സി.പി.എമ്മിന് ലീഗ് പങ്കെടുക്കാത്തതിന്റെ ജാള്യത; വി ഡി സതീശൻ
സി.പി.എം രണ്ട് തവണ ക്ഷണിച്ചിട്ടും കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത റാലിയില്‍ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ജാള്യതയാണ് ഇ.പി ജയരാജന്റെ പ്രതികരണത്തില്‍ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലീഗും കോണ്‍ഗ്രസും തമ്മില്‍ പതിറ്റാണ്ടുകളായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിക്കാന്‍ ഒരു സി.പി.എമ്മിനും കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനകീയ ഹോട്ടലുകള്‍ നടത്തിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യം അംഗീകരിക്കണം. അവര്‍ക്ക് നല്‍കാനുള്ള പണം നല്‍കണം. പണം […]
Read More