പി.സി.ജോര്‍ജിന്റേത് അറവുശാലയിലെ പോത്തിന്റെ കരച്ചില്‍; പരിഹാസവുമായി മന്ത്രി വി ശിവന്‍കുട്ടി

പി.സി.ജോര്‍ജിന്റേത് അറവുശാലയിലെ പോത്തിന്റെ കരച്ചില്‍; പരിഹാസവുമായി മന്ത്രി വി ശിവന്‍കുട്ടി

പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി സി ജോര്‍ജ് തൃക്കാക്കരയില്‍ നടത്തിയ പത്രസമ്മേളനത്തിലെ രൂക്ഷമായ പരാമര്‍ശങ്ങള്‍ക്കാണ് മന്ത്രി പ്രതികരിച്ചത്. പോളിറ്റ് ബ്യൂറോ ആംഗവും, കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ജോര്‍ജിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. വര്‍ഗീയ വിഷം തുപ്പിയാല്‍ ജോര്‍ജ് ഇനിയും അകത്തുകിടക്കേണ്ടി വരുമെന്നും ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ നിയമസംവിധാനം അതാണെന്നും അദ്ദേഹം പറഞ്ഞു. ”അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി.സി.ജോര്‍ജിന്റേത്. പി.സി എന്ന […]

Read More
 പിസി നാളെ എത്തണം,വിദ്വേഷ പ്രസം​ഗക്കേസിൽ വീണ്ടും നോട്ടീസ്,തൃക്കാക്കരയില്‍ എത്താനാകില്ല

പിസി നാളെ എത്തണം,വിദ്വേഷ പ്രസം​ഗക്കേസിൽ വീണ്ടും നോട്ടീസ്,തൃക്കാക്കരയില്‍ എത്താനാകില്ല

അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസം​ഗത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് പിസി ജോർജിന് നോട്ടീസ് നൽകി. ഞായറാഴ്ച രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് ഫോര്‍ട്ട് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.നാളെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസി​ന്റെ ഈ നീക്കം. അതേ സമയം സർക്കാരി​ന്റെ നാടകമാണ് പുറത്തായതെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു.ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നതാണ് ജോർജിന് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. […]

Read More
 ജയിലില്‍ നല്ല ഒന്നാന്തരം ഭക്ഷണം, പറയാനുള്ളതു പറയും എന്നാല്‍ നിയമം പാലിക്കുമെന്നും പി.സി. ജോര്‍ജ്

ജയിലില്‍ നല്ല ഒന്നാന്തരം ഭക്ഷണം, പറയാനുള്ളതു പറയും എന്നാല്‍ നിയമം പാലിക്കുമെന്നും പി.സി. ജോര്‍ജ്

ഒരു മതക്കാരെയും മോശമായി പറയില്ലെന്ന് പി.സി. ജോര്‍ജ്. നിയമം ലംഘിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പൗരനെന്ന നിലയില്‍ ഹൈക്കോടതിയുടെ തീരുമാനം എന്തോ അത് പാലിക്കാന്‍ ബാധ്യതയുണ്ട്. എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രിയോടു പറയാനുള്ളത് തൃക്കാക്കരയില്‍ പറയും. ക്രിസ്ത്യാനികളെ ബിജെപിക്കാര്‍ വേട്ടയാടിയതായി അറിയില്ല. മോശക്കാരെ മോശക്കാരെന്ന് എല്ലാവരും പറഞ്ഞാല്‍ പ്രശ്‌നം തീരുമെന്നും പി.സി. ജോര്‍ജ് കൂട്ടി ചേര്‍ത്തു. ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് വിട്ട മജിസ്ട്രേറ്റിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ […]

Read More
 പി സി ജോർജിന് ജാമ്യം

പി സി ജോർജിന് ജാമ്യം

വിദ്വേഷപ്രസംഗ കേസിൽ പി സി ജോർജ്ജിന് ജാമ്യം ഫോർട്ട് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് പിസി ജോർജിന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്.കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Read More
 ഉച്ചയ്ക്ക് ചോറ്, സാമ്പാര്‍, അവിയല്‍, തൈര്, രാത്രി ചപ്പാത്തിയും കറിയും,ജയിലിൽ ഒരു രാത്രി പിന്നിട്ട് പി സി ജോർജ്

ഉച്ചയ്ക്ക് ചോറ്, സാമ്പാര്‍, അവിയല്‍, തൈര്, രാത്രി ചപ്പാത്തിയും കറിയും,ജയിലിൽ ഒരു രാത്രി പിന്നിട്ട് പി സി ജോർജ്

വിദ്വേഷ പ്രസം​ഗത്തിലെടുത്ത കേസിൽ കോടതി റിമാൻഡ് ചെയ്ത പിസി ജോർജ് പൂജപ്പുര ജയിലിൽ ഒരു രാത്രി പിന്നിട്ടു.സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് കഴിഞ്ഞ രാത്രി ചിലവിട്ടത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈ ബ്ലോക്കിൽ നിരീക്ഷണത്തിലാണ് ജോർജ്.ജയിലിൽ മറ്റ് തടവുകാർക്ക് നൽകുന്ന ഭക്ഷണം തന്നെയാണ് പിസി ജോർജിനും നൽകിയത്. ചോറ്, സാമ്പാർ, അവിയൽ, തെെര് എന്നിവയായിരുന്നു ഉച്ച ഭക്ഷണം. വൈകീട്ട് ചായ നൽകിയ ശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ മെഡിക്കൽ സെല്ലിലേക്ക് മാറ്റി. മെഡിക്കൽ ഓഫീസർ അദ്ദേഹത്തെ പരിശോധിച്ചു. ഉറങ്ങുമ്പോൾ […]

