വെന്തുരുകി ഉത്തരേന്ത്യ; വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഓറഞ്ച് അലർട്ട്

വെന്തുരുകി ഉത്തരേന്ത്യ; വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഓറഞ്ച് അലർട്ട്

ഉത്തരേന്ത്യയിൽ കനത്ത ചൂട് കൂടുന്നു. ഉഷ്ണ തരംഗം ശക്തി പ്രാപിക്കുന്നതിനാൽ രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കിഴക്കൻ മധ്യപ്രദേശിലുമാണ് ഓറഞ്ച് അലർട്ട്. രാജസ്ഥാനിൽ ശനിയാഴ്ച 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇവിടെ യെല്ലോ അലർട്ടുംപ്രഖ്യാപിച്ചിട്ടുണ്ട്. . ഡൽഹിയിൽ ഈ തവണ റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ 49.2 ഡിഗ്രിയാണ് താപനില. 1966-ന് ശേഷം ഗുരുഗ്രാമിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി […]

Read More
 അടുത്ത 3 മണിക്കൂറിനുള്ളിൽ കേരളത്തിൽ ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത 3 മണിക്കൂറിനുള്ളിൽ കേരളത്തിൽ ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദേശമുണ്ട്.

Read More
 കനത്ത ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ; മൂന്ന് സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേർട്ട്

കനത്ത ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ; മൂന്ന് സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേർട്ട്

കനത്ത ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ. ഉഷ്ണ തരംഗം കൂടുന്ന ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ താപനില റെക്കോർഡ് കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. 44 ഡിഗ്രി സെൽഷ്യസ് വരെയെത്തി ഡൽഹിയിലെ ഇന്നത്തെ താപനില. 12 വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കനത്ത ചൂടാണിത്. 2010 ൽ 43.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിതാണ് ഏപ്രിൽ മാസത്തെ ഡൽഹിയിലെ ഇതുവരെയുളള റെക്കോർഡ് ചൂട്. അത് കൊണ്ട്തന്നെ ഉച്ച സമയങ്ങളിൽ പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്ന് നിർദേശമുണ്ട്.ഡൽഹിയിൽ ഈ ആഴ്ച മുഴുവൻ പൊടിക്കാറ്റും , ഉഷ്ണതരംഗവും അനുഭവപ്പെടും.ചൂട് കനത്തതോടെ […]

Read More
 ജല നിരപ്പ് ഉയർന്നു ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്

ജല നിരപ്പ് ഉയർന്നു ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്

ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 2398.32 അടിയായാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത്. ജില്ലയില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.05 അടിയായി ഉയര്‍ന്നു.ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് വ്യാപകമായി മഴ ലഭിച്ചതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറച്ചു. സെക്കന്‍റിൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. വൈഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ മുല്ലപ്പെരിയാറില്‍നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇനിയും കുറച്ചേക്കും.

Read More
 സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്ത് ജില്ലകളിലും മറ്റന്നാള്‍ ആറ് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യല്ലോ അലര്‍ട്ടുണ്ട്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോഴിക്കോടും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ അറബിക്കടലില്‍ ന്യൂനമര്‍ദം […]

Read More