മുട്ടില്‍ മരം മുറി വിവാദം ; ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ

മുട്ടില്‍ മരം മുറി വിവാദത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. എ ന്‍ ടി സാജനെ സസ്‌പെൻഡ് ചെയ്യാൻ വനം പിസിസിഎഫിന്‍റെ റിപ്പോർട്ട്‌. മരം മുറി അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ചെന്നാണ് കണ്ടെത്തൽ.മുട്ടില്‍ മരം കൊള്ള അട്ടിമറിക്കാന്‍ ഇടപെട്ടുവെന്ന് വനംവകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് എന്‍ ടി സാജന്‍. വയനാട്ടിൽ നിന്നും മുറിച്ച മരം പിടിച്ച മേപ്പാടി റേഞ്ച് ഓഫീസറെ കള്ളക്കേസില്‍ കുടുക്കാനും സാജന്‍ നീക്കം നടത്തിയെന്ന് ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ […]

Read More
 മരം മുറി വിവാദം; വസ്തുതാന്വേഷണത്തിന് യു.ഡി.എഫിന്റെ വിദഗ്ദ സമിതി

മരം മുറി വിവാദം; വസ്തുതാന്വേഷണത്തിന് യു.ഡി.എഫിന്റെ വിദഗ്ദ സമിതി

സംസ്ഥാനത്ത് എട്ട് ജില്ലകളിലായി നടന്ന മരം മുറിക്കല്‍ വിവാദത്തിന്റെ വസ്തുതകള്‍ അന്വേഷിക്കുന്നതിനായി നിഷ്പക്ഷരായ മൂന്നംഗ വിദഗ്ദ സമിതിയെ യു. ഡി. എഫ്. നിയോഗിച്ചതായി യു ഡി എഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു. പ്രൊഫ: ഇ. കുഞ്ഞികൃഷ്ണന്‍, അഡ്വ: സുശീല ഭട്ട്, റിട്ടയര്‍ഡ് ഐ. എഫ്. എസ്. ഉദ്യോഗസ്ഥന്‍ ഒ. ജയരാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. യു. ഡി. എഫിലെ എല്ലാ കക്ഷി നേതാക്കന്മാരുമായി കൂടിയാലോചിച്ചാണ് സമിതിയെ നിശ്ചയിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് […]

Read More
 മുട്ടില്‍ മരംമുറിക്കേസ്; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ 24 ന്

മുട്ടില്‍ മരംമുറിക്കേസ്; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ 24 ന്

മുട്ടില്‍ മരംമുറിക്കേസില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ജൂണ്‍ 24 ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ നടത്തുന്ന ധര്‍ണയുടെസംസ്ഥാനതല ഉല്‍ഘാടനം സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉല്‍ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ .വഴുതക്കാട്ടുള്ള ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നടക്കുന്ന ധര്‍ണ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉല്‍ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ധര്‍ണയില്‍ യു.ഡി.എഫ് നേതാക്കളായ കെ.മുരളീധരന്‍ എം.പി., ഡോ.എം.കെ.മുനീര്‍ എം.എല്‍.എ., എ.എ.അസീസ്, സി.പി.ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കണ്ണൂരില്‍ […]

Read More
 സര്‍ക്കാര്‍ ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു; മുട്ടില്‍ മരംമുറി വിഷയത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി

സര്‍ക്കാര്‍ ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു; മുട്ടില്‍ മരംമുറി വിഷയത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി

സര്‍ക്കാരിന്റെ മരങ്ങള്‍ മുറിച്ചുപോയിട്ടുണ്ടെങ്കില്‍ അത് തെറ്റായ നടപടിയാണെന്നും ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍. ആരും സര്‍ക്കാരില്‍ നിക്ഷിപ്തമായ മരങ്ങള്‍ മുറിക്കാന്‍ അനുമതി കൊടുത്തിട്ടില്ല, ഭൂമി രേഖകള്‍ വില്ലേജ് ഓഫിസര്‍ തെറ്റായി കൊടുത്തതിനാലാണ് മുട്ടിലില്‍ മാത്രം അത്തരം നടപടിയുണ്ടായതെന്നും മന്ത്രി പറഞ്ഞു. ചന്ദനം, ഈട്ടി, തേക്ക്, എബണി മരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുറിക്കാന്‍ കഴിയില്ല. നിയമങ്ങള്‍ വ്യത്യസ്ത ഖണ്ഡികയായി ഉത്തരവില്‍ പറയുന്നുണ്ട്. ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു, തെറ്റിദ്ധരിപ്പിച്ചു. തെറ്റായ നടപടിക്കു കൂട്ടുനിന്നാല്‍ […]

Read More
 പട്ടയം ഭൂമിയിലെ മരം മുറിക്കൽ; പുതിയ ഉത്തരവ് ധൃതി പിടിച്ച് വേണ്ടെന്ന് റവന്യൂ വകുപ്പ്

പട്ടയം ഭൂമിയിലെ മരം മുറിക്കൽ; പുതിയ ഉത്തരവ് ധൃതി പിടിച്ച് വേണ്ടെന്ന് റവന്യൂ വകുപ്പ്

പട്ടയഭൂമിയിലെ മരം മുറിക്കലിലെ പുതിയ ഉത്തരവ് ധൃതിപിടിച്ച് വേണ്ടെന്ന് റവന്യൂ വകുപ്പ് തീരുമാനം. വീണ്ടും സര്‍വകക്ഷി യോഗം വിളിക്കാനാണ് ആലോചന. നിയമ വകുപ്പിന്റെ ഉപദേശം തേടും. വിശദമായ പരിശോധനയ്ക്ക് ശേഷമേ പുതിയ ഉത്തരവ് ഉണ്ടാകൂ.ഉത്തരവ് ബാധിക്കുന്നവരുമായും ചര്‍ച്ച നടത്തും. മൂന്ന് തരത്തില്‍ ഉള്ള മരങ്ങള്‍ മുറിക്കാന്‍ ആണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. പട്ടയം ലഭിച്ചതിന് ശേഷം നട്ടുവളര്‍ത്തിയത്, മുളച്ചുവന്നത്, ഫീസടച്ച് റിസര്‍വാക്കിയ മരങ്ങള്‍ എന്നിവയാണവ.1960ലെ ഭൂപതിവ് ചട്ടമനുസരിച്ച് മരം മുറിക്കാനുള്ള ഉത്തരവാണ് പ്രശ്‌നത്തിലായത്. പുതിയ ഉത്തരവിന് സാവകാശം വേണമെന്നും […]

Read More