Read More
 പി.സി.ജോർജ് ജയിലിൽ തുടരും,ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

പി.സി.ജോർജ് ജയിലിൽ തുടരും,ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

വിദ്വേഷ പ്രസംഗകേസില്‍ പൂജപ്പുര ജില്ലാ ജയിലില്‍ കഴിയുന്ന പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ നാളെത്തേക്ക് മാറ്റി.നാളെ ഉച്ചയ്ക്ക് 1:45ന് ഹര്‍ജി പരഗണിക്കും.അതുവരെ മറ്റ് കേസുകളിൽ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പി സി ജോർജ് ഇന്ന് പൂജപ്പുര ജില്ലാ ജയിലിൽ തുടരും. പി സി ജോർജിനെ കസ്റ്റഡിയിൽ കിട്ടിയതു കൊണ്ട് എന്ത് ഉപകാരമെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റം നടന്നതിന്റെ ദൃശ്യങ്ങളുണ്ട്, പിന്നെ ചോദ്യം ചെയേണ്ടതുണ്ടോ എന്ന് കോടതി ആരാഞ്ഞു. പൊലീസിൽ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നൽകാൻ സമയം […]

Read More
 പി സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; ഷോൺ ജോർജ്

പി സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; ഷോൺ ജോർജ്

പി സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് പോലത്തെ നൂറ് കണക്കിന് കേസുകൾ കേരളത്തിലുണ്ടെന്നും പി സി ജോർജിന്റെ മകൻ ഷോൺ ജോർജ്. ഒരു സമൻസ് പോലും അയക്കാത്ത എത്ര കേസുകൾ ഇവിടെ ഉണ്ടെന്നും ചോദിച്ചു. പിണറായി വിജയന് ആരെയോ ബോധ്യപ്പെടുത്താൻ പിസി ജോർജിനെ ഒരു മണിക്കൂറെങ്കിലും ജയിലിൽ ഇടണമെന്നും അതിന് വേണ്ടി മാത്രം ചെയ്തതാണെന്നും ഷോൺ ആരോപിച്ചു. ‘മുഖ്യമന്ത്രി വിദേശത്തുനിന്നും തിരിച്ചുവന്ന അന്നുതന്നെ വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പി.സി. ജോര്‍ജിന്റെ അറസ്റ്റായിരുന്നു […]

Read More
 പി സി ജോര്‍ജിന്റെ അറസ്റ്റില്‍ തിരക്കഥയുണ്ടോ എന്ന് സംശയിക്കുന്നതായി കെ സുരേന്ദ്രന്‍

പി സി ജോര്‍ജിന്റെ അറസ്റ്റില്‍ തിരക്കഥയുണ്ടോ എന്ന് സംശയിക്കുന്നതായി കെ സുരേന്ദ്രന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പി സി ജോര്‍ജിനെ പിടിച്ച് അകത്തിടാമെന്ന് സിപിഐഎം പോപ്പുലര്‍ ഫ്രണ്ടിന് ഉറപ്പ് കൊടുത്തതായി സംശയിക്കുന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് തിടുക്കമായിരുന്നു. ജോര്‍ജിന് മുമ്പ് അറസ്റ്റ് ചെയ്യേണ്ട ഒരുപാട് പേര്‍ കേരളത്തില്‍ ഉണ്ട്. പോപ്പുലര്‍ ഫ്രണ്ടിനു മുഖ്യമന്ത്രിക്ക് കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് അറസ്റ്റ് എന്നും സുരേന്ദ്രന്‍ ആരോപിച്ചു. പി സി ജോര്‍ജ് സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃക്കാക്കരയിലെ […]

Read More
 പിസി ജോര്‍ജ് കസ്റ്റഡിയില്‍, അഭിവാദ്യവുമായി ബിജെപി,വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് സുരേന്ദ്രൻ,പ്രതിഷേധിച്ച് പിഡിപി

പിസി ജോര്‍ജ് കസ്റ്റഡിയില്‍, അഭിവാദ്യവുമായി ബിജെപി,വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് സുരേന്ദ്രൻ,പ്രതിഷേധിച്ച് പിഡിപി

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് ഹാജരായതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍.കേസില്‍ കോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെ ജനപക്ഷം നേതാവ് പിസി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.പി സി ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി സംസ്ഥാനനേതാക്കളടക്കമുള്ളവര്‍ സ്റ്റേഷനിലെത്തി. പി.സി ജോർജിനു മുമ്പ് വിദ്വേഷ പ്രസംഗം നടത്തിയ ബാക്കിയുള്ളവരേയും അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് […]

Read More
 വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി

വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി

തിരുവനന്തപുരത്തെ മതവിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജ്ജിന് ജാമ്യം ലഭിച്ചിരുന്നു. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിനാണ് കേസ്. ഇതില്‍ പി.സി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എറണാകുളം വെണ്ണലയില്‍ […]

Read More