കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്​ നടപടി. ഡയറക്​ടര്‍ ജനറല്‍ ഓഫ്​ ഹെല്‍ത്ത്​ സര്‍വീസാണ്​ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്​.ബുധനാഴ്​ച രാത്രിയാണ്​ പുതിയ മാര്‍​ഗരേഖ കേന്ദ്രം പുറത്തിറക്കിയത്​. റെംഡസിവീര്‍ കുട്ടികള്‍ക്ക്​ നല്‍കരുതെന്നാണ്​ പ്രധാന നിര്‍ദേശങ്ങളിലൊന്ന്​​. മരുന്ന്​ 18 വയസില്‍ താഴെയുള്ളവരില്‍ ഫലപ്രദമാണെന്നതിന്​ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ്​ നിര്‍ദേശം. സ്​റ്റി​റോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ലെന്നാണ്​ വിലയിരുത്തല്‍. 12 വയസിന്​ മുകളിലുള്ള കുട്ടികള്‍ ആറ്​ മിനിറ്റ്​ നടന്നതിന്​ ശേഷം പള്‍സ്​ ഓക്​സിമീറ്റര്‍ […]

Read More