സൂര്യൻ, ചന്ദ്രൻ സത്യം എന്നിവയെ മറക്കാനാവില്ല; ശ്രീ ബുദ്ധനെ ഉദ്ധരിച്ച് പ്രിയങ്കാ ഗാന്ധി

സൂര്യൻ, ചന്ദ്രൻ സത്യം എന്നിവയെ മറക്കാനാവില്ല; ശ്രീ ബുദ്ധനെ ഉദ്ധരിച്ച് പ്രിയങ്കാ ഗാന്ധി

രാഹുൽഗാന്ധിക്കെതിരായ മാനനഷ്ട കേസിലെ സൂറത്ത് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ പ്രിയങ്കാ ഗാന്ധി പ്രതികരണവുമായെത്തി. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല. സൂര്യൻ ചന്ദ്രൻ സത്യം എന്നിവയാവയെന്ന് ശ്രീ ബുദ്ധനെ ഉദ്ധരിച്ചുക്കൊണ്ട് പ്രിയങ്ക ഫേസ്ബുക്കിൽ പോസ്റ്റിട്ടു. രാഹുൽ ഗാന്ധിയുടെ കുറ്റം സുപ്രീംകോടതി സ്റ്റേ ചെയ്ത നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ബിജെപിയുടെ നിരന്തര പരിശ്രമങ്ങൾക്കിടയിലും രാഹുൽഗാന്ധി തളര്‍ന്നില്ല,കീഴടങ്ങിയില്ല,പകരം ജുഡീഷ്യൽ പ്രക്രിയയിൽ വിശ്വാസം അർപ്പിച്ചുവെന്ന് ജയറാം രമേശ് പ്രതികരിച്ചു.ബിജെപിക്കും അതിന്‍റെ കൂട്ടാളികൾക്കും ഇതൊരു പാഠമായിരിക്കും.നിങ്ങളുടെ ഏറ്റവും […]

Read More
 ജീവിതം സേവനത്തിനായി സമർപ്പിച്ച നേതാവ്; പ്രിയങ്ക ഗാന്ധി

ജീവിതം സേവനത്തിനായി സമർപ്പിച്ച നേതാവ്; പ്രിയങ്ക ഗാന്ധി

ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു എന്നാണ് ട്വിറ്ററിലൂടെ പ്രിയങ്ക അറിയിച്ചത്. കോൺഗ്രസ് പാർട്ടിയുടെ നെടുംതൂണായിരുന്നു അദ്ദേഹം. ഇന്ന് നാം പോരാടുന്ന മൂല്യങ്ങളോട് അഗാധമായ പ്രതിബദ്ധത പുലർത്തിയ, ജീവിതം സേവനത്തിനായി സമർപ്പിച്ച നേതാവായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക കുറിച്ചു. ഇന്ന് രാവിലെ 4.25നായിരുന്നു കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ അന്ത്യം. രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകൻ ചാണ്ടി ഉമ്മൻ […]

Read More
 അഹങ്കാരിയായ രാജാവിന് ജനം മറുപടി നൽകും; പ്രധാന മന്ത്രിയെ വെല്ലുവിളിച്ച് പ്രിയങ്കാ ഗാന്ധി

അഹങ്കാരിയായ രാജാവിന് ജനം മറുപടി നൽകും; പ്രധാന മന്ത്രിയെ വെല്ലുവിളിച്ച് പ്രിയങ്കാ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയും ഭീരുവുമാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും പ്രിയങ്ക മോദിയെ വെല്ലു വിളിച്ചു. അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്ന് പറഞ്ഞ പ്രിയങ്ക, സത്യം ജയിക്കാനായി രാഹുലിനൊപ്പം പോരാടൂ എന്നും ആഹ്വാനം ചെയ്തു. പ്രസംഗത്തിൽ പ്രിയങ്ക പിതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ വിലാപ യാത്ര ഓർമിപ്പിച്ചു. രക്ത സാക്ഷിയുടെ മകനെയാണ് രാജ്യ ദ്രോഹിയെന്ന് വിളിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.പിതാവിന്റെ വിലാപയാത്രയുടെ മുന്നില്‍ രാഹുല്‍ ഗാന്ധി നടന്നത് 32 […]

Read More
 ബി ജെ പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം; പ്രിയങ്കാ ഗാന്ധി

