പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡനത്തിന് ഇരയാക്കി; 28 കാരനായ അധ്യാപകന് അഞ്ചുവർഷം തടവ്
പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് അഞ്ചു വർഷം തടവ്. മുംബൈ പ്രത്യേക കോടതിയുടെതാണ് വിധി. 12 വയസ്സിൽ താഴെ പ്രായമുള്ള മൂന്ന് വിദ്യാർത്ഥികളെ 28 കാരനായ അധ്യാപകൻ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.സബർബൻ ഗോവണ്ടിയിലെ ഒരു സ്കൂളില്‍ ജോലി ചെയ്തിരുന്ന അധ്യാപകനാണ് സ്വന്തം ക്ലാസിലുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. അറിവ് പകർന്നുനൽകുക മാത്രമല്ല, വിദ്യാർത്ഥികളെ സംരക്ഷിക്കുക കൂടിയാണ് അധ്യാപകരുടെ ഉത്തരവാദിത്തം. ഒരു അധ്യാപകൻ തന്നെ ഇത്തരം ഹീനമായ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. സംഭവം ഇരകളിൽ ആജീവനാന്ത […]
Read More