അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പി സി ജോർജിന്റെ മുസ്ലിം വിരുദ്ധ പ്രസംഗം; ഡി ജി പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി പി കെ ഫിറോസ്

അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പി സി ജോർജിന്റെ മുസ്ലിം വിരുദ്ധ പ്രസംഗം; ഡി ജി പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി പി കെ ഫിറോസ്

ഇന്നലെ വൈകുന്നേരം അനന്തപുരി ഹിന്ദു സമ്മേളനത്തിൽ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പി സി ജോർജിനെതിരെ ഡി ജി പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസ്. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിർത്താനും വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമാണ് പിസി ജോർജിന്റെ ശ്രമമെന്ന് പരാതിയിൽ പറയുന്നു കച്ചവടം നടത്തുന്ന മുസ്ലീങ്ങൾ പാനീയത്തിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്നും, മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു […]

Read More
 ജസ്റ്റിസ് സിറിയക് ജോസഫ് അഴിമതി നടത്തി; തനിക്കും അനുഭവമുണ്ടായി ; പി സി ജോർജ്

ജസ്റ്റിസ് സിറിയക് ജോസഫ് അഴിമതി നടത്തി; തനിക്കും അനുഭവമുണ്ടായി ; പി സി ജോർജ്

ജസ്റ്റിസ് സിറിയക് ജോസഫ് അഴിമതി നടത്തിയെന്ന കെ ടി ജലീലിന്റെ ആരോപണം ശരിയെന്ന് പി സി ജോർജ്. . തനിക്കും ഇത്തരം അനുഭവം ഉണ്ടായെന്നും എന്നാൽ ലോകായുകത ഓർഡിനൻസിനെ അംഗീകരിക്കാൻ തയാറല്ലെന്നും പി സി ജോർജ് വ്യക്തമാക്കി. . ജലീൽ ഇടത് പക്ഷത്ത് നിന്നും മാറി സ്വാതന്ത്രമായി രാഷ്ട്രീയപ്രവർത്തനം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ജസ്റ്റിസ് സിറിയക് ജോസഫിനെതിരേയുളള പരാമർശങ്ങൾക്ക് കെ ടി ജലീലിന് പൂർണ പിന്തുണ നൽകുകയാണ്. ജഡ്ജിക്കെതിരെ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്. […]

Read More
 മാധ്യമങ്ങള്‍ നോക്കുന്നത് റേറ്റിംഗും ബിസിനസുമായിരിക്കും.;വൃത്തികേടുകളുടെ പ്രപഞ്ചമാണ് പി സി ജോർജ് എന്ന് ജിയോ ബേബി

മാധ്യമങ്ങള്‍ നോക്കുന്നത് റേറ്റിംഗും ബിസിനസുമായിരിക്കും.;വൃത്തികേടുകളുടെ പ്രപഞ്ചമാണ് പി സി ജോർജ് എന്ന് ജിയോ ബേബി

പി.സി ജോര്‍ജിനെ പോലെ സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്ന ആളുകളുടെ പ്രതിനിധികളെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണമെന്ന് സംവിധായകന്‍ ജിയോ ബേബി. നമ്മുടെ ടെലിവിഷന്‍ ചാനലുകളില്‍ സ്ത്രീകളെ, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ, എല്‍.ജി.ബി.ടി.ക്യു വിഭാഗത്തെ അവഹേളിക്കുന്ന ഒട്ടനവധി പ്രസ്താവനകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം മാറ്റി നിര്‍ത്തേണ്ടതുണ്ട്. അതില്‍ ഒരു കണ്ണി മാത്രമാണ് പി.സി ജോര്‍ജെന്നും ജിയോ ബേബി പറഞ്ഞു. ദിലീപിന്റെയോ ഫ്രാങ്കോയുടെയോ കേസില്‍ നമുക്ക് എവിടെ വേണമെങ്കിലും നില്‍ക്കാം. അതിന് ജനാധിപത്യപരമായ അവകാശമുണ്ട്. പക്ഷേ അപ്പോള്‍ പോലും ഒരാളെ […]

