മൊഫിയ കേസ്;സസ്‌പെന്‍ഷനിലായ ഇന്‍സ്‌പെക്ടര്‍ സി.എല്‍. സുധീറിനെ തിരിച്ചെടുത്തു

മൊഫിയ കേസ്;സസ്‌പെന്‍ഷനിലായ ഇന്‍സ്‌പെക്ടര്‍ സി.എല്‍. സുധീറിനെ തിരിച്ചെടുത്തു

ആലുവയിൽ നിയമ വിദ്യാര്‍ഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു.ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരിക്കെ സസ്‌പെന്‍ഷനിലായ സുധീറിനെയാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ കോസ്റ്റല്‍ സ്റ്റേഷനിലാണ് നിയമിച്ചത്.സംസ്ഥാനത്തെ 32 ഇന്‍സ്‌പെക്ടര്‍മാരെ വിവിധയിടങ്ങളിലേക്കു മാറ്റി പോലീസ് മേധാവി ഉത്തരവിറക്കിയിരുന്നു.നവംബര്‍ 23- ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21) നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊടുപുഴയില്‍ സ്വകാര്യ കോളജില്‍ എല്‍. എല്‍. ബി വിദ്യാര്‍ഥിയായിരുന്നു മോഫിയ.

Read More
 മോഫിയ  കേസ്; സുഹൈലിന് ഉപാധികളോടെ ജാമ്യം

മോഫിയ കേസ്; സുഹൈലിന് ഉപാധികളോടെ ജാമ്യം

ആലുവയിൽ നിയമ വിദ്യാര്‍ഥിനി മോഫിയ ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി സുഹൈലിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിൽ പ്രതികളായ സുഹൈലിന്‍റെ മാതാപിതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്നാണ് കഴിഞ്ഞ നവംബറില്‍ ആലുവ എടയപ്പുറം സ്വദേശിനി മോഫിയ പർവീണ്‍ (21) ആത്മഹത്യ ചെയ്തത്. തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു മോഫിയ.ഭർതൃവീട്ടുകാർക്കും സിഐ സി.എൽ സുധീറിനുമെമെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. വിവാഹത്തിനു ശേഷം മോഫിയയെ ഭര്‍ത്താവും […]

Read More
 കോൺ​ഗ്രസ് നേതാക്കൾക്കെതിരായ തീവ്രവാദ പരാമർശം; രണ്ട്  പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കോൺ​ഗ്രസ് നേതാക്കൾക്കെതിരായ തീവ്രവാദ പരാമർശം; രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ആലുവയിലെ നിയമവിദ്യാർഥിനി മൊഫിയ കേസിൽ സമരം ചെയ്ത കോൺ​ഗ്രസുകാ‍ർക്കെതിരെ സമ‍ർപ്പിച്ച കസ്റ്റഡി റിപ്പോ‍ർട്ടിൽ തീവ്രവാദ പരാമ‍ർശം നടത്തിയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. ആലുവ സ്റ്റേഷനിലെഎസ്.ഐമാരായ ആ‍ർ.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ഡിഐജിയുടേതാണ് നടപടി. സംഭവത്തിൽ മുനമ്പം ഡിവൈഎസ്.പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ഡിഐജി ആവശ്യപ്പെട്ടിട്ടുണ്ട്. മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോണ‍്ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോ‍ർട്ടിൽ പരമാ‍ർശിച്ചത് […]

Read More
 മൊഫിയ കേസ്; സമരം നടത്തിയ കോൺ​ഗ്രസുകാർക്ക് ‘തീവ്രവാദബന്ധം’;പൊലീസിനെതിരെ പ്രതിഷേധം

മൊഫിയ കേസ്; സമരം നടത്തിയ കോൺ​ഗ്രസുകാർക്ക് ‘തീവ്രവാദബന്ധം’;പൊലീസിനെതിരെ പ്രതിഷേധം

ആലുവയിലെ നിയമവിദ്യാർഥിനി മൊഫിയ പര്‍വീന്‍റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോൺഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ്.അറസ്റ്റിലായവരുടെ റിമാന്‍റ് റിപ്പോര്‍ട്ടിലാണ് പരാമർശം.സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അൽ അമീൻ, അഷ്‌റഫ്, നെജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കും എന്ന പരാമര്‍ശം വിവാദമായത്.പൊലീസിന്റെ തീവ്രവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സമരം ചെയ്യുന്നവരെ തീവ്രവാദിയാക്കുന്ന പൊലീസ് നയം […]

Read More