പിഎഫ്ഐ കേന്ദ്രങ്ങൾ സീൽ ചെയ്യൽ ആരംഭിച്ചു; കേരളത്തിൽ നിന്നും 17 ഓഫീസുകൾ

പിഎഫ്ഐ കേന്ദ്രങ്ങൾ സീൽ ചെയ്യൽ ആരംഭിച്ചു; കേരളത്തിൽ നിന്നും 17 ഓഫീസുകൾ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്തു തുടങ്ങി. പിഎഫ്ഐയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ എൻസിഎച്ച്ആർഒ ഓഫീസ് പൂട്ടി മുദ്രവയ്ച്ചു. മഹാരാഷ്ട്രയിൽ പിഎഫ്ഐയുടെ വസ്തുവകകൾ കണ്ടുകെട്ടാൻ ജില്ലാ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. മംഗലുരു നഗരത്തിലെ 10 PFI ഓഫീസുകൾ പോലിസ് സീൽ ചെയ്തു. കേരളത്തിലും പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്ന നടപടികൾ ആരംഭിച്ചു. കോഴിക്കോട് മീഞ്ചന്തയിലെയിലെ സംസ്ഥാന […]

Read More
 കൂടുതൽ നടപടികൾ ഇന്ന്;ഉത്തരവിറക്കി കേരളം,പോപ്പുലർ ഫ്രണ്ടിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ട് മരവിപ്പിച്ചു,ഓഫീസുകള്‍ പൂട്ടും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

കൂടുതൽ നടപടികൾ ഇന്ന്;ഉത്തരവിറക്കി കേരളം,പോപ്പുലർ ഫ്രണ്ടിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ട് മരവിപ്പിച്ചു,ഓഫീസുകള്‍ പൂട്ടും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കൊണ്ടുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികളും സംസ്ഥാനങ്ങളിൽ ഇന്ന് ഉണ്ടാകും. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്രവയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങും.. കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നടപടികൾ സ്വീകരിക്കാനുള്ള അധികാരം നൽകിയിട്ടുണ്ട്., ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഇതോടെ നടപടികൾ ക്രമീകരിക്കാൻ ഡിജിപി ഉടൻ സർക്കുലറും പുറത്തിറക്കും. നിരോധനത്തിന് ശേഷമുള്ള സംഘടനയിലെ നേതാക്കളുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേകം നിർദ്ദേശം […]

Read More
 പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി;തീരുമാനം അംഗീകരിക്കുന്നു

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി;തീരുമാനം അംഗീകരിക്കുന്നു

പിഎഫ്ഐ പിരിച്ചുവിട്ടതായി പ്രസ്താവനയിറക്കി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള ഘടകം.പോപ്പുലര്‍ ഫ്രണ്ടിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയതായി അറിയിക്കുന്നു.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ […]

Read More
 പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ പിടിയില്‍,എന്‍ഐഎക്ക് കൈമാറി

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ പിടിയില്‍,എന്‍ഐഎക്ക് കൈമാറി

പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. അബ്ദുൾ സത്താർ പൊലീസ് കസ്റ്റഡിയിൽ.കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇദ്ദേഹത്തെ പൊലീസ് പിടികൂടിയത്. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. അബ്ദുൽ സത്താറിനെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പിന്നീട് കൊല്ലം പൊലീസ് ക്ലബ്ബിലേക്കും മാറ്റി. അബ്ദുൽ സത്താറിനെ എൻഐഎക്ക് കൈമാറും. ഉച്ചക്ക് 12.30ഓടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹര്‍ത്താല്‍ ആഹ്വാനത്തിന് ശേഷം ഒളിവില്‍ പോയ സത്താര്‍ കഴിഞ്ഞദിവസമാണ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയതെന്നാണ് സൂചന. കരുനാഗപ്പള്ളിയിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ദക്ഷിണമേഖലാ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നത്. അബ്ദുൾ […]

Read More
 നിരോധനം പരിഹാര മാര്‍ഗമല്ല ,ആര്‍എസ്എസിനെതിരെയും നടപടി വേണമെന്ന് യെച്ചൂരി നിരോധനം കൊണ്ട് കാര്യമില്ലെന്ന മുൻ നിലപാടിൽ ഉറച്ച് എം വി ഗോവിന്ദനും

നിരോധനം പരിഹാര മാര്‍ഗമല്ല ,ആര്‍എസ്എസിനെതിരെയും നടപടി വേണമെന്ന് യെച്ചൂരി നിരോധനം കൊണ്ട് കാര്യമില്ലെന്ന മുൻ നിലപാടിൽ ഉറച്ച് എം വി ഗോവിന്ദനും