Read More
 പിസി ജോർജിന്റെ വസതിയിലെത്തി ഫ്രാങ്കോ മുളയ്ക്കൽ;കുറ്റാരോപിതനായ സാഹചര്യങ്ങളില്‍ തനിക്കൊപ്പം നിന്നതിന് നന്ദിപറയാനാണ് എത്തിയതെന്ന് പി സി ജോർജ്

പിസി ജോർജിന്റെ വസതിയിലെത്തി ഫ്രാങ്കോ മുളയ്ക്കൽ;കുറ്റാരോപിതനായ സാഹചര്യങ്ങളില്‍ തനിക്കൊപ്പം നിന്നതിന് നന്ദിപറയാനാണ് എത്തിയതെന്ന് പി സി ജോർജ്

പിസി ജോർജിൻ്റെ വസതിയിലെത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ തനിക്ക് പിന്തുണയർപ്പിച്ച പിസി ജോർജിനു നന്ദി അർപ്പിക്കാനാണ് ഫ്രാങ്കോ മുളയ്ക്കൽ ഈരാറ്റുപേട്ട പൂഞ്ഞാറിലെ പിസി ജോർജിൻ്റെ വീട്ടിലെത്തിയത്. മറ്റ് പുരോഹിതർക്കൊപ്പമാണ് ഫ്രാങ്കോ എത്തിയത്.ഈരാറ്റുപേട്ടയിലെ ജോർജിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക പിന്നാലെ രൂക്ഷമായ ആരോപണങ്ങളാണ് പി സി ജോര്‍ജ് ഉയര്‍ത്തിയത്. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സമയത്ത് ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. കുറ്റാരോപിതനായ സാഹചര്യങ്ങളില്‍ തനിക്കൊപ്പം നിന്നതിന് നന്ദി പറയാനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വീട്ടിലെത്തിയത് അതിലുപരി മറ്റൊന്നുമില്ലെന്ന് […]

Read More
 സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥർ;സത്യപ്രതിജ്ഞാ മാമാങ്കം വേണോയെന്ന് മുഖ്യമന്ത്രിയോട് പിസി ജോർജ്

സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥർ;സത്യപ്രതിജ്ഞാ മാമാങ്കം വേണോയെന്ന് മുഖ്യമന്ത്രിയോട് പിസി ജോർജ്

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്തി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മാതൃകയാകണമെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്. തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ ചെയ്തതുപോലെ തന്നെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്നവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു.  പിസി ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ്: ബഹുമാനപെട്ട മുഖ്യമന്ത്രി, കോവിഡ് മഹാമാരി കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന രീതിയിൽ പലവിധ ചർച്ചകൾ നടക്കുന്നു . ഈ പ്രതിസന്ധി ഘട്ടത്തിൽ […]

Read More
 പിസി ജോര്‍ജിന്റെ ജനപക്ഷം യുഡിഎഫിനൊപ്പം; നിയമസഭയിലേക്ക് അഞ്ച് സീറ്റില്‍ മത്സരിക്കും

പിസി ജോര്‍ജിന്റെ ജനപക്ഷം യുഡിഎഫിനൊപ്പം; നിയമസഭയിലേക്ക് അഞ്ച് സീറ്റില്‍ മത്സരിക്കും

പി സി ജോര്‍ജിന്റെ ജനപക്ഷം യുഡിഎഫുമായി സഹകരിക്കാന്‍ ധാരണയായി. യുഡിഎഫുമായി സഹകരിക്കണം എന്നാണ് പാര്‍ട്ടി തീരുമാനമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. ഇക്കാര്യം നേതാക്കളെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനപക്ഷം അഞ്ച് സീറ്റില്‍ മത്സരിക്കും. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ, ഇരിങ്ങാലക്കുട, പേരാമ്പ്ര സീറ്റുകള്‍ യുഡിഎഫില്‍ ആവശ്യപ്പെടും. മാണി സി കാപ്പന്റെ മുന്നണി മാറ്റം തിടുക്കപ്പെട്ടെന്നും പി സി ജോര്‍ജ്. അല്‍പം കൂടി ക്ഷമിച്ച ശേഷം മുന്നണി വിടുന്നതാണ് കാപ്പന് നല്ലത്. ജയിച്ച സീറ്റ് കൊടുക്കില്ലെന്ന് […]

Read More