ബി ജെ പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം; പ്രിയങ്കാ ഗാന്ധി

ബി ജെ പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണെമെന്ന് പ്രിയങ്കാ ഗാന്ധി. കോൺഗ്രസ് പ്ലീനറി സമ്മേളത്തിലാണ് പ്രതിപക്ഷ ഐക്യാഹ്വാനവുമായി പ്രിയങ്ക രംഗത്തെത്തിയത്. കർഷകരുടെ ഭൂമി മോദി സുഹൃത്തിന് നൽകിയെന്നും തെരഞ്ഞെടുപ്പിലൂടെ ഇതിനെതിരെ പ്രതികരിക്കണമെന്നും പ്രിയങ്ക പറഞ്ഞു. കൂടാതെ കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം നീങ്ങുന്നതെന്നും ഇതിനെതിരെ ഒറ്റ കെട്ടായി നിന്ന് പോരാടണമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ‘ഇനി കേവലം ഒരു വര്‍ഷം മാത്രമാണ് നമുക്ക് മുന്നിലുള്ളത്. പ്രതിപക്ഷ ഐക്യമാണ് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒപ്പം ബിജെപിയുടെ […]

Read More
 പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കും, നോമിനേഷൻ രീതിയിൽ എതിർപ്പെന്ന് പ്രിയങ്ക ഗാന്ധി

പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കും, നോമിനേഷൻ രീതിയിൽ എതിർപ്പെന്ന് പ്രിയങ്ക ഗാന്ധി

ദില്ലി : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ രീതിയിൽ പ്രിയങ്ക ഗാന്ധിക്ക് എതിർപ്പ്. തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു. മത്സരത്തിലൂടെ പ്രവർത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായം പ്രിയങ്കാ ഗാന്ധി പ്ലീനറി സമ്മേളനത്തിൽ മുന്നോട്ട് വെച്ചതായാണ് വിവരം. ശശി തരൂരിന്റേതിന് സമാനമായ രീതിയിൽ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കണമെന്നതാണ് പ്രിയങ്കാ ഗാന്ധിയും ആഗ്രഹിക്കുന്നതെന്നും ശ്രദ്ധേയമാണ്. പക്ഷേ നേതൃത്വത്തിലെ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വീണ്ടും ഒരു തെരഞ്ഞെടുപ്പെന്നത് വലിയ തോതിൽ […]

Read More
 കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഓരോ വീട്ടിലെയും വീട്ടമ്മമാർക്ക് 2000 രൂപ വീതം നൽകും; പ്രിയങ്ക ഗാന്ധി

കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഓരോ വീട്ടിലെയും വീട്ടമ്മമാർക്ക് 2000 രൂപ വീതം നൽകും; പ്രിയങ്ക ഗാന്ധി

ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഓരോ വീട്ടിലെയും വീട്ടമ്മമാർക്ക് 2000 രൂപ വീതം നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബെംഗളൂരുവിൽ കോൺഗ്രസ് വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക ഗാന്ധി. ഗൃഹ ലക്ഷ്മി യോജന എന്ന് പേരിട്ട ഈ പദ്ധതി സംസ്ഥാനത്തെ 1.5 കോടി വീട്ടമ്മാർക്ക് ഉപകാരപ്പെടുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് ‘നാ നായകി’ എന്ന പേരിലാണ് വനിതാ കൺവെൻഷൻ നടത്തിയത്. ഈ കൺവെൻഷനിലാണ് പ്രിയങ്ക ഗാന്ധി […]

Read More
 പ്രിയങ്കാ ഗാന്ധിയെ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആക്കണം; നെഹ്‌റു കുടുംബത്തെ ആവിശ്യമറിയിച്ച് ഖർഗെ

പ്രിയങ്കാ ഗാന്ധിയെ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആക്കണം; നെഹ്‌റു കുടുംബത്തെ ആവിശ്യമറിയിച്ച് ഖർഗെ

പ്രിയങ്കാ ഗാന്ധിയെ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആക്കണം എന്ന നിലപാടിൽ മല്ലികാർജ്ജുൻ ഖർഗെ. തന്റെ നിലപാട് ഖർഗെ നെഹ്‌റു കുടുംബത്തെ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. കെ.സി വേണുഗോപാലിനെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പരിഗണിയ്ക്കാനും ആലോചനകൾ നടക്കുന്നുണ്ട്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാകാൻ പ്രിയങ്കാ ഗാന്ധി സന്നദ്ധയായില്ലെങ്കിൽ മുകൾ വാസ്‌നിക്ക്, അജയ് മാക്കൻ തുടങ്ങിയവരിൽ ഒരാൾ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആകുമെന്നാണ് സൂചന. അതേസമയം വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രചരണരംഗത്ത് സജീവമാകുകയാണ് പ്രിയങ്കാ […]

