സപ്ലൈകോയുടെ ഓണ്‍ലൈന്‍ വില്‍പ്പന 11 മുതല്‍

സപ്ലൈകോയുടെ ഓണ്‍ലൈന്‍ വില്‍പ്പന 11 മുതല്‍

സംസ്ഥാനത്ത് സപ്ലൈകോ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും ഹോം ഡെലിവറിക്കും ഡിസംബര്‍ 11നു തൃശൂരില്‍ തുടക്കമാകും.പരീക്ഷണാടിസ്ഥാനത്തില്‍ തൃശൂര്‍ നഗരസഭാ പരിധിയിലെ മൂന്നു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുഖേന ആരംഭിക്കുന്ന ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. മാര്‍ച്ച് 31 ഓടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഓണ്‍ലൈന്‍ വില്‍പ്പന വ്യാപിപ്പിക്കാനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ തീരുമാനം. ഓണ്‍ലൈന്‍ വില്‍പ്പനയുടെ രണ്ടാം ഘട്ടമായി ജനുവരി […]

Read More
 വാഹന ഉടമകളുടെ മൊബൈൽ നമ്പർ പരിവാഹൻ വെബ്സൈറ്റിൽ ചേർക്കണം ; ഇടപാടുകൾ പൂർണമായും ഓൺലൈനിൽ

വാഹന ഉടമകളുടെ മൊബൈൽ നമ്പർ പരിവാഹൻ വെബ്സൈറ്റിൽ ചേർക്കണം ; ഇടപാടുകൾ പൂർണമായും ഓൺലൈനിൽ

ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ എല്ലാ സേവനങ്ങളും പൂര്‍ണമായും ഓണ്‍ലൈനില്‍ ആയിക്കഴിഞ്ഞതായി മോട്ടോര്‍ വാഹന വകുപ്പ്. വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച നടപടികള്‍ക്കായി വാഹനയുടമയുടെ യഥാര്‍ത്ഥ മൊബൈല്‍ നമ്പർ പരിവാഹന്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. എല്ലാ വാഹനയുടമകളും നിര്‍ബന്ധമായും ഉടമയുടെ മൊബൈല്‍ നമ്പർ www.parivahan.gov.in ല്‍ നല്‍കണം. മേല്‍ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി. മോട്ടോര്‍ വാഹന ഇടപാടുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ […]

Read More
 1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ; കെഎസ്ഇബി

1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ; കെഎസ്ഇബി

1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് കെഎസ്ഇബി. 1000 രൂപക്ക് താഴെയുള്ള ബില്ലുകൾ ക്യാഷ് കൗണ്ടറിൽ അടക്കാമെന്നും കെഎസ്ഇബി അറിയിച്ചു.വൈദ്യുതി ബിൽ ഓൺലൈൻ അടയ്ക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. വിവിധ ബാങ്കുകളുടെ ഓൺലൈൻ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുപയോഗിച്ചോ ഭീം, ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ തുടങ്ങിയ ബിബിപിഎസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചോ അനായാസമായി വൈദ്യുതി ബിൽ അടയ്ക്കാം. 2021 ജൂലൈ 31 വരെ […]

Read More
 മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതം

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതം

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും നാളെ മുതല്‍ ഓൺലൈൻ ആയി സേവനം നടത്തുന്നു . ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, ടാക്സ് അടക്കല്‍ എന്നിവയാണ് പൂര്‍ണമായും ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറിയത് . പ്രവാസികള്‍ക്ക് വിദേശത്തിരുന്നുകൊണ്ടെ് തന്നെ ലൈസന്‍സ് പുതുക്കാം. അതത് രാജ്യത്തെ അംഗീകൃത ഡോക്ടര്‍മാര്‍ നല്‍കുന്ന കാഴ്ച,മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പിക്കാം. ഈസ് ഓഫ് ഡൂയിംഗ് ഗവര്‍മ്മെണ്ട് ബിസിനസ് നയത്തിന്‍റെ ഭാഗമായാണ് ഈ നടപടികളെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു

Read More