രസതന്ത്ര നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

രസതന്ത്ര നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സ്റ്റോക്കോം∙ 2023ലെ രസതന്ത്ര നൊബേൽ സമ്മാനം മൂന്നുപേർക്ക്. മൗംഗി ജി. ബാവെൻഡി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്സിറ്റി, യുഎസ്എ), അലക്സി ഐ. എക്കിമോവ് (യുഎസ്എ) എന്നിവർക്കാണ് പുരസ്കാരം. നാനോടെക്നോളിയിലെ ഗവേഷണത്തിനാണ് ഇത്തവണത്തെ പുരസ്കാരം. ക്വാണ്ടം ഡോട്ട്, നാനോപാർട്ടിക്കിൾസ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്കാരത്തിന് അർഹരാക്കിയത്.∙ ക്വാണ്ടം ഡോട്ട്സ് അലക്സി എക്കിമോവാണ് 1981ൽ ആദ്യമായി ക്വാണ്ടം ഡോട്ട്സ് എന്ന ആശയം ശാസ്ത്രലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. അതീവ സൂക്ഷ്മമായ, നാനോ സെമികണ്ടക്ടർ പാർട്ടിക്കിളുകളാണ് ക്വാണ്ടം […]

Read More
 2023ലെ വൈദ്യശാസ്ത്ര നൊബേലിൽ പുരസ്കാരം കാറ്റലിൻ കാരിക്കോയ്ക്കും, ഡ്രൂ വെ‌യ്സ്മാനും

2023ലെ വൈദ്യശാസ്ത്ര നൊബേലിൽ പുരസ്കാരം കാറ്റലിൻ കാരിക്കോയ്ക്കും, ഡ്രൂ വെ‌യ്സ്മാനും

സ്റ്റോക്ക്ഹോം∙ 2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെ‌യ്സ്മാൻ (യുഎസ്) എന്നിവർ അർഹരായി. കോവിഡ്–19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുസ്കാരത്തിന് അർഹരാക്കിയത്. കോവിഡ് വാക്സീന്‍ ഗവേഷണത്തിൽ ഉൾപ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്. ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സീൻ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി. നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വിജയികളെ […]

Read More
 രസതത്ര നൊബേൽ പുരസ്കാരം കരോലിൻ ബെർട്ടോസി, കോപ്പൻഹേഗൻ, മോർട്ടൻ മെൽഡൽ എന്നിവർക്ക്

രസതത്ര നൊബേൽ പുരസ്കാരം കരോലിൻ ബെർട്ടോസി, കോപ്പൻഹേഗൻ, മോർട്ടൻ മെൽഡൽ എന്നിവർക്ക്

ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്. അമേരിക്കൻ ശാസ്ത്രജ്ഞൻ കരോലിൻ ബെർട്ടോസി, കോപ്പൻഹേഗൻ സർവ്വകലാശാല പ്രൊഫ. മോർട്ടൻ മെൽഡൽ, അമേരിക്കൻ ശാസ്ത്രജ്ഞൻ ബാരി ഷാർപ്‌ലെസ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്കും ബയോഓർത്തോഗണൽ കെമിസ്ട്രിയിലെ പഠനങ്ങൾക്കുമാണ് അംഗീകാരം. 2001ലും ബാരി ഷർപ്ലസ് രസതന്ത്രത്തിൽ നൊബേൽ നേടിയിരുന്നു. രണ്ട് തവണ നൊബേൽ നേടുന്ന അഞ്ചാമത്തെയാളാണ് ഷർപ്ലസ്. ക്ലിക് കെമിസ്ട്രി എന്ന ഗവേഷണ ശാഖയ്ക്ക് മോർട്ടൻ മെൽഡലിനൊപ്പം തുടക്കമിട്ടയാളാണ് ബാരി ഷർപ്ലസ്.

Read More
 ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്

ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്

ദില്ലി: ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. ഏലിയൻ ഏസ്‍പെക്ട്, ജോൺ എഫ് ക്ലോസർ, ആൻറോൺ സെലിങർ എന്നിവർക്കാണ് നൊബേൽ. ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകളാണ് മൂന്ന് പേരെയും പുരസ്‍കാരത്തിന് അർഹനാക്കിയത്. ഈ വർഷത്തെ വൈദ്യശാസ്ത്ര നോബേൽ പുരസ്കാരം സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാൻറേ പേബൂവിനാണ്. മനുഷ്യ പരിണാമ പഠനത്തിലെ അപൂർവ സംഭാവനകൾക്കാണ് അംഗീകാരം. പേബൂവിൻറെ അച്ഛൻ സുനേ ബഗേസ്റ്റോമിനായിരുന്നു 1982 ലെ നൊബേൽ പുരസ്കാരം. മനുഷ്യ വംശത്തിലെ വംശനാശം സംഭവിച്ച വിഭാഗങ്ങളെക്കുറിച്ചായിരുന്നു സ്വാൻറേയുടെ പഠനം. നിയാർത്തണ്ടൽ മനുഷ്യരുടെ ജനിതിക […]

Read More