീർ പറഞ്ഞു. ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് പറഞ്ഞത് എന്നും സ്ത്രീകളെ നിരാകരിക്കുന്നതാണ് സിപിഐഎമ്മിന്റെ ഘടനയെന്നും മുനീര്‍ പറഞ്ഞു.എം എം മണിയുടെയും വിജയ രാഘവന്റെയും പ്രതികരണങ്ങള്‍ ശരിക്കും സമത്വം എന്ന കാര്യത്തില്‍ അവര്‍ വിശ്വസിക്കുന്നതിന് തെളിവാണോയെന്നും മുനീര്‍ ചോദിച്ചു. ആണ്‍വേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെ എന്ന ചോദ്യമാണ് താന്‍ ഉന്നയിച്ചതെന്നും മുനീര്‍ വ്യക്തമാക്കി. സിപിഐഎം […]

Read More
 കെ.എന്‍.എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍;പങ്കെടുത്തത് പാർട്ടി നയത്തിന് എതിര്,വിശദീകരണം തേടും,പാർട്ടി ചർച്ച ചെയ്യും.

കെ.എന്‍.എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍;പങ്കെടുത്തത് പാർട്ടി നയത്തിന് എതിര്,വിശദീകരണം തേടും,പാർട്ടി ചർച്ച ചെയ്യും.

മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എൻ.എ ഖാദർ RSS പരിപാടിയിൽ പങ്കെടുത്ത സംഭവം പാർട്ടി നയത്തിന് എതിരാണെന്ന് എംകെ മുനീർ. ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്.സാഹചര്യം എങ്ങനെ ഉണ്ടായി എന്നത് പാർട്ടി ചർച്ച ചെയ്യും. കെഎൻഎ ഖാദറിന്‍റെ വിശദീകരണം കൂടി കേൾക്കണം. ഇക്കാര്യം പാർട്ടി ഗൗരവത്തോടെ ചർച്ച ചെയ്യും. കോഴിക്കോട് ചാലപ്പുറത്ത് കേസരി ‍ മാധ്യമ പഠന കേന്ദ്ര ക്യാമ്പസില്‍ കേസരി മന്ദിരത്തില്‍ സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ […]

Read More
 ലീഗ് ഓടിളക്കിയല്ല നിയമസഭയില്‍ വന്നത്; പിണറായിയുടെ ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട. അത് വീട്ടില്‍ വെച്ചാല്‍ മതി വിമർശിച്ച് മുനീർ

ലീഗ് ഓടിളക്കിയല്ല നിയമസഭയില്‍ വന്നത്; പിണറായിയുടെ ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട. അത് വീട്ടില്‍ വെച്ചാല്‍ മതി വിമർശിച്ച് മുനീർ

വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ ലീഗിനെ വെല്ലുവിളിച്ച മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീ​ഗ് നേതാവ് എം കെ മുനീർ. മുസ്ലീംലീഗ് രാഷ്ട്രീയ സംഘടന തന്നെയാണ്. ഒരു സമുദായം മാത്രം ഒന്നും ചെയ്യാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല.മുസ്ലിം ലീഗ് എന്തുചെയ്യണമെന്ന് എകെജി സെന്ററിലെ തീട്ടൂരം വേണ്ട. പിണറായിയുടെ ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട. അത് വീട്ടില്‍ വെച്ചാല്‍ മതിയെന്നും മുനീര്‍ പറഞ്ഞു.‘ഇ എം എസിൻ്റെ മന്ത്രിസഭയിലുണ്ടായിരുന്ന പാർട്ടിയാണ് മുസ്ലീം ലീ​ഗ്. ഇത് രാഷ്ട്രീയ പാർട്ടിയാണോ എന്ന് ചോദിക്കുന്ന […]

Read More
 മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു;മുനീര്‍ ഉപനേതാവ്

മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു;മുനീര്‍ ഉപനേതാവ്

കേരള നിയമസഭയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു.ഉപനേതാവായി എംകെ മുനീറിനേയും തെരഞ്ഞെടുത്തു.സെക്രട്ടറിയായി കെപിഎ മജീദ്, വിപ്പ് പികെ ബഷീര്‍, ട്രഷറലര്‍ എന്‍എ നെല്ലിക്കുന്ന് എന്നിങ്ങനെയാണ് മറ്റ് ഭാരവാഹികള്‍.മലപ്പുറത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്ന കുഞ്ഞാലികുട്ടി ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്.ഇന്ന് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗമാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎ് തോല്‍വിയില്‍ ആത്മപരിശോധന നടത്തി ശക്തമായി മുന്നോട്ട് പോകുമെന്ന് ലീഗ് […]

Read More
 താമരശ്ശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയേലുമായി കൂടിക്കാഴ്ച നടത്തി ലീഗ് നേതാക്കൾ

താമരശ്ശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയേലുമായി കൂടിക്കാഴ്ച നടത്തി ലീഗ് നേതാക്കൾ

തിരുവമ്പാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കായി പിന്തുണ തേടി മുസ്‌ലിം ലീഗ് നേതാക്കളായ എം.കെ മുനീറും പി.കെ കുഞ്ഞാലികുട്ടിയും താമരശ്ശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയേലുമായി കൂടിക്കാഴ്ച നടത്തി. തിരുവമ്പാടി മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിന് പിന്തുണ തേടിയാണ് ഇരുവരും എത്തിയിരിക്കുന്നത്.കഴിഞ്ഞ തവണ തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥി പരാജയപെട്ടത് സഭയുടെ അതൃപ്തിയാണെന്ന് ആയിരുന്നു വിലയിരുത്തല്‍.മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വേണമെന്ന് നേരത്തെ സഭ അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ തിരുവമ്പാടി മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനെയാണ് പരിഗണിക്കുന്നത്.ഇത്തവണ തിരുവമ്പാടി സീറ്റ് സി.പി.ജോണിനായി വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ലീഗിനോട് […]

Read More