പോപ്പുലര്‍ ഫ്രണ്ടിന് ഏര്‍പ്പെടുത്തിയ നിരോധനം പരിഹാര മാര്‍ഗമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.വർഗ്ഗീയതയും തീവ്രവാദവും ഉള്‍പ്പെടെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവർക്കും നിയമം ഒരു പോലെ ബാധകമാകണം.: ആർഎസ്എസ് നിരോധിക്കണോ എന്ന ചോദ്യത്തിന്, മൂന്ന് തവണ ആർഎസ്എസ് നിരോധിക്കപ്പെട്ടിട്ടുണ്ടെന്നും, നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും യെച്ചൂരി പറഞ്ഞു. നിരോധനം ഒന്നിനും പരിഹാരമല്ല, രാഷ്ട്രീയമായ ഒറ്റപ്പെടുത്തലാണ് പരിഹാരം. .പിഎഫ്ഐക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമോ എന്ന ചോദ്യത്തിന് ജനം വിലയിരുത്തുമെന്ന് യെച്ചൂരി മറുപടി നല്‍കി,അതേസമയം പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ […]

Read More
 സഞ്ജിത്, നന്ദു, അഭിമന്യു, ബിപിന്‍;പോപ്പുലർ ഫ്രണ്ട് നിരോധന കേന്ദ്ര ഉത്തരവിൽ കേരളത്തിലെ സംഭവങ്ങളും,ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൻ്റെ പേര് മാറ്റി

സഞ്ജിത്, നന്ദു, അഭിമന്യു, ബിപിന്‍;പോപ്പുലർ ഫ്രണ്ട് നിരോധന കേന്ദ്ര ഉത്തരവിൽ കേരളത്തിലെ സംഭവങ്ങളും,ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൻ്റെ പേര് മാറ്റി

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത് കേരളത്തില്‍ നടന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെ പരാമര്‍ശിച്ച്.നിരോധിക്കാനുള്ള കാരണങ്ങള്‍ എണ്ണിപറഞ്ഞുകൊണ്ടാണ് കേന്ദ്രം ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ പാലക്കാട്ടെ സഞ്ജിത്തിന്റെയും ചേര്‍ത്തല വയലാറിലെ നന്ദുവിന്റെ കൊലപാതകം സംബന്ധിച്ച വിവരങ്ങളും മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ചും ബിപിന്‍ വധത്തെക്കുറിച്ചും നിരോധന ഉത്തരവില്‍ പരാമര്‍ശമുണ്ട്.ഇതുകൂടാതെ യു.പി, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങൾ പോപ്പുലർ ഫ്രണ്ടിന് നിരോധനത്തിന് ശുപാർശ ചെയ്തിരുന്നെന്നതും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തി, , ഭിന്നിപ്പുണ്ടാക്കാൻ […]

Read More
 ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ശ്രമിച്ചു;ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി

ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ശ്രമിച്ചു;ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി

ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ശ്രമിച്ചതായി എന്‍.ഐ.എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്‌കര്‍ ഇ തെയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രേരിപ്പിച്ചുവെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പ്രത്യേക സമുദായ നേതാക്കളെ ഇവര്‍ ലക്ഷ്യമിട്ടു. പോപ്പുലര്‍ ഫ്രണ്ടിന് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും […]

Read More
 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്; കുന്ദമംഗലത്ത് വൻ പ്രതിഷേധം

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്; കുന്ദമംഗലത്ത് വൻ പ്രതിഷേധം

പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളെ ദേശവ്യാപകമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്, പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ കുന്ദമംഗലത്ത് വൻ പ്രതിഷേധം നടന്നു. പ്രകടനത്തിനായെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡ് ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്. ഇതു കാരണം കുന്ദമംഗലത്തെ നാഷണൽ ഹൈവേയിലെ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നില്ല. പിന്നീട് പോലീസ് എത്തി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കിയതോടെ പ്രതിഷേധ പ്രകടനം അവസാനിച്ചു.

Read More
 കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ

കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ

കൊച്ചി: കേരളത്തിൽ നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.ദേശീയസംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറുപ്പിലൂടെ അറിയിച്ചു. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പിഎഫ്‌ഐ ജനറല്‍ […]

Read More
 ‘പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ നടത്തുന്നത് നിയമപരമായ കാര്യങ്ങൾ, റെയ്ഡിൽ  ഒട്ടും രാഷ്ട്രീയമില്ല’; ബിജെപി

‘പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ നടത്തുന്നത് നിയമപരമായ കാര്യങ്ങൾ, റെയ്ഡിൽ ഒട്ടും രാഷ്ട്രീയമില്ല’; ബിജെപി

കോഴിക്കോട്: കേരളമടക്കമുള്ള പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ റെയ്ഡിന് ന്യായീകരിച്ചു ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത്. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡിൽ രാഷ്ട്രീയമില്ല. എൻ ഐ എ നടത്തുന്നത് നിയമപരമായ കാര്യങ്ങളെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ റെയ്ഡിൽ106 പേർ കസ്റ്റഡിയിലായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കേരളത്തിൽ നിന്നും പോപ്പുലർ ഫ്രണ്ട് ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള […]

Read More