പ്ലസ് വൺ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് ഇന്നു മുതൽ അപേക്ഷിക്കാം
ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷ നൽകാം. മുഖ്യ അലോട്ട്മെന്റുകളിലും ഒന്നാം ഘട്ട സപ്ലിമെന്ററി അലോട്ട്മെന്റിലും അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ നൽകാം. രാവിലെ 10 മുതൽ വ്യാഴം വൈകിട്ട് 4 മണി വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഒരു അവസരം കൂടി ഇപ്പോൾ ലഭിക്കുന്നുണ്ട്. തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ലഭിച്ചിട്ടും […]
Read More