Read More
 ഖാർഗെയെ ഹൃദയപൂർവം അഭിനന്ദിച്ച് വി ഡി,വീട്ടിലെത്തി സോണിയയും പ്രിയങ്കയും തരൂരും

ഖാർഗെയെ ഹൃദയപൂർവം അഭിനന്ദിച്ച് വി ഡി,വീട്ടിലെത്തി സോണിയയും പ്രിയങ്കയും തരൂരും

കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയെ അഭിന്ദന്ധിച്ച് മുതിർന്ന നേതാക്കൾ, ദില്ലിയിലെ ഖർഗെയുടെ വസതിയിലെത്തിയ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മകളും ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും ഖർഗേക്ക് ആശംസകൾ അറിയിച്ചു.ശശി തരൂരും അദ്ദേഹത്തിന്റെ വസതിയിലെത്തി അഭിനന്ദനമറിയിച്ചു.ഖർഗെയുടെ താഴേ തട്ടിൽ പ്രവർത്തിച്ചുള്ള പരിചയം, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കരുതുന്നതായി പ്രിയങ്ക ട്വീറ്റ് ചെയ്തു. ജനാധിപത്യത്തെയും ഭരണ ഘടനെയും സംരക്ഷിക്കാനുള്ള കേൺഗ്രസിന്റെ ശ്രമം താങ്കളുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ജയറാം […]

Read More
 രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനൊരുങ്ങി സോണിയയും പ്രിയങ്കയും

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനൊരുങ്ങി സോണിയയും പ്രിയങ്കയും

ബെംഗളൂരു: സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഒക്ടോബർ ആറിന് യാത്രയോടൊപ്പം ചേരാനാണ് തീരുമാനം. ഇരുവരും ജോഡോ യാത്രയിൽ പങ്കെടുക്കാൻ കർണാടകയിലേക്ക് പോകും. ആരോഗ്യ പ്രശ്‍നങ്ങളെ തുടർന്ന് ദീർഘനാളുകളായി സോണിയ പൊതുപരിപാടികളിൽ പങ്കെടുക്കാറില്ലായിരുന്നു. കഴിഞ്ഞമാസം മുപ്പതിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നായിരുന്നു പദയാത്ര തുടങ്ങിയത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കാൽനടയാത്രയിൽ പങ്കാളികളാവുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് […]

Read More
 ‘പ്രിയങ്ക ഗാന്ധി, ഗാന്ധി കുടുംബത്തിൽ പെടുന്നയാളല്ലെ ’; പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് കോൺഗ്രസ് എംപി അബ്ദുൽ ഖലീക്

‘പ്രിയങ്ക ഗാന്ധി, ഗാന്ധി കുടുംബത്തിൽ പെടുന്നയാളല്ലെ ’; പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് കോൺഗ്രസ് എംപി അബ്ദുൽ ഖലീക്

പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് കോൺഗ്രസ് എംപി അബ്ദുൽ ഖലീക്. പ്രിയങ്ക ഗാന്ധി ‘ഗാന്ധി കുടുംബത്തിൽ’ പെടുന്നയാളല്ല, വാദ്ര ഫാമിലിയിലെ മരുമോളാണെന്ന് എം.പി അബ്ദുൽ ഖലീക് പറയുന്നു. അതിനാൽ മത്സരിക്കാൻ അർഹയാണ് എന്നുമാണ് കോൺഗ്രസ് എം.പി അബ്ദുൽ ഖലീക് ട്വീറ്റ് ചെയ്തത്. വാദ്ര കുടുംബത്തിലെ മരുമകളായതിനാൽ പ്രിയങ്ക ഗാന്ധി കുടുംബത്തിൽ അംഗമല്ലെന്നും അവർക്ക് പ്രസിഡൻറാകാം എന്നാണ് ഖലീക് സൂചിപ്പിക്കുന്നത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും കോൺഗ്രസ് അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി അശോക് ഗെലോട്ടും […]

Read More