കുറ്റ്യാടി ജാനകിക്കാട് പുഴയിൽ നവവരൻ മുങ്ങി മരിച്ച സംഭവം; ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പൊലീസ്,
കുറ്റ്യാടിയില്‍ നവവരന്‍ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. കുടുംബസമേതം പുഴക്കരയില്‍ വന്നപ്പോഴാണ് അപകടമുണ്ടായതെന്നും ഇതിനിടെയാണ് റജിലും ഭാര്യ കനികയും ഒഴുക്കില്‍പ്പെട്ടതെന്നും പോലീസും ബന്ധുക്കളും പറഞ്ഞുഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. . കുറ്റ്യാടി പുഴയില്‍ ജാനകിക്കാടിന് സമീപം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പാലേരി സ്വദേശി റജില്‍ മുങ്ങിമരിച്ചത്. ഭാര്യ കനികയും ഒഴുക്കില്‍പ്പെട്ടിരുന്നു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലാണ്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ട്. […]
